"ഭൂസ്പർശമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അന്തരീക്ഷത്തിന്റെ തലങ്ങൾ
- img (ലേഖനത്തിൽ ഉള്ളടക്കം കുറവായതിനാൽ)
വരി 1:
{{Prettyurl|Troposphere}}
[[File:Sunset from the ISS.JPG|thumb|ഭൗമാന്തരീക്ഷം, കടും ഓറഞ്ചും, മഞ്ഞയും ഭാഗങ്ങളാണ് ട്രോപോസ്ഫിയർ. [[അന്താരാഷ്ട്ര ബഹിരാകാശ നിലയം|അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ]] നിന്നെടുത്ത ചിത്രം]]
 
<imagemap>
Image:Atmosphere_layers-ml.svg|thumb|162px|അന്തരീക്ഷത്തിന്റെ തലങ്ങൾ (അളവനുപാതം പാലിക്കുന്നില്ല)
 
rect 73 2649 361 2680 [[എവറസ്റ്റ് കൊടുമുടി|എവറസ്റ്റ് കൊടുമുടി]]
rect 7 2422 51 2657 [[ട്രോപോസ്ഫിയർ|ട്രോപോസ്ഫിയർ]]
rect 94 1900 269 1935 [[ഉൽക്ക|ഉൽക്ക]]
rect 306 1537 427 1565 [[അറോറ|അറോറ]]
 
desc bottom-left
</imagemap>
 
[[ഭൗമാന്തരീക്ഷം|ഭൂമിയുടെ അന്തരീക്ഷത്തിന്റെ]] അടിത്തട്ടിലെ മേഖലയാണ് '''ട്രോപോസ്ഫിയർ''' (Troposphere). [[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ ദ്രവ്യമാനത്തിന്റെ 90 ശതമാനവും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയിൽ [[അന്തരീക്ഷസാന്ദ്രത|അന്തരീക്ഷസാന്ദ്രതയും]] [[മർദ്ദം|മർദവും]] [[താപമാനം|താപമാനവും]] ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കിലോമീറ്റർ ഉയരുമ്പോഴും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാൽ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പർശമേഖലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പർശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം [[ഭൂമദ്ധ്യരേഖ|മധ്യരേഖാപ്രദേശങ്ങളിൽ]] 17 കിലോമീറ്ററിനടുത്തും [[ധ്രുവം|ധ്രുവപ്രദേശങ്ങളിൽ]] 12 കിലോമീറ്ററിനടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷമേഖലയേയും വേർതിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതൽ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.
 
"https://ml.wikipedia.org/wiki/ഭൂസ്പർശമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്