"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
|}]]
 
[[തനക്ക്|എബ്രായബൈബിളിലെ]] ആദ്യഖണ്ഡമായ "പഞ്ചഗ്രന്ഥി" അഥവാ 'തോറ'-യുടെ നിലവിലുള്ള പാഠത്തിന്റെ ഉത്ഭവത്തെ വിശദീകരിക്കാൻ 18, 19 നൂറ്റാണ്ടുകളിലെ പണ്ഡിതന്മാർ നടത്തിയ ശ്രമത്തിന്റെ ഫലമാണ് '''രേഖാ പരികല്പന''' (Documentary Hypothesis). [[മോശെ|മോശെയുടെ]] പേരിൽ അറിയപ്പെടുന്ന പഞ്ചഗ്രന്ഥിയിലെ പുസ്തകങ്ങൾ, സ്വതന്ത്രവും, അവയിൽ തന്നെ സമ്പൂർണ്ണവും, ഒന്നൊന്നിനു സമാന്തരവുമായിരുന്ന പൂർവരേഖകൾ സമന്വയിപ്പിച്ച്, സംശോധകരുടെ ഒരു പരമ്പര രൂപപ്പെടുത്തിയതാണ് എന്നാണ് ഈ പരികല്പന. മൂലരേഖകളുടെ എണ്ണം നാല് ആയിരുന്നെന്നാണ് സാധാരണ പറയാറ്. എന്നാൽ ഈ സംഖ്യ, രേഖാപരികല്പനയുടെ അവശ്യഘടകമല്ല. [[ജർമ്മൻ|ജർമ്മൻ]] പണ്ഡിതനായ ജൂലിയസ് വെൽഹാവ്സന്റെ പേരു പിന്തുടർന്ന്, വെൽഹാവ്സൺ പരികല്പന എന്നു കൂടി ഈ സിദ്ധാന്തത്തിനു പേരുണ്ട്. ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടു വച്ചത് വെൽഹാവ്സൻ ആയിരുന്നില്ലെങ്കിലും ഇതിന്റെ പൊതുവേ സ്വീകാര്യത കിട്ടിയ അന്തിമരൂപം അദ്ദേഹത്തിന്റെ സംഭാവനയാണ്.<ref name ="Cambridge">The Cambridge Companion to the Bible (പുറങ്ങൾ 36-38)</ref>
 
==പരികല്പന==
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്