"രേഖാപരികല്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
===യഹോവീയം===
പഞ്ചഗ്രന്ഥിയിൽ ആദ്യത്തേതായ ഉല്പത്തിപ്പുസ്തകം '''യഹോവ''', '''ഇലോഹിം''' എന്നിങ്ങനെ രണ്ടു ദൈവനാമങ്ങൾ ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യഹോവീയ, ഇലോഹീയ പാരമ്പര്യങ്ങൾ തിരിച്ചറിയപ്പെട്ടത്. തുടർന്ന് യഹോവീയ രേഖയുടെ സൂചന പഞ്ചഗ്രന്ഥിയിലെ ഇതരഗ്രന്ഥങ്ങളിലും കണ്ടെത്തി. ദൈവത്തിന്റെ മാനവീകരണം(anthropomorphism), വിശ്വസ്തർക്ക് ഭൂമിയും, സന്താനസമൃദ്ധിയും, അനുഗ്രഹങ്ങളും വാഗ്ദാനം ചെയ്യുന്ന [[ദൈവം]], യൂദയാ രാജ്യത്തെ കേന്ദ്രീകരിച്ചുള്ള പുരാവൃത്തം എന്നിവ ഈ രേഖയിലെ ആഖ്യാനത്തിന്റെ സവിശേഷതകളാണ്.<ref>"J", Oxford Companion to the Bible (പുറം 338)</ref>
 
യഹോവീയരേഖയുടെ കർത്താവ് ക്രി.മു. പത്താം നൂറ്റാണ്ടിൽ യെരുശലേമിൽ സോളമന്റെ കൊട്ടാരത്തിലെ പരിജനങ്ങൾക്കിടയിലെ ഒരു വനിത ആയിരുന്നിരിക്കാമെന്ന് പ്രഖ്യാത സാഹിത്യവിമർശകൻ ഹാരോൾഡ് ബ്ലൂം വാദിച്ചിട്ടുണ്ട്. ഈ രേഖയുടെ കർത്താവ് മതപരമോ, ചരിത്രപരമോ ആയ ലക്ഷ്യങ്ങളോടെ അല്ല എഴുതിയതെന്നും സാഹിത്യഭാവനയാണ് അതിനു പിന്നിൽ പ്രവർത്തിച്ചതെന്നും ബ്ലൂം വാദിച്ചു. സാഹിത്യസൃഷ്ടി എന്ന നിലയിൽ യഹോവീയ രേഖ [[ഹോമർ|ഹോമറുടേയും]], [[ഷേയ്ക്സ്പിയർ|ഷേയ്ക്ക്സ്പിയറുടേയും]], [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റോയ്‌യുടേയും]] രചനകൾക്ക് ഒപ്പം നിൽക്കുമെന്നും, യഹോവീയ രേഖയ്ക്കു മാത്രമായി ഡേവിഡ് റോസൻബർഗ്ഗ് നിർവഹിച്ച പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ച പഠനത്തിൽ ബ്ലൂം വാദിച്ചു.<ref>[http://books.google.com/books/about/The_Book_of_J.html?id=xDJKaYWzrvwC The Book of 'J', Harold Bloom & David Rosenberg]</ref>
 
===ഇലോഹീയം===
"https://ml.wikipedia.org/wiki/രേഖാപരികല്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്