"ഭൂസ്പർശമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+ വിക്കിവത്കരണം
വരി 1:
{{Prettyurl|Troposphere}}
[[ഭൗമാന്തരീക്ഷം|ഭൂമിയുടെ അന്തരീക്ഷത്തിന്റെ]] അടിത്തട്ടിലെ മേഖലയാണ് '''ട്രോപോസ്ഫിയർ''' (Troposphere). [[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിന് തൊട്ടുകിടക്കുന്ന അന്തരീക്ഷമേഖലയെ ഭൂസ്പർശമേഖലയെന്നും പറയുന്നു. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും അവയുടെ ഉപരിതലത്തിനോടു ചേർന്നു കാണുന്ന അന്തരീക്ഷ മേഖലയെ ട്രോപോസ്ഫിയർ എന്നു വിളിക്കുന്നു. ഭൗമാന്തരീക്ഷത്തിൽ ദ്രവ്യമാനത്തിന്റെ 90 ശ.മാ. -വുംശതമാനവും ട്രോപോസ്ഫിയറിലാണ്. ഈ മേഖലയിൽ [[അന്തരീക്ഷസാന്ദ്രത|അന്തരീക്ഷസാന്ദ്രതയും]] [[മർദ്ദം|മർദവും]] [[താപമാനം|താപമാനവും]] ഉയരങ്ങളിലേക്കു പോകുന്നതനുസരിച്ച് കുറഞ്ഞുവരുന്നു. താപമാനം ഓരോ കി.മീ.നുംകിലോമീറ്റർ ഉയരുമ്പോഴും 6.5°C എന്ന തോതിലാണ് കുറയുന്നത്. എന്നാൽ ഉയരത്തിനനുസരിച്ച് താപമാനം കൂടുന്ന ചില വിപരീത മേഖലകളും (inversions) വിരളമായി ഭൂസ്പർശമേഖലയിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഭൂസ്പർശമേഖലയുടെ ഉപരിതല അതിരിനെ ട്രോപോപോസ് (tropopause) എന്നു വിളിക്കുന്നു. ട്രോപോപോസിന്റെ ഉയരം [[ഭൂമദ്ധ്യരേഖ|മധ്യരേഖാപ്രദേശങ്ങളിൽ]] 17 കി. മീ.-നടുത്തുംകിലോമീറ്ററിനടുത്തും [[ധ്രുവം|ധ്രുവപ്രദേശങ്ങളിൽ]] 12 കി. മീ.-നടുത്തുംകിലോമീറ്ററിനടുത്തും കാണപ്പെടുന്നു. ഈ അതിര് ട്രോപോസ്ഫിയറിനേയും അതിനു തൊട്ടുമുകളിലുള്ള സ്റ്റ്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷമേഖലയേയും വേർതിരിക്കുന്നു. മധ്യരേഖാപ്രദേശങ്ങളിൽ ഭൗമോപരിതലത്തിലെ ശരാശരി താപമാനമായ 30°C മുതൽ താപമാനം കുറഞ്ഞ് ട്രോപോപോസിലെ താപനില -75°C വരെയായി കുറയുന്നു.
 
==ഘടന==
ട്രോപോസ്ഫിയറിലെ വായു വിവിധതരം വാതകങ്ങളുടെ മിശ്രിതമാണ്. ഇതിൽ [[നൈട്രജൻ]] (78.10%), [[ഓക്സിജൻ]] (20.9%), [[ആർഗോൺ]] (0.93%), [[നിയോൺ]] (0.001%), [[ഹീലിയം]] (0.0005%) തുടങ്ങിയവ സ്ഥിരാനുപാതത്തിലും [[നീരാവി]], [[കാർബൺ ഡൈ ഓക്സൈഡ്]], [[ഓസോൺ]], [[മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]], [[ക്ലോറോഫ്ലൂറോ കാർബണുകൾ]] എന്നിവ അസ്ഥിരമായ അളവിലും കാണപ്പെടുന്നു. അന്തരീക്ഷത്തിലെ ഭൂരിഭാഗം നീരാവിയും [[മേഘം|മേഘങ്ങളും]] ഭൂസ്പർശമേഖലയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളായ മഴ, ഇടി, മിന്നൽ, മൂടൽമഞ്ഞ്, മലിനീകരണം എന്നിവ സംഭവിക്കുന്നത് ഈ മേഖലയിലാണ്. ജീവജാലങ്ങളുടെ അധിവാസം അന്തരീക്ഷത്തിന്റെ അടിത്തട്ടിലായതുകൊണ്ട് ഈ മേഖലയിലെ മാറ്റങ്ങൾ ജീവന്റെ നിലനില്പിനെ ബാധിക്കുന്നു.
 
==മറ്റ് ഗ്രഹങ്ങളിൽ==
ഉപരിതലം മുതൽ 90 കി.മീ. വരെ ഉയരത്തിലാണ് [[ശുക്രൻ|ശുക്രഗ്രഹത്തിന്റെ]] ട്രോപോസ്ഫിയർ സ്ഥിതിചെയ്യുന്നത്. അവിടെ താപമാനം ഉപരിതല താപമാനമായ 450°C മുതൽ 90 കി.മീ. ഉയരത്തിൽ -100°C വരെ കുറയുന്നു. എന്നാൽ [[ചൊവ്വ (ഗ്രഹം)|ചൊവ്വ ഗ്രഹത്തിന്റെ]] അന്തരീക്ഷ താപനിലയിൽ അതിശക്തമായ വ്യതിയാനങ്ങൾ സംഭവിക്കുന്നതുകൊണ്ട് താപഘടനയും ട്രോപോസ്ഫിയർ നിർണയവും വിഷമകരമാണ്. [[വ്യാഴം (ഗ്രഹം)|വ്യാഴഗ്രഹത്തിൽ]] ഉപരിതല താപമാനമായ 87°C മുതൽ 90 കി.മീ. ഉപരിതലത്തിലെ താപമാനമായ -153°C വരെയായി കുറയുന്ന മേഖലയെ ട്രോപോസ്ഫിയർ ആയി നിർവചിക്കുന്നു.
 
അടുത്തകാലത്തുണ്ടായ വിവിധതരം ഉപകരണങ്ങളുടേയും റഡാറുകളുടേയും ഉപയോഗം ട്രോപോസ്ഫിയർ പഠനത്തിൽ വളരെയേറെ പുരോഗതിയുണ്ടാക്കിയിട്ടുണ്ട്.
{{സർവ്വവിജ്ഞാനകോശം}}
 
[[വർഗ്ഗം:അന്തരീക്ഷം]]
 
[[ar:تروبوسفير]]
[[az:Troposfer]]
[[bo:འཐབ་རྒྱུག་རིམ།]]
[[bs:Troposfera]]
[[bg:Тропосфера]]
[[ca:Troposfera]]
[[cs:Troposféra]]
[[da:Troposfære]]
[[de:Troposphäre]]
[[en:Troposphere]]
[[et:Troposfäär]]
[[el:Τροπόσφαιρα]]
[[es:Troposfera]]
[[eo:Troposfero]]
[[eu:Troposfera]]
[[fa:گشت‌سپهر]]
[[fr:Troposphère]]
[[gl:Troposfera]]
[[ko:대류권]]
[[hr:Troposfera]]
[[id:Troposfer]]
[[ia:Troposphera]]
[[it:Troposfera]]
[[he:טרופוספירה]]
[[ht:Twoposfè]]
[[lv:Troposfēra]]
[[lt:Troposfera]]
[[hu:Troposzféra]]
[[mk:Тропосфера]]
[[ms:Troposfera]]
[[nl:Troposfeer]]
[[ja:対流圏]]
[[no:Troposfæren]]
[[nn:Troposfæren]]
[[pl:Troposfera]]
[[pt:Troposfera]]
[[ru:Тропосфера]]
[[sq:Troposfera]]
[[scn:Trupusfera]]
[[simple:Troposphere]]
[[sk:Troposféra]]
[[sl:Troposfera]]
[[sr:Тропосфера]]
[[fi:Troposfääri]]
[[sv:Troposfär]]
[[ta:அடிவளிமண்டலம்]]
[[th:โทรโพสเฟียร์]]
[[tr:Troposfer]]
[[uk:Тропосфера]]
[[vi:Tầng đối lưu]]
[[wo:Fatt-jawwu]]
[[zh:对流层]]
"https://ml.wikipedia.org/wiki/ഭൂസ്പർശമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്