"ഇ ബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: is:Stafræn bók
(ചെ.) യന്ത്രം പുതുക്കുന്നു: is:Rafbók; cosmetic changes
വരി 1:
[[കമ്പ്യൂട്ടർ]], [[മൊബൈൽ ഫോൺ]], സമാനമായ മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് വായിക്കപ്പെടാൻ വേണ്ടി രൂപപ്പെടുത്തിയ [[പുസ്തകം|പുസ്തകങ്ങളാണ്]] ഇ ബുക്ക്, അഥവാ [[ഇലക്ട്രോണിക്സ്|ഇലക്ട്രോണിക്ക്]] ബുക്ക്. കടലാസ്സു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു കഴിഞ്ഞ കൃതികളാണ് ഇ ബുക്കുകളിൽ ഭൂരിഭാഗമെങ്കിലും, ഇലക്ട്രോണിക്ക് രൂപത്തിൽ മാത്രമായി ലഭ്യമാക്കപ്പെട്ട പുസ്തകങ്ങളുമുണ്ട്. ഇ ബുക്കുകളുടെ പ്രസാധനത്തെ ഇ പബ്ലിഷിംഗ് എന്നു വിളിക്കുന്നു.
 
== ഇ പ്രസിദ്ധീകരണ യുഗാരംഭം ==
[[ഇന്റർനെറ്റ്|ഇന്റ്ർനെറ്റിന്റെ]] പിറവിക്ക് മുമ്പുതന്നെ ഇ ബുക്കുകൾ പ്രചാരത്തിലായി തുടങ്ങിയിരുന്നു. പ്രോജക്ട് ഗുട്ടൻബർഗിന്റെ<ref>[http://www.gutenberg.org/wiki/Main_Page പ്രോജക്ട് ഗുട്ടൻബർഗ്]</ref>ഉപജ്ഞാതാവായ മൈക്കിൾ.എസ്. ഹാർട്ട് ആണ് ഇ ബുക്കുകളുടേയും പിതാവ്. 1970ൽ കോളേജുവിദ്യാർത്ഥിയായിരിക്കുമ്പോൾ [[ലൈബ്രറി|ലൈബ്രറിയിലെ]] കമ്പ്യൂട്ടർ ഉപയോഗിക്കാൻ അനുവാദം ലഭിച്ച ഹാർട്ട് , തന്റെ കമ്പ്യൂട്ടർ മറ്റ് പല കമ്പ്യൂട്ടറിലും ബന്ധപ്പെടുത്തിയിട്ടുണ്ടെന്നു മനസ്സിലാക്കിയിരുന്നു. ഇന്റ്ർന്റെറ്റ് എന്ന ആശയം നിലവിൽ വന്നിട്ടില്ലാത്ത കാലമായിരുന്നു അത്. അമേരിക്കയുടെ "സ്വാതന്ത്ര്യ പ്രഖ്യാപനം "(declaration of Independece) എന്ന വിശ്രുത ലേഖനത്തിന്റെ ഒരു പ്രതി സ്വന്തമായി ടൈപ്പ് ചെയ്തു ലഭ്യമാക്കിയതിലൂടെ ഇ പ്രസാധന യുഗം പിറക്കുകയായിരുന്നു. തുടർന്ന് [[ബൈബിൾ]], [[ഹോമർ]] , മാർക്ക് ട്വയ്ൻ [[ഷേക്സ്പിയർ]] എന്നീ വിഖ്യാത കൃതികൾ , ഹാർട്ട് തന്നെ ടൈപ്പ് ചെയുതു ലഭ്യമാക്കുകയുണ്ടായി. ഒറ്റയാൾ പട്ടാളമായി 313 കൃതികൾ 1987 ആയപ്പോഴേക്കും ഹാർട്ട് തനിയെ ടൈപ്പ് ചെയ്തു ലോകത്തിനു ലഭ്യമാക്കിയിരുന്നു.
== വിവിധ തരം ഇ ബുക്കുകൾ ==
ഇന്റ്ർനെറ്റിന്റെ പ്രചാരവും, സാങ്കേതിക വിദ്യയിലുണ്ടായ പുരോഗതിയും ഇ പ്രസാധന രംഗത്തെ മാറ്റിമറിച്ചു.
വെറും ടെക്സ്റ്റ് ഫൈലായി മാത്രം (plain text file .txt) ജന്മമെടുത്ത ഇ ബുക്ക് ഇപ്പോൾ അനേകതരം ഫോർമാറ്റുകളിൽ ആയി കഴിഞ്ഞിരിക്കുന്നു [[പി.ഡി.എഫ്]] , [[എച്ച്.ടി.എം.എൽ]]. [[വേഡ് പ്രോസസർ|.doc]], എന്നിവയാണ് വ്യാപകമായി അറിയപ്പെടുന്ന ഫോർമാറ്റുകൾ. സൗജന്യവും സ്വതന്ത്രവുമായി ലഭിക്കുന്ന (free/open source) കൃതികളാണ് ഈ ഫോർമാറ്റുകളിൽ ലഭ്യമാവുന്നതിൽ അധികവും.എന്നാൽ പ്രത്യേകതരം ഉപകരണങ്ങളിൽ(e book readers) മാത്രം വായിക്കാൻ സജ്ജ്മാക്കിയ ഇബുക്കുകളും വിപണനം ചെയ്യപ്പെടുന്നു.
== ഇ ബുക്ക് നേട്ടങ്ങളും കോട്ടങ്ങളും ==
ഇ ബുക്കുകളുടെ പ്രചാരത്തിനു പ്രധാന കാരണം.അച്ചടിയിലില്ലാത്ത ധാരാളം പുസ്തകങ്ങൾ സൗജന്യമായി ഇന്റ്ർനെറ്റിൽ ലഭ്യമാണെന്നുള്ളതാണ്. കടലാസ്സിന്റെ ഉപഭോഗം ഇല്ലാതാക്കുന്നു, ആവശ്യം കഴിഞ്ഞു കെട്ടികിടക്കുന്നില്ല, സ്ഥല പരിമിതികൾക്കതീതമായി നൂറുകണക്കിനു പുസ്തകങ്ങൾ എല്ലാ കാലത്തേക്കും സുരക്ഷിതമായി സൂക്ഷിക്കാം എന്നിവ ഇ ബുക്കിന്റെ ഗുണങ്ങളായി എണ്ണാം.
സാങ്കേതിക വിദ്യയിൽ അനുനിമിഷം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഇ ബുക്ക്ന്റെ സാർവത്രിക പ്രചാരണത്തിനു ക്ഷീണമേൽപ്പിക്കുന്നു. ഒരു ഫോർമാറ്റിൽ ലഭ്യമാക്കിയിരിക്കുന്ന പുസ്തകം വേറൊരാൾക്ക് വായിക്കാൻ കണവെർട്ടർ സോഫ്റ്റ്വേയർ വേണ്ടിവരുന്നു. ചില ഫോർമാറ്റുകൾ വായിക്കാനുള്ള സോഫ്റ്റ്വേയ്ർ സൗജ്ന്യമല്ല എന്നാൽ പുസ്തകം സൗജന്യമായിരിക്കും .കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായിട്ടുള്ള ചേർച്ചാപ്രശ്നങ്ങൾ (version compatibility issues) എന്നിവയെല്ലാം പോരായമകളാണ്.
 
== ഇ ബുക്ക് റീഡർ ==
[[Fileപ്രമാണം:AmazonKindleUser2.jpg|ലഘു|ആമസോണിന്റെ ഇ ബുക്ക് റീഡർ]]
ഇ ബുക്കുകൾ വായിക്കാനായി മാത്രം സജ്ജീകരിക്കപ്പെട്ടിരിക്കുന്ന ഉപകരണമാണ് ഇ ബുക്ക റീഡർ
ഇ ബുക്കു വായന അസ്വാദ്യകരവും , കേശരഹിതവുമാക്കുന്നു എന്നതാണ് നിർമ്മാതാക്കളുടെ അവകാശവാദം.
മിക്ക പി.ഡി.എ കളിലും (personel digital assistant PDA) , പല മൊബൈൽ ഫോണുകളിലും ഇ ബുക്കുകൾ വായിക്കാൻ സാധിക്കുമെങ്കിലും, സ്ക്രീനിന്റെ വലിപ്പം , ഡിസ്പ്ലേ വ്യത്യാനങ്ങൾ തുടങ്ങിയ പല പരിമിതികളും ഇവയ്ക്കുണ്ട് എന്നതുകൊണ്ടാണ് ഇ റീഡറുകൾ പ്രസ്ക്തമാവുന്നത്.<br />
നൂറുകണക്കിനു പുസ്തകങ്ങൾ പോക്കറ്റിൽ കൊണ്ടുനടക്കാം, എല്ലാകാലവും കേടുവരാതെ നിൽക്കും, ഉപയോകതാവിന്റെ ആവശ്യാനുസരണം അക്ഷരങ്ങളുടെ വലുപ്പം, ലിപികളുടെ തരം എന്നിവ ക്രമപ്പെടുത്താം , ഇരുട്ടതും പുസ്തകവായന നടത്താം എന്നതൊക്കെയാണ് ഇ റീഡറുകളുടെ ആകർഷണീയത. പാട്ടുകൾ കേൾക്കാനും ഇന്റ്ർനെറ്റ് ബ്രൗസ് ചെയ്യാനും പല ഉപകരണങ്ങൾക്കു സാധിക്കും.
ഉപകരണത്തിന്റെ വിലയും, തുടർന്നും പുതിയപുസ്തകങ്ങൾ വാങ്ങാൻ വേണ്ടി വരുന്ന തുകയും ന്യ്യനതകളായി ചൂണ്ടികാണിക്കപ്പെടുന്നു.<br />പുസ്തക വിതരണ വമ്പന്മാരായ ആമസോൺ , ഇലക്ടോണിക്ക് ഭീമന്മാരായ സോണി, ബഹുരാഷ്ട്ര പ്രസാധന കമ്പനിയായ ബാർൺസ് $നോബിൾ , തുടങ്ങിയവർ സ്വന്തമായി ഇ ബുക്ക് റീഡറുകൾ വിപണിയിൽ ഇറക്കിയിട്ടുണ്ട്.<br /> ആദ്യത്തെ ഇന്ത്യൻ ഇ റീഡർ വിപണിയിലെത്തിയത് 2010ലാണ്. 15 ഇന്ത്യൻ ഭാഷകൾ വായിക്കാനായി ക്രമപ്പെടുത്തിയിട്ടുള്ള വിങ്ക്സ് xt എന്ന പേരിൽ ഇറങ്ങിയിട്ടുള്ള ഉപകരണത്തിന്റെ വിപണനത്തിൽ [[ഡി.സി. ബുക്ക്സ്|ഡി.സി.ബുക്ക്സിന്റെ]] പങ്കാളിത്തമുണ്ട്.
 
== ഇ ബുക്കുകൾ വിക്കിയിൽ ==
വിക്കി മീഡിയ ഫൗണ്ടേഷന്റെ ഇബുക്ക് സംരംഭങ്ങളാണ് വിക്കിഗ്രഥശാലയും, വിക്കിപാഠശാലയും.
'''[[വിക്കിഗ്രന്ഥശാല]]''' കഴിഞ്ഞകാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണിതു്. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക.<br />
'''വിക്കി പാഠശാല''' ടെക്സ്റ്റ് ബുക്കുകളും ശാസ്ത്ര/സാങ്കേതിക കൃതികളും ലഭ്യമാക്കുക എന്നതാണ് വിക്കിപാഠശാലയുടെ ലക്ഷ്യം.
 
== അവലംബം ==
<references/>
 
[[Categoryവർഗ്ഗം:പുസ്തകങ്ങൾ]]
 
 
[[Category:പുസ്തകങ്ങൾ]]
 
[[ar:كتاب إلكتروني]]
Line 52 ⟶ 50:
[[hu:E-könyv]]
[[id:Buku elektronik]]
[[is:Stafræn bókRafbók]]
[[it:EBook]]
[[ja:電子書籍]]
"https://ml.wikipedia.org/wiki/ഇ_ബുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്