"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
===പുരോഹിതം===
ബാബിലോണിലെ പ്രവാസത്തിലും പ്രവാസാനന്തരവും രൂപപ്പെട്ടതായി കരുതപ്പെടുന്ന ഈ രേഖ ഇസ്രായേല്യരുടെ ആരാധനാവിധികൾക്കും അനുഷ്ടാനങ്ങൾക്കും പ്രാധാന്യം കല്പിക്കുന്നു. അതിനാൽ, ഈ രേഖയിൽ പെട്ട് ഉല്പത്തിയിലും മറ്റും കാണുന്ന ആഖ്യാനങ്ങളിൽ, സാബത്ത്, അഗ്രചർമ്മഛേദനം, പാനഭോജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിഷ്ഠകളുടെ വിശദീകരണങ്ങൾ കാണാം. പെസഹാ ആചരണം, പുരോഹിതന്മാരുടെ അഭിഷേകവും വസ്ത്രവിധികളും, ദൈവകൂടാരവും അതിന്റെ ചമയങ്ങളും എന്നിവയൊക്കെ ഇതിൽ വിശദീകരിക്കപ്പെടുന്നു. ജനനേതാവായ [[മോശെ|മോശെയ്ക്ക്]] ഇതര രേഖകൾ കൊടുക്കുന്ന പ്രാധാന്യം ഇതിൽ നൽകിയിരിക്കുന്നത് പുരോഹിതനായ അഹറോനാണ്. ഇതിലെ [[ദൈവം]] മാനവീകരിക്കപ്പെടാത്ത അതീതശക്തിയാണ്. പഞ്ചഗ്രന്ഥിയിൽ ഏറ്റവും അധികമുള്ളത് പുരോഹിതപാരമ്പര്യത്തിൽ പെട്ട ആഖ്യാനമാണ്. ഈ ഗ്രന്ഥസമൂഹത്തിന്റെപഞ്ചഗ്രന്ഥിയുടെ തുടക്കം തന്നെ [[ഉൽപ്പത്തിപ്പുസ്തകം|ഉല്പത്തിപ്പുസ്തകത്തിൽ]] പുരോഹിതപാരമ്പര്യത്തിൽ പെട്ട സൃഷ്ടിവിവരണവുമായാണ്. വ്യത്യസ്ഥനിലപാടുകളിൽ നിന്നുള്ള ഉൽപ്പത്തിയിലെ രണ്ടു സൃഷ്ടിവിവരണങ്ങളിൽ ആദ്യത്തേതാണിത്.<ref>Paths of Faith, John A Hutchinson (പുറം 334)</ref>
 
==അന്തിമസമന്വയം==
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്