"ഡാറ്റാ കമ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Computer network}}
 
[[Image:Digital.signal.svg|right|thumb|ചിത്രത്തിൽ കട്ടികൂടിയ സിഗ്നൽ ഡിജിറ്റൽ ഡാറ്റയും കട്ടികുറഞ്ഞ സിഗ്നൽ അനലോഗും ആണ് . നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ.ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ ]]
ഡേറ്റാ കമ്യൂണിക്കേഷൻ
[[Image:Sampled.signal.svg|right|thumb|ഡിസ്ക്രീറ്റ് സാമ്പിൾ ഡേറ്റ.അനലോഗ് ഡേറ്റയേയും [[ഡിസ്ക്രീറ്റ് ഡേറ്റ]]യേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും]]
Data communication
 
കോഡ് ചെയ്യപ്പെട്ട ഡേറ്റയെ ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്കു വിനിമയം ചെയ്യുന്ന രീതി. അക്ഷരങ്ങൾ, അക്കങ്ങൾ, ആലേഖിത രൂപങ്ങൾ (ശ്രാവ്യ/ദൃശ്യ ബിംബങ്ങൾ) തുടങ്ങിയവയെ ഇത്തരത്തിലുള്ള വിനിമയത്തിനു വിധേയമാക്കാം. [[കീബോർഡ്]], [[ഡിസ്ക് |ഡിസ്കുകൾ]], [[ടേപ്പ്]], [[ടച്ച് സ്ക്രീൻ]], [[ജോയ്സ്റ്റിക്]], [[മൗസ്]] തുടങ്ങിയ ഉപകരണങ്ങളിലൂടെയോ ഇതര കംപ്യൂട്ടറുകളിൽ നിന്നോ നിവേശിക്കുന്ന ഡേറ്റയെ പ്രത്യേക സമ്പ്രദായങ്ങളിൽ ഏതെങ്കിലുമൊരെണ്ണമുപയോഗിച്ചു കോഡ് ചെയ്ത് ഡേറ്റാ സിഗ്നലുകളാക്കി പരിവർത്തനം ചെയ്തശേഷം പ്രേഷണ മാധ്യമം വഴി നിയതലക്ഷ്യങ്ങളിൽ എത്തിക്കുന്നു. ലഭിക്കുന്ന ഡേറ്റ രണ്ട് വിധത്തിലുള്ളതാകാം: അനലോഗും ഡിജിറ്റലും. നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ. ഉദാഹരണമായി ഒരു പാട്ട് ആലേഖനം ചെയ്യുമ്പോൾ ശബ്ദത്തിന്റെ തീവ്രത ആരോഹണ-അവരോഹണ രീതിയിൽ മാറിക്കൊണ്ടേയിരിക്കും. ഇതുപോലെ താപനില, ദൃശ്യങ്ങൾ എന്നിവയിലും തുടർച്ചയായ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ. പ്രസ്തുത ഡേറ്റയിൽ മാറ്റം വരുന്നതും പടിപടിയായിട്ടായിരിക്കും. ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം (0, 1, 2, ...), ക്ലാസ്സിലെ വിദ്യാർഥികളുടെ എണ്ണം, രാജ്യത്തെ ജനസംഖ്യ തുടങ്ങിയവയും വിവിക്ത (discrete) സംഖ്യകളായിരിക്കും; അനലോഗ് ഡേറ്റയേയും [[ഡിസ്ക്രീറ്റ് ഡേറ്റ]]യേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും.
 
Line 15 ⟶ 14:
ഡിജിറ്റൽ ഡേറ്റാ എൻകോഡിങ് മാനദണ്ഡങ്ങൾ. ഡിജിറ്റൽ ഡേറ്റ 'എൻകോഡ്' ചെയ്യുന്നതിന് 0,1 എന്നീ രണ്ട് ബിറ്റുകൾ മാത്രമാണ് ഉപയോഗിക്കാറുള്ളത്. പൊതുവേ എട്ടു ബിറ്റുകളുടെ ഗണത്തെ ഒരു [[ബൈറ്റ്]] എന്നു പറയുന്നു. ഓരോ ക്യാരക് റ്ററേയും (അക്ഷരം, അക്കം, ചിഹ്നം മുതലായവ) സൂചിപ്പിക്കാൻ ബൈറ്റുകളുടെ ഒരു നിശ്ചിത ക്രമീകരണം ഉപയോഗിക്കുന്നു. ക്യാരക് റ്റർ - ബൈറ്റ് മാനനത്തിന് (mapping), വ്യത്യസ്ത ഏജൻസികൾ നിർവചിച്ചിട്ടുള്ള മൂന്നു മാനദണ്ഡങ്ങളാണ് അമേരിക്കൻ നാഷണൽ സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്കി (അമേരിക്കൻ സ്റ്റാൻഡേഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചെയ്ഞ്ച്), ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയന്റെ ഐഎ 5 (ഇന്റർനാഷണൽ ആൽഫബെറ്റ് നമ്പർ 5), ഐബിഎം കാരുടെ എബ്സിഡിക് (എക സ്റ്റൻഡെഡ് ബൈനെറി കോഡെഡ് ഡെസിമെൽ ഇന്റർചെയ്ഞ്ച് കോഡ്) എന്നിവ. ഇവയുടെ പ്രധാന സവിശേഷതകൾ പട്ടികയിൽ ചേർത്തിരിക്കുന്നു.
അക്ഷരങ്ങളുടെ എൻകോഡിങ്ങിനായി ഇപ്പോൾ [[യൂണികോഡ്]] എന്ന സംവിധാനം പ്രചാരത്തിലായിട്ടുണ്ട്. 16 ബിറ്റുകൾ ഉപയോഗിച്ചാണ് ഇതിന്റെ കോഡിങ്. 16 ബിറ്റുകൾ ഉപയോഗിക്കുന്നതുമൂലം ലഭ്യമായ 65,536 കോഡുകൾ വഴി ലോകത്തിലെ പ്രധാന ഭാഷകളിലെയെല്ലാം അക്ഷരങ്ങൾ യൂണികോഡ് ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാൻ കഴിയും.
'''കട്ടികൂട്ടിയ എഴുത്ത്'''
 
==II. പ്രേഷണ മാധ്യമം==
ഡേറ്റാ വിനിമയ ദക്ഷത, ഡേറ്റാ പ്രേഷണ നിരക്ക്(data transmission rate) എന്നിവ പ്രേഷണ മാധ്യമത്തെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. വിവിധയിനം മാധ്യമങ്ങളുടെ നിർമാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാരണത്താൽ ആവശ്യമുള്ള ഡേറ്റാ പ്രേഷണ നിരക്ക്, മാധ്യമ നിർമാണത്തിനു വകയിരുത്തിയിട്ടുള്ള തുക എന്നിവയ്ക്ക് അനുയോജ്യമായ ഒരു മാധ്യമമാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിലുള്ള പ്രധാന പ്രേഷണ മാധ്യമങ്ങളും അവയുടെ സവിശേഷതകളും ചുവടെ ചേർക്കുന്നു.
=== ഇരട്ട വയർ ഓപ്പൺ ലൈൻ (two wire open line)===
Line 48 ⟶ 46:
ഫൈബർ ഓപ്റ്റിക് കേബിളിലൂടെ മോണോ മോഡ്, മൾട്ടി മോഡ് എന്നിങ്ങനെ രണ്ടു രീതിയിൽ പ്രകാശ സിഗ്നലുകൾ കട ത്തിവിടാൻ കഴിയും. നിശ്ചിതമായ ഒരു സഞ്ചാരപഥത്തിൽക്കൂടി മാത്രം സിഗ്നൽ കടത്തിവിടുന്നതാണ് മോണോ മോഡ്. ഉയർന്ന ബാൻഡ്വിഡ്ത്തുള്ള ഈ രീതിയിൽ കാമ്പിന്റെ വ്യാസം കുറയ്ക്കുന്നതിനനുസരിച്ച് അതിന്റെ അരികുകളിൽ നിന്നുള്ള സിഗ്നൽ പ്രതിഫലനങ്ങളും കുറഞ്ഞിരിക്കും. ഇത്തരം കേബിളുകളുടെ നിർമാണവും കേബിളുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയയും പൊതുവേ ശ്രമകരമാണ്. ഒന്നിലധികം സഞ്ചാരപഥങ്ങളിലൂടെയുള്ള പ്രേഷണം സാധ്യമാക്കുന്നതാണ് മൾട്ടി മോഡ് രീതി. ഇവിടെ കാമ്പിന്റെ അരികുകളിൽനിന്നാണ് സിഗ്നൽ പ്രതിഫലനവും പ്രകീർണനവും (dispersion) നടക്കുന്നത്. സിഗ്നലിലെ ഡേറ്റാ എലിമെന്റുകൾ വ്യത്യസ്ത സമയങ്ങളിലാണ് ലക്ഷ്യത്തിലെത്തിച്ചേ രുന്നത്. ഇതിലെ ഡേറ്റാ പ്രേഷണ നിരക്ക് താരതമ്യേന കുറവാണ്.
 
==III. കമ്യൂണിക്കേഷൻ രീതികൾ==
[[ട്രാൻസാക്ഷൻ]], [[മെസേജ്]], ബാച്ച് എന്നീ മൂന്നു രീതികളിലാണ് പ്രധാനമായി ഡേറ്റാ പ്രേഷണം ചെയ്യാറുള്ളത്. കുറഞ്ഞ അളവിലുള്ള (10-1,000 ബൈറ്റ്) ഡേറ്റാ പ്രേഷണത്തിനാണ് ട്രാൻസാക്ഷൻ രീതി പ്രയോഗിക്കുന്നത്. ഒരേ സമയം സ്രോതസ്സിൽനിന്ന് ലക്ഷ്യത്തിലേക്കും തിരിച്ചും പ്രേഷണം നടക്കുന്ന ഈ രീതി വിദൂര സംഭാഷണത്തിന് തികച്ചും അനുയോജ്യമാണ്. വിവരങ്ങൾ തിരക്കിയുള്ള അന്വേഷണം, [[ടൈം ഷെയറിങ്]], [[ഡേറ്റാബേസ് |ഡേറ്റാബേസിൽ]] നിന്നുള്ള വിവര ശേഖരണം, അസം ബ്ളി ലൈൻ - പ്രോസസ് കൺട്രോൾ, തത്സമയ ഗണനം, ഇൻ വെൻട്രി അപ്ഡേറ്റിങ് മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.
 
Line 54 ⟶ 52:
 
ഒരു കംപ്യൂട്ടറിൽനിന്ന് മറ്റൊന്നിലേക്ക് പോയിന്റു-റ്റു-പോയിന്റ് രീതിയിൽ ലക്ഷക്കണക്കിന് ബൈറ്റ് ഡേറ്റ അയയ്ക്കുവാനുള്ള സംവിധാനമാണ് ബാച്ച് രീതി. അയയ്ക്കേണ്ട വ്യത്യസ്ത ഡേറ്റകളെ തരംതിരിച്ച് നിശ്ചിത ഇടവേളകളിൽ പ്രേഷണം ചെയ്യുന്നു. വിദൂരസ്ഥ (റിമോട്ട്) ജോബ് എൻട്രി (ഒരിടത്തെ കംപ്യൂട്ടർ കീ ബോർഡിലൂടെ ദൂരെയുള്ള മറ്റൊരു കംപ്യൂട്ടറിലേക്ക് ഡേറ്റ കീ ഇൻ ചെയ്യുന്ന സംവിധാനം), കേന്ദ്രീകൃത ഡേറ്റാ പ്രോസസിങ്ങിൽക്കൂടിയുള്ള ഡേറ്റാ വിതരണം, വിതരിത ഡേറ്റാബേസിന്റെ കേന്ദ്ര സെർവറിൽ/നോഡിൽ നിന്ന് മറ്റു നോഡുകളിലേക്ക് ആവശ്യാനുസരണം നടത്തുന്ന ഡേറ്റാ ഡൗൺലോഡിങ് എന്നിവ ഇതിന് ഉദാഹരണങ്ങളായിപ്പറയാം.
==IV. പ്രക്രിയകൾ==
ഡേറ്റാ കമ്യൂണിക്കേഷനിലെ മൂന്ന് പ്രധാന പ്രക്രിയകളാണ് മാധ്യമ പരിവർത്തനം, കമ്യൂണിക്കേഷൻ പ്രോസസിങ്, പ്രേഷണം എന്നിവ. ഇവയുടെ ബ്ലോക് ആരേഖം താഴെ കൊടുത്തിരിക്കുന്നു.
 
ഡേറ്റാ വിനിമയ സംവിധാനത്തിന്റെ നിയന്ത്രണവും മേൽ നോട്ടവും ക്രമീകരിക്കുന്നതും പ്രൊടൊകോളുകളുടെ പ്രവർത്തനം, കോഡ് പരിവർത്തനം, മൾട്ടിപ്ലക്സിങ് എന്നിവ ഉറപ്പുവരുത്തുന്നതും മാധ്യമ പരിവർത്തനത്തിലൂടെയാണ്. ആവശ്യമെന്നു കണ്ടാൽ ഡേറ്റയുടെ ഉറവിടം, അതു ലഭിച്ച ദിവസം, സമയം, കൈകാര്യം ചെയ്ത ഓപ്പറേറ്ററുടെ പേര് തുടങ്ങിയ വിവരങ്ങൾ ഡേറ്റയുടെ അനുബന്ധമായി ചേർക്കുന്നതും കമ്യൂണിക്കേഷൻ പ്രോസസിങ്ങിലൂടെയാണ്. പൊതുവേ, ഡേറ്റയെ അനവധി ചെറിയ പായ്ക്കറ്റുകളാക്കി വിഭജിച്ച ശേഷമാണ് പ്രേഷണം ചെയ്യുന്നത്. ഡേറ്റാ പായ്ക്കറ്റുകളേയും മറ്റും ഫോർമാറ്റു ചെയ്യുന്നതും ഇതിലൂടെയാണ്. സ്രോതസ്സിനും ലക്ഷ്യസ്ഥാനത്തിനും സമയ ക്രമത്തിൽ സാരമായ അന്തരമുണ്ടെങ്കിൽ ലക്ഷ്യത്തിൽ ഡേറ്റ ഉപയോഗപ്പെടുത്തേണ്ട സമയം സമാഗതമാകുംവരെ പ്രേഷണം ചെയ്യപ്പെട്ട ഡേറ്റയെ സംഭരിച്ചു സൂക്ഷിക്കേണ്ടിവരുന്നു.
 
1.# '''മാധ്യമ പരിവർത്തനം.''' വ്യത്യസ്ത ഇൻപുട്ട് ഉപകരണങ്ങ ളിൽ നിന്നു ലഭിക്കുന്ന സിഗ്നലുകളെ പ്രേഷണ സൌകര്യത്തിന് ഡിജിറ്റൽ രീതിയിലേക്കു പരിവർത്തനം ചെയ്യുക, പ്രസ്തുത ഡിജിറ്റൽ ഡേറ്റയെ പൂർവ രൂപത്തിലാക്കി ലക്ഷ്യത്തിലെ നിർഗമ ഉപകരണങ്ങളിലൂടെ ലഭ്യമാക്കുക എന്നീ ധർമങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
2.# '''കമ്യൂണിക്കേഷൻ പ്രോസസിങ്.''' ചിലപ്പോൾ സ്രോതസ്സിൽ പ്രേഷണം നടന്ന് നിശ്ചിത ഇടവേളയ്ക്കുശേഷമായിരിക്കും ലക്ഷ്യത്തിൽ ഡേറ്റ എത്തിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ ഡേറ്റ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഡേറ്റ ഉപയോഗപ്പെടുത്തുന്ന മുറയ്ക്ക് അക്കാര്യം സൂചിപ്പിക്കുന്ന സന്ദേശം (അക്ക്നോളഡ്ജ്മെന്റ് - ഡേറ്റ ലഭിച്ചു എന്ന അറിയിപ്പ്) സ്രോതസ്സിലേക്ക് അയയ്ക്കാറുണ്ട്. സന്ദേശാനുസരണമുള്ള അനന്തര നടപടികൾ സ്വീകരിക്കേണ്ടതും കമ്യൂണിക്കേഷൻ പ്രോസസിങ്ങിലൂടെയാണ്. മേൽ സൂചിപ്പിച്ച വിവിധ പ്രക്രിയകൾ പ്രാവർത്തികമാക്കാനുള്ള സജ്ജീകരണങ്ങൾ കമ്യൂണിക്കേഷൻ പ്രോസസിങ്ങിലൂടെ ലഭ്യമാക്കേണ്ടതാണ്.
 
3.# '''ഡേറ്റാ പ്രേഷണം.''' ആഗോള തലത്തിൽ ഒരു സിസ്റ്റത്തിൽ നിന്നു മറ്റൊരു സിസ്റ്റത്തിലേക്ക് ഡേറ്റ എത്തുന്നത് ഡേറ്റാ പ്രേഷണത്തിലൂടെയാണ്. പ്രേഷണ സരണികൾ ലഭ്യമാക്കുക, സരണികൾക്കാവശ്യമായ സിഗ്നൽ പരിവർത്തനം നടത്തുക, സരണികൾ തമ്മിലുള്ള സ്വിച്ചിങ് ക്രമീകരിക്കുക മുതലായ പ്രവർത്തനങ്ങൾ ഡേറ്റാ പ്രേഷണ സംവിധാനത്തിന്റെ ധർമങ്ങളാണ്.
2. കമ്യൂണിക്കേഷൻ പ്രോസസിങ്. ചിലപ്പോൾ സ്രോതസ്സിൽ പ്രേഷണം നടന്ന് നിശ്ചിത ഇടവേളയ്ക്കുശേഷമായിരിക്കും ലക്ഷ്യത്തിൽ ഡേറ്റ എത്തിക്കേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ ഡേറ്റ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാനത്ത് എത്തുന്ന ഡേറ്റ ഉപയോഗപ്പെടുത്തുന്ന മുറയ്ക്ക് അക്കാര്യം സൂചിപ്പിക്കുന്ന സന്ദേശം (അക്ക്നോളഡ്ജ്മെന്റ് - ഡേറ്റ ലഭിച്ചു എന്ന അറിയിപ്പ്) സ്രോതസ്സിലേക്ക് അയയ്ക്കാറുണ്ട്. സന്ദേശാനുസരണമുള്ള അനന്തര നടപടികൾ സ്വീകരിക്കേണ്ടതും കമ്യൂണിക്കേഷൻ പ്രോസസിങ്ങിലൂടെയാണ്. മേൽ സൂചിപ്പിച്ച വിവിധ പ്രക്രിയകൾ പ്രാവർത്തികമാക്കാനുള്ള സജ്ജീകരണങ്ങൾ കമ്യൂണിക്കേഷൻ പ്രോസസിങ്ങിലൂടെ ലഭ്യമാക്കേണ്ടതാണ്.
 
3. ഡേറ്റാ പ്രേഷണം. ആഗോള തലത്തിൽ ഒരു സിസ്റ്റത്തിൽ നിന്നു മറ്റൊരു സിസ്റ്റത്തിലേക്ക് ഡേറ്റ എത്തുന്നത് ഡേറ്റാ പ്രേഷണത്തിലൂടെയാണ്. പ്രേഷണ സരണികൾ ലഭ്യമാക്കുക, സരണികൾക്കാവശ്യമായ സിഗ്നൽ പരിവർത്തനം നടത്തുക, സരണികൾ തമ്മിലുള്ള സ്വിച്ചിങ് ക്രമീകരിക്കുക മുതലായ പ്രവർത്തനങ്ങൾ ഡേറ്റാ പ്രേഷണ സംവിധാനത്തിന്റെ ധർമങ്ങളാണ്.
 
കംപ്യൂട്ടറിനെ/ടെർമിനലിനെ ഇന്റർഫേസിലൂടെയാണ് പ്രേഷണ നെറ്റ് വർക്കുമായി ബന്ധപ്പെടുത്തുന്നത്. കുറഞ്ഞ ദൂര ത്തേക്കുള്ള 'ഡെഡിക്കേറ്റഡ്' പ്രേഷണ പാതയിൽ മോഡം ഉപയോഗിക്കാം. ഇവയിലൂടെയുള്ള പ്രേഷണ നിരക്ക് സെക്കൻഡിൽ ആയിരക്കണക്കിനു ബിറ്റുകൾ വരെ ആകാവുന്നതാണ്. എന്നാൽ ഓപ്റ്റിക്കൽ ഫൈബർ വഴിയുള്ള 'ഡെഡിക്കേറ്റഡ്' ബന്ധ മാണെങ്കിൽ സെക്കൻഡിൽ ദശലക്ഷക്കണക്കിനു ബിറ്റുകൾ വരെ പ്രേഷണം ചെയ്യാനാകും. റേഡിയൊ/ഉപഗ്രഹ പ്രേഷണ രീതിയിൽ അന്തരീക്ഷത്തേയും ബഹിരാകാശത്തേയും സരണികളായി പ്രയോ ജനപ്പെടുത്താറുണ്ട്.
a.#'''ടെലിഫോൺ നെറ്റ് വർക്.''' ടെലിഫോൺ നെറ്റ് വർക്കിനെ ഡെഡിക്കേറ്റഡ് (വേഗത സെക്കൻഡിൽ ഏകദേശം 4.800 ബിറ്റു കൾ) രീതിയിൽ ഉപയോഗിക്കാം. ഇവയോരോന്നും അനലോഗ്/ഡിജിറ്റൽ രീതിയിലാകാം.
 
#'''അസമാന്തരാള/സമാന്തരാള പ്രേഷണം (asynchronous/sychronous)'''. ഒരു സ്റ്റാർട്ട് ബിറ്റ്, ഡേറ്റാ ബിറ്റുകൾ, ഒന്നോ അതിലധികമോ സ്റ്റോപ്പ് ബിറ്റ് (ബിറ്റുകൾ) എന്ന തരത്തിൽ തികച്ചും സ്വതന്ത്രമായി ഡേറ്റാ ബിറ്റുകൾ പ്രേഷണം ചെയ്യുന്നതാണ് അസമാന്തരാള രീതി. ക്യാരക്ടറുകളായാണ് ഡേറ്റ അയയ്ക്കപ്പെടുന്നത്. ഇങ്ങനെ അയയ്ക്കപ്പെടുന്ന ക്യാരക്ടറുകൾക്കിടയിലുള്ള സമയ ഇടവേള തുല്യമായിരിക്കില്ല. മാത്രമല്ല, പ്രേഷണ നിരക്കും കുറവായിരിക്കും. ഫുൾഡ്യൂപ്ലെക്സിൽ സെക്കൻഡിൽ 75/110/134.5/150/300/600/1,200 ബിറ്റുകൾ വരെ പ്രേഷണം ചെയ്യാൻ കഴിയും.അസമാന്തരാള രീതിയെ അപേക്ഷിച്ച് ഉയർന്ന ദക്ഷത ഉള്ള താണ് സമാന്തരാള രീതി. ഇതിൽ സ്റ്റാർട്ട്/സ്റ്റോപ് ബിറ്റുകൾ ഇല്ല. മറിച്ച്, നിശ്ചിത സമയങ്ങളിൽ ഒരേ ഇടവേളയോടെ ബിറ്റുകൾ അല്ലെങ്കിൽ ബൈറ്റുകൾ (ബൈനറി സമാന്തരാള കമ്യൂണിക്കേഷൻ പോലുള്ള ബൈറ്റ് സമാന്തരാള പ്രോടൊകോളുകൾ) ഒന്നിനു പിറകെ ഒന്നായി പ്രേഷണം ചെയ്യുന്നു (X.25 പോലുള്ള ബിറ്റ്-സമാന്തരാള പ്രോടൊകോളുകൾ). ഇത്തരത്തിൽ ഡെഡിക്കേറ്റഡ് സരണികളിലൂടെ ഫുൾഡ്യൂപ്ലെക്സിൽ സെക്കൻഡിൽ 2,400/4,800/9,600/19,200/56,000 ബിറ്റുകൾ വരെ അയയ്ക്കാം. ഡയൽ അപ്പ് രീതിയിൽ സെക്കൻഡിൽ 2,400/2,18,000 ബിറ്റുകൾ പ്രേഷണം ചെയ്യാവുന്നതാണ്.
a.ടെലിഫോൺ നെറ്റ് വർക്. ടെലിഫോൺ നെറ്റ് വർക്കിനെ ഡെഡിക്കേറ്റഡ് (വേഗത സെക്കൻഡിൽ ഏകദേശം 4.800 ബിറ്റു കൾ) രീതിയിൽ ഉപയോഗിക്കാം. ഇവയോരോന്നും അനലോഗ്/ഡിജിറ്റൽ രീതിയിലാകാം.
c.#'''സ്വിച്ചിങ്.''' ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിനിമയത്തിനാണ് സ്വിച്ചിങ് ഉപയോഗിക്കുന്നത്; സർക്യൂട്ട്, പായ്ക്കറ്റ്, മെസേജ് എന്നിങ്ങനെ മൂന്ന് തരത്തിൽ സ്വിച്ചിങ് നടത്താം.
 
b.അസമാന്തരാള/സമാന്തരാള പ്രേഷണം (asynchronous/sychronous). ഒരു സ്റ്റാർട്ട് ബിറ്റ്, ഡേറ്റാ ബിറ്റുകൾ, ഒന്നോ അതിലധികമോ സ്റ്റോപ്പ് ബിറ്റ് (ബിറ്റുകൾ) എന്ന തരത്തിൽ തികച്ചും സ്വതന്ത്രമായി ഡേറ്റാ ബിറ്റുകൾ പ്രേഷണം ചെയ്യുന്നതാണ് അസമാന്തരാള രീതി. ക്യാരക്ടറുകളായാണ് ഡേറ്റ അയയ്ക്കപ്പെടുന്നത്. ഇങ്ങനെ അയയ്ക്കപ്പെടുന്ന ക്യാരക്ടറുകൾക്കിടയിലുള്ള സമയ ഇടവേള തുല്യമായിരിക്കില്ല. മാത്രമല്ല, പ്രേഷണ നിരക്കും കുറവായിരിക്കും. ഫുൾഡ്യൂപ്ലെക്സിൽ സെക്കൻഡിൽ 75/110/134.5/150/300/600/1,200 ബിറ്റുകൾ വരെ പ്രേഷണം ചെയ്യാൻ കഴിയും.
 
അസമാന്തരാള രീതിയെ അപേക്ഷിച്ച് ഉയർന്ന ദക്ഷത ഉള്ള താണ് സമാന്തരാള രീതി. ഇതിൽ സ്റ്റാർട്ട്/സ്റ്റോപ് ബിറ്റുകൾ ഇല്ല. മറിച്ച്, നിശ്ചിത സമയങ്ങളിൽ ഒരേ ഇടവേളയോടെ ബിറ്റുകൾ അല്ലെങ്കിൽ ബൈറ്റുകൾ (ബൈനറി സമാന്തരാള കമ്യൂണിക്കേഷൻ പോലുള്ള ബൈറ്റ് സമാന്തരാള പ്രോടൊകോളുകൾ) ഒന്നിനു പിറകെ ഒന്നായി പ്രേഷണം ചെയ്യുന്നു (X.25 പോലുള്ള ബിറ്റ്-സമാന്തരാള പ്രോടൊകോളുകൾ). ഇത്തരത്തിൽ ഡെഡിക്കേറ്റഡ് സരണികളിലൂടെ ഫുൾഡ്യൂപ്ലെക്സിൽ സെക്കൻഡിൽ 2,400/4,800/9,600/19,200/56,000 ബിറ്റുകൾ വരെ അയയ്ക്കാം. ഡയൽ അപ്പ് രീതിയിൽ സെക്കൻഡിൽ 2,400/2,18,000 ബിറ്റുകൾ പ്രേഷണം ചെയ്യാവുന്നതാണ്.
 
c.സ്വിച്ചിങ്. ഒന്നിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിനിമയത്തിനാണ് സ്വിച്ചിങ് ഉപയോഗിക്കുന്നത്; സർക്യൂട്ട്, പായ്ക്കറ്റ്, മെസേജ് എന്നിങ്ങനെ മൂന്ന് തരത്തിൽ സ്വിച്ചിങ് നടത്താം.
 
പ്രേഷണം നടക്കുന്ന സമയമത്രയും സ്രോതസ്സും ലക്ഷ്യസ്ഥാനവും തമ്മിൽ നേരിട്ടുള്ള ബന്ധം നിലനിറുത്തുന്ന രീതിയാണ് സർക്യൂട്ട് സ്വിച്ചിങ് (ഉദാ. പോയിന്റ്-റ്റു-പോയിന്റ്). ലൈൻ സ്വിച്ചിങ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ബാച്ച് രീതിക്ക് ഏറ്റവും അനുയോജ്യമാണിത്.
 
Line 85 ⟶ 75:
==അവലംബം==
{{സർവ്വവിജ്ഞാനകോശം |ഡാറ്റാ കമ്യൂണിക്കേഷൻ}}
 
 
[[en:Computer network]]
"https://ml.wikipedia.org/wiki/ഡാറ്റാ_കമ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്