"സംഖ്യ (ബൈബിൾ പഴയനിയമം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bar:Numeri
No edit summary
വരി 1:
{{പഴയനിയമം}}
[[തനക്ക്|എബ്രായ ബൈബിളിലേയും]] [[പഴയനിയമം]] എന്നു [[ക്രിസ്തുമതം|ക്രിസ്ത്യാനികൾ]] വിളിക്കുന്ന രചനാസമുച്ചയത്തിലേയും നാലാമത്തെ ഗ്രന്ഥമാണ് '''സംഖ്യ'''. പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ നാലാമത്തേതും ഇതാണ്. ഇതിനെ അഞ്ചുമൂന്നു ഖണ്ഡങ്ങളായി തിരിക്കാനാകും:
 
#സിനായ് പർവതപ്രദേശത്തുവച്ച് [[മോശെ]] ജനങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്നതും, വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയുടെ പുനരാരംഭത്തിനുള്ള ഒരുക്കങ്ങളും(1–10:10).
#സീനായ് മുതൽ മൊവാബ് വരെയുള്ള യാത്രയുടെ വിവരണം; ഇസ്രായേലിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി അവിടേയ്ക്ക് ചാരന്മാരെ അയക്കുന്നതും അവർ കൊണ്ടുവരുന്ന വിവരങ്ങളും; വഴിയിൽ നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ജനത്തിന്റെ എട്ടുവട്ടം ആവർത്തിച്ചുള്ള പിറുപിറുക്കലും അതുമൂലമുണ്ടായ ദൈവകോപവും; തുടർന്ന് നാലു ദശകങ്ങളോളം [[മരുഭൂമി|മരുഭൂമിയിൽ]] അലഞ്ഞുതിരിയാനുള്ള ദൈവവിധി(10:11–21:20).
#യോർദ്ദാൻ നദി കടക്കുന്നതിനു മുൻപ് മൊവാബിലെ സമതലത്തിൽ നടന്ന സംഭവങ്ങൾ; രണ്ടാമതൊരു കനേഷുമാരി ഇതിൽ ഉൾപ്പെടുന്നു. (21:21–36).
 
ഇസ്രായേൽ ജനത്തെ ഈ വാക്കുകളിൽ അനുഗ്രഹിക്കാൻ പുരോഹിതർ നിർദ്ദേശിക്കപ്പെടുന്നതായി സംഖ്യയിൽ വായിക്കാം: “[[യഹോവ]] നിങ്ങളെ അനുഗ്രഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യട്ടെ. [[യഹോവ]] തന്റെ മുഖശോഭ നിങ്ങൾക്കു കാണിച്ചു തരുകയും നിങ്ങളോട് കരുണകാണിക്കുകയും ചെയ്യട്ടെ. [[യഹോവ]] നിങ്ങൾക്കു നേരെ മുഖം തിരിക്കുകയും നിങ്ങൾക്ക് ശാന്തി തരുകയും ചെയ്യട്ടെ.”<ref>Numbers 6:24-26 (NJB)</ref> ഈ പുരോഹിതാനുഗ്രഹം യഹൂദാരാധനകളിലും ആഘോഷങ്ങളിലും പതിവായി ആവർത്തിക്കപ്പെടുന്നു.<ref>Priests, in ''Illustrated Dictionary & Concordance of the Bible'', 1986. Wigoder G, Paul S, Viviano B, Stern E, eds., G.G. Jerusalem Publishing House Ltd. And Reader’s Digest Association, Inc. ISBN 0895774070</ref> ചിലപ്പോൾ, വെള്ളിയാഴ്ച വൈകിട്ടുള്ള സാബത്തു ഭക്ഷണസമയത്ത് മാതാപിതാക്കൾ മക്കളേയും ഈ വാക്കുകളിൽ അനുഗ്രഹിക്കാറുണ്ട്.<ref>[http://judaism.about.com/od/sabbathdayshabb2/qt/bless_children.htm Blessing The Children article at judaism.about.com]</ref>
 
ഈ പുസ്തകം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ദൈർഘ്യം [[ഈജിപ്ത്|ഈജിപ്തിൽ]] നിന്നുള്ള പുറപ്പാടിനുശേഷം രണ്ടാം വർഷം രണ്ടാം മാസം മുതൽ നാല്പതാം വർഷം പതിനൊന്നാം മാസത്തിന്റെ തുടക്കം വരെയുള്ള 37 വർഷവും 9 മാസവുമാണ്; പൊതുവേ അലച്ചിലിന്റെ വിഷമം പിടിച്ച കാലഘട്ടമായിരുന്നു അത്. അതിന്റെ പൂർത്തിയിൽ ഇസ്രായേൽ ജനത്തിന്റെ എണ്ണം, ഈജിപ്തിൽ നിന്നു പുറപ്പെട്ടപ്പോഴുള്ളതിനേക്കാൾ കുറഞ്ഞിരുന്നു. പഞ്ചഗ്രന്ഥിയിലെ അഞ്ചുഗ്രന്ഥങ്ങളുടേയും കർത്താവ് [[മോശെ]] ആണെന്നാണ് യഹൂദപാരമ്പര്യം. ഇന്ന് പണ്ഡിതന്മാർ ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. മൂലകൃതി പുരാതനകാലത്ത് മോശെ എഴുതിയതു തന്നെയാണെന്ന യാഥാസ്ഥിതിക പക്ഷവും, ഒന്നിലേറെ ലേഖകന്മാർ ചേർന്ന് പിൽക്കാലത്തെങ്ങോ രചിച്ചതാണെന്ന എതിർപക്ഷവും നിലവിലുണ്ട്.<ref name=Longman&Dillard>"Introduction to the Old Testament", chapter on Numbers, by T. Longman and R. Dillard, Zondervan Books (2006)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സംഖ്യ_(ബൈബിൾ_പഴയനിയമം)" എന്ന താളിൽനിന്ന് ശേഖരിച്ചത്