"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
==പരികല്പന==
പഞ്ചഗ്രന്ഥിയുടെ ലഭ്യമായ പാഠത്തിലെ പൊരുത്തക്കേടുകൾക്ക് പരമ്പരാഗതവ്യാഖ്യാനം നൽകിയിരുന്ന വിശദീകരണങ്ങൾ സ്വീകരിക്കാൻ മടിച്ച 18, 19 നൂറ്റാണ്ടുകളിലെ [[ബൈബിൾ]] പണ്ഡിതന്മാരിൽ ചിലർ, കൂടുതൽ തൃപ്തികരമായ വിശദീകരണത്തിന് ആധുനികമായ സ്രോതനിരൂപണരീതി (Source criticism) പിന്തുടർന്നു. ഒരേ സംഭവത്തിന്റെ പൂർണ്ണമായും ഒത്തുപോകാത്ത ഒന്നിലേറെ വിവരണങ്ങൾ പഞ്ചഗ്രന്ഥിയിൽ പലയിടങ്ങളിലും കാണപ്പെടുന്നത്ഉള്ളതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ലോകസൃഷ്ടിയുടേയും, അബ്രാഹവുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടേയും, പത്തുകല്പനകളുടേയും, മരുഭൂമിയിൽ വെള്ളത്തിനായി [[മോശെ]] പാറയിൽ അടിക്കുന്നതിന്റെയും മറ്റും സമാന്തരാഖ്യാനങ്ങൾ ഇതിനുദാഹരണമാണ്.<ref>[http://www.religioustolerance.org/chr_tora1.htm Who wrote the 5 books of Moses]</ref>
 
ഇവയെ അടിസ്ഥാനമാക്കിയുള്ള അന്വേഷണം, സ്വതന്ത്രവും, അവയിൽ തന്നെ സമ്പൂർണ്ണവും, പലപ്പോഴും പരസ്പരം പൊരുത്തപ്പെടാത്തവയുമായ ഒന്നിലേറെ രേഖകളിൽ നിന്നുള്ള തെരഞ്ഞെടുപ്പുകൾ തുന്നിച്ചേർത്ത് രൂപെപ്പെടുത്തിയതാണ് പഞ്ചഗ്രന്ഥിയുടെ നിലവിലുള്ള പാഠം എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്. ഇന്നു ലഭ്യമായ പാഠത്തെ, അതു രൂപപ്പെടുന്നതിനു നൂറ്റാണ്ടുകൾ മുൻപ് എഴുതപ്പെട്ടതും തിരിച്ചറിയാവുന്നതുമായ മൂലരേഖകളായി വിഭജിക്കാമെന്ന് അവർ വാദിച്ചു. പത്തൊൻപതാം നൂറ്റാണ്ടിലുടനീളം നടന്ന ഈ ആശയത്തിന്റെ വികാസത്തിനൊടുവിൽ, മൂലസ്രോതസ്സുകൾ നാലായിരുന്നെന്നും അവയെ സംശോധകന്മാരുടെ ഒരു പരമ്പര ഇന്നത്തെ രൂപത്തിൽ സമന്വയിപ്പിക്കുകയായിരുന്നെന്നും ഉള്ള നിലപാട് പൊതുവേ സ്വീകാര്യമായി.<ref name="wfu.edu">[http://www.wfu.edu/~horton/r102/ho1.html ''A Basic Vocabulary of Biblical Studies For Beginning Students: A Work in Progress'', Fred L. Horton, Kenneth G. Hoglund, and Mary F. Foskett, Wake Forest University, 2007]</ref> നാലു രേഖകളിൽ ഏറ്റവും പഴയതായ '''യഹോവീയ''' (Jahwist) രേഖയുടെ കാലം ക്രി.മു. പത്താം നൂറ്റാണ്ടായിരിക്കുമ്പോൾ, '''ഇലോഹീയ''' (Elohist), '''നിയമാവർത്തക''' (Deuteronomist), '''പുരോഹിത''' (Priestly) രേഖകൾ ക്രി.മു. 8 മുതൽ 6 വരെ നൂറ്റാണ്ടുകളിലേതായി കരുതപ്പെടുന്നു. ഇവയുടെ അന്തിമസമന്വയത്തിലൂടെ ഇപ്പോൾ നിലവിലുള്ള പാഠം രൂപപ്പെട്ടത് ക്രി.മു. ആറാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ ആയിരിക്കാം. ഈ രേഖകൾ അവയുടെ ജർമ്മൻ പേരുകളുടെ ആദ്യാക്ഷരങ്ങൾ അനുസരിച്ച് J, E, D, P എന്നിങ്ങനെയാണ് സാധാരണ പരാമർശിക്കപ്പെടാറ്.
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്