"ഉൽപ്പത്തിപ്പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
എബ്രായ ബൈബിളിലേയും ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ആദ്യഗ്രന്ഥമാണ് '''ഉല്പത്തിപ്പുസ്തകം'''. പഞ്ചഗ്രന്ഥി എന്നു കൂടി പേരുള്ള യഹൂദനിയമഗ്രന്ഥമായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ ആദ്യത്തേതും ഇതാണ്.ബി.സി. ഒമ്പത് -ആറ് ശതകങ്ങളിൽ രചിക്കപ്പെട്ടതും അഞ്ചാം ശതകത്തിൽ സങ്കലനം ചെയ്യപ്പെട്ടതുമായ ഉത്പത്തി പുസ്തകത്തിന് ഒരു ആദ്യകാലസാഹിത്യഗ്രന്ഥമെന്ന നിലയിലും പ്രാധാന്യമുണ്ട് .
==രൂപരേഖ==
തന്റെ വചനം വഴി ലോകത്തെ ഉരുവാക്കിയ [[ദൈവം]], [[മനുഷ്യൻ|മനുഷ്യനെ]] സ്രൃഷ്ടിച്ച് [[ഭൂമി|ഭൂമിയുടെ]] മേൽനോട്ടം ഏല്പിക്കുന്നു. എന്നാൽ മനുഷ്യന്റെ അധപതനത്തെ തുടർന്ന് [[ദൈവം]] [[ഭൂമി|ഭൂമിയിലെ]] സൃഷ്ടികളിൽ എണ്ണപ്പെട്ടതൊഴിച്ചുള്ളതിനെ [[പ്രളയം|പ്രളയത്തിൽ]] നശിപ്പിക്കുന്നു. പ്രളയാനന്തരമുണ്ടായ പുതിയ ലോകവുംനവലോകവും പണ്ടേപ്പോലെ തന്നെ അധപതിച്ചെങ്കിലും [[ദൈവം]] അതിനെ നശിപ്പിക്കാതെ, അതിൽ നിന്ന് അബ്രാഹത്തെ അതിന്റെ രക്ഷയുടെ ബീജമാകാൻ തെരഞ്ഞെടുക്കുന്നു. ദൈവകല്പന അനുസരിച്ച് അബ്രാഹം തന്റെ ദേശം ഉപേക്ഷിച്ച്, ദൈവം അവകാശമായി നൽകിയ കാനാൻ ദേശത്തേക്കു പോകുന്നു. ആ ദേശത്ത് അബ്രാഹവും അയാളുടെ മകൻ ഇസഹാക്കും, പിന്നീട് ഇസ്രായേൽ എന്നു [[ദൈവം]] പേരിട്ട പേരക്കിടാവ് യാക്കോബും നാടോടികളായി ജീവിക്കുന്നു. യാക്കോബും അയാളുടെ പന്ത്രണ്ടു മക്കളും അവരുടെ കുടുംബങ്ങളും ചേർന്ന 70 പേർ [[ഈജിപ്ത്|ഈജിപ്തിലേക്കു]] പോകുന്നു. [[ദൈവം]] അവരുടെ സന്തതികൾക്ക് മഹത്വപൂർണ്ണമായൊരു ഭാവി വാഗ്ദാനം ചെയ്യുന്നു.
 
== കഥകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/980402" എന്ന താളിൽനിന്ന് ശേഖരിച്ചത്