"മർദ്ദമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: അനിറോയ്ഡ് മർദ്ദമാപിനി >>> മർദ്ദമാപിനി
സൂചനി->സൂചി
വരി 3:
[[Image:Barometer.JPG|thumb|പുതിയ അനിറോയ്ഡ് മർദ്ദമാപിനി]]
[[അന്തരീക്ഷമർദ്ദം]] അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് '''അനിറോയ്ഡ് മർദ്ദമാപിനി''' (Aneroid barometer) . '''അനാർദ്രമർദ്ദമാപിനി''' എന്നും ഇതറിയപ്പെടുന്നു. ഇതിന്റെ പ്രധാന ഭാഗം നേർത്ത തകിടുകൊണ്ടുണ്ടാക്കിയിട്ടുള്ള പരന്ന വൃത്താകൃതിയിലുള്ള ഒരറയാണ്. ഈ അറ ഭാഗികമായി വായുശൂന്യമായിരിക്കും. U-ആകൃതിയിലുള്ള ഒരു സ്പ്രിങ്ങിന്റെ സഹായത്താൽ, അറ ചതുങ്ങിപ്പോകാതെ അനിറോയ്ഡ് മർദ്ദമാപിനി
നിർത്തിയിരിക്കുന്നു. അന്തരീക്ഷമർദ്ദം കൂടുമ്പോൾ അറ ചുരുങ്ങുന്നു. മർദ്ദം കുറയുമ്പോൾ അറയുടെ വ്യാപ്തം വർധിച്ച് [[സ്പ്രിങ്]] മേലോട്ടു വളയുന്നു. ഇങ്ങനെ മർദ്ദ വ്യത്യാസംമൂലം അറയ്ക്കുണ്ടാവുന്ന സങ്കോചവ്യത്യാസങ്ങൾ [[ഉത്തോലകം|ഉത്തോലകങ്ങളുടെ]] സഹായത്താൽ ഒരു സൂചനിയുടെസൂചിയുടെ ചലനങ്ങളായി മാറുന്നു. ഈ സൂചനിസൂചി ക്രമമായി അങ്കനപ്പെടുത്തിയിട്ടുള്ള ഒരു ഡയലിനു മീതെ ചലിക്കത്തക്കവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്; [[അംശാങ്കനം]] (calibration) ഒരു [[രസ മർദ്ദമാപിനി|രസ മർദ്ദമാപിനിയുമായി]] (mercury barometer) താരതമ്യം ചെയ്തതുമായിരിക്കും.
 
അനിറോയ്ഡ് മർദ്ദമാപിനി രസ മർദ്ദമാപിനിയെ അപേക്ഷിച്ച് വളരെ ഒതുങ്ങിയതും സുവഹനീയവുമായ ഉപകരണമാണ്: എന്നാൽ [[സൂക്ഷ്മഗ്രാഹിത]] (sensitivity) കുറവാണ്. ഒരിക്കൽ ക്രമപ്പെടുത്തിയാൽ പിന്നീട് അന്തരീക്ഷ ഊഷ്മാവിന്നനുസരിച്ചുള്ള [[സംശോധനം]] (correction) ഇതിന് ആവശ്യമായിവരും. മിക്ക ഉപകരണങ്ങളിലും അറയിൽ അവശേഷിച്ചിട്ടുള്ള വായുവിന്റെ വികാസത്തിലൂടെ ഈ ന്യൂനത പരിഹരിക്കപ്പെട്ടിരിക്കും. കപ്പലുകളിലും വിമാനങ്ങളിലും ഈ ഉപകരണം ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാഫ് പേപ്പറിൽ തുടർച്ചയായി സ്വയം മർദ്ദം രേഖപ്പെടുത്തുന്ന [[ബാരോഗ്രാഫ്]] (Barograph) എന്ന ഉപകരണം അനിറോയ്ഡ് മർദ്ദമാപിനിയുടെ പരിഷ്കൃതരൂപമാണ്. വിമാനങ്ങളുടെയും മറ്റും ഉയരം കാണിക്കുന്ന '[[ആൾട്ടിമീറ്റർ]]' (altimeter) മറ്റൊരു വകഭേദമാണ്.
"https://ml.wikipedia.org/wiki/മർദ്ദമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്