"വടക്കൻ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
“തച്ചോളി മാണിക്കോത്ത് മേപ്പയിൽ“ എന്ന നായർ തറവാട്ടുകാരും “പുത്തൂരം വീട്” എന്ന തീയ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ. ഇവരെക്കുറിച്ചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്‌.
 
[[തച്ചോളി ഒതേനൻ]], [[പുത്തൂരം വീട്ടിൽ ആരോമൽ ചേകവർ]], [[ഉണ്ണിയാർച്ച]], [[പാലാട്ട് കോമൻ]], [[പാലാട്ട്കൂഞ്ഞിക്കണ്ണർപാലാട്ട് കുഞ്ഞിക്കണ്ണൻ]], [[ആരോമലുണ്ണി]], [[പയ്യമ്പിള്ളി ചന്തു]] എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമരെ (knights)ഓർമ്മിപ്പിക്കുന്നു.
 
നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “[[പാണന്മാർ]]“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. ഇവയിൽ ഉയർന്ന കലാമൂല്യങ്ങളൊന്നും തിരയേണ്ടതില്ല. ഗ്രാമീണ നിഷ്കളങ്കതയുടെ സൗരഭ്യമാണതിൽ കാണാനാവുക.
"https://ml.wikipedia.org/wiki/വടക്കൻ_പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്