"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
 
===തുടക്കം===
ക്രി.വ. 323-ൽ അലക്സാണ്ടറുടെ പടയോട്ടത്തിൽ സാമ്രാജ്യത്തിന്റെയവനസാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്ന യൂദയായും യഹൂദരുടെ വിശുദ്ധനഗരമായ [[യെരുശലേം|യെരുശലേമും]], [[അലക്സാണ്ടർ ചക്രവർത്തി|അലക്സാണ്ടറുടെ]] മരണത്തിനു ശേഷം, [[ഈജിപ്ത്|ഈജിപ്തിൽ]] അദ്ദേഹം കീഴടക്കിയ പ്രദേശങ്ങളുടെ ആധിപത്യം ലഭിച്ച ടോളമിമാരുടെ കീഴിലായി. അലക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ വിഭജനത്തിൽ, പൗരസ്ത്യദേശത്തെ സിറിയയുടേയും മറ്റും ഭരണം ലഭിച്ചത് സെല്യൂക്കിഡ് ചക്രവർത്തിമാർക്കായിരുന്നു. ക്രി.വ. 200-ൽ സിറിയയിലെ സെല്യൂക്കിഡ് രാജാവായ അന്തിയോക്കസ് മൂന്നാമൻ [[ഈജിപ്ത്|ഈജിപ്തിലെ]] ടോളമി അഞ്ചാമനെ പരാജയപ്പെടുത്തിയതിനെ തുടർന്ന് യൂദയായും [[യെരുശലേം|യെരുശലേമും]] സെല്യൂക്കിഡ് ഭരണത്തിലായി. [[യഹൂദർ|യഹൂദരുടെ]] പിന്തുണ ലഭിക്കാനായി അവർക്ക് നികുതിയിളവും മതസ്വാതന്ത്ര്യവും മറ്റും ആദ്യം വച്ചു നീട്ടിയ സെല്യൂക്കിഡുകൾ താമസിയാതെ അവരുമായി കലഹിച്ചു. സിറിയയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആശ്വാസത്തിനായി [[യെരുശലേം]] ദേവാലയത്തിലെ സമ്പത്തു പിടിച്ചെടുക്കാൻ ശ്രമിച്ചതും അതിന്റെ ഭാഗമായി, മഹാപുരോഹിതന്റെ പദവിക്കുവേണ്ടിയുള്ള മത്സരത്തിൽ സെല്യൂക്കിഡുകൾ വഹിച്ച പങ്കുമാണ് ഈ കലഹത്തിനു കാരണമായത്.
 
യൂദയായിൽ ഒട്ടാകെ സ്വാധീനമുണ്ടായിരുന്ന മഹാപുരോഹിതന്റെ സ്ഥാനം ലഭിക്കാൻ സെല്യൂക്കിഡുകളെ ധനം നൽകി പ്രീണിപ്പിക്കുകയായിരുന്നു വഴി. മഹാപുരോഹിതനായിരുന്ന ഒനേസിമോസ് മൂന്നാമന്റെ സഹോദരൻ ജാസൺ, പുതുതായി അധികാരത്തിലെത്തിയ അന്തിയോക്കോസ് നാലാമൻ രാജാവിന് കൂടുതൽ ധനവും [[യെരുശലേം|യെരുശലേമിനെ]] യവനീകരിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി ക്രി.മു. 175-ൽ മഹാപൂരോഹിതസ്ഥാനം സ്വന്തമാക്കി. ക്രി.മു. 172-ൽ സെല്യൂക്കിഡുകളെ കൂടുതൽ പ്രീണിപ്പിച്ച മെനാലിയസ് എന്നയാൾ ജാസണിൽ നിന്ന് പുരോഹിത സ്ഥാനം പിടിച്ചെടുത്തു. എന്നാൽ അധികാരികൾക്കു വാഗ്ദാനം ചെയ്ത ധനം നൽകാൻ അയാൾക്ക്, ദേവാലയത്തിലെ വിശുദ്ധപാത്രങ്ങൾ കൊള്ളയടിക്കേണ്ടി വന്നു. മെനാലിയസിൽ നിന്ന് അധികാരം തിരികെ പിടിക്കാനുള്ള ജാസന്റെ ശ്രമം വിദ്രോഹമായി കണ്ട അന്തിയോക്കോസ് ക്രി.മു. 168-ൽ [[യെരുശലേം]] ആക്രമിക്കുകയും ദേവാലയം കൊള്ളയടിക്കുകയും ചെയ്തു. നഗരത്തിൽ ഒരു സിറിയൻ സൈനികത്താവളം സ്ഥാപിച്ചിട്ടാണ് അയാൾ മടങ്ങിയത്.
 
===പോരാട്ടം===
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്