"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
===2 മക്കബായർ===
[[ചിത്രം:Attavante, martirio dei sette fratelli ebrei, bibl ap vaticana bibbia ms. urb lat 2 f 174v.jpg|thumb|300px|leftright|2 മക്കബായരിലെ വീരമാതാവും 7 മക്കളും - വത്തിക്കാൻ ശേഖരത്തിലെ ചിത്രം]]
സൈറീൻകാരനായ ജാസൺ എന്നയാൾ അഞ്ചു വാല്യങ്ങളായി എഴുതിയ ചരിത്രത്തിന്റെ സംഗ്രഹം എന്ന നിലയിലാണ് 2 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ജാസണോ അയാളുടെ കൃതിയോ മറ്റൊരിടത്തും പരാമർശിക്കപ്പെടുന്നില്ല. ഈ സംഗ്രഹത്തിൽ തെളിയുന്ന ചരിത്രം, രാജവാഴ്ചയിൽ കേന്ദ്രീകരിച്ച ഹാസ്മോനിയ ദേശീയതയെ അവഗണിച്ച് യഹൂദധാർമ്മികതയ്ക്ക് പ്രാധാന്യം കല്പിക്കുന്നു. മക്കബായ സഹോദരന്മാരിൽ യൂദാസ് ഒഴിച്ചുള്ളവരെ അവഗണിക്കുന്ന ഈ കൃതി, [[മാലാഖ|മാലാഖമാർ]] വഴി ലഭിച്ച ദൈവികസന്ദേശങ്ങളാലും സ്വർഗ്ഗപ്രതീക്ഷയാലും പ്രചോദിതരായ സാധാരണ [[രക്തസാക്ഷി|രക്തസാക്ഷികൾ]] [[യഹൂദർ|യഹൂദരുടെ]] വിജയത്തിൽ വഹിച്ച പങ്ക് എടുത്തു പറയുന്നു. ചരിത്രപരമായ കൃത്യതയേക്കാൾ ദൈവശാസ്ത്രപരമായ വ്യഗ്രതകൾക്ക് പ്രാധാന്യം കല്പിക്കുന്ന ഈ കൃതിയിൽ സംഭവഗതികളുടെ പിന്തുടർച്ച പലപ്പോഴും അവയുടെ ചരിത്രപരമായ ക്രമമനുസരിച്ചല്ല. ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠ അന്തിയോക്കോസ് നാലാമൻ രാജാവിന്റെ മരണശേഷം നടക്കുന്നതായി പറയുന്നത് ഇതിനുദാഹരണമാണ്. 1 മക്കബായരിൽ അന്തിയോക്കോസിന്റെ മരണത്തിനു മുൻപാണ് ദേവാലയപ്രതിഷ്ഠ.
 
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്