"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
 
===4 മക്കബായർ===
മനുഷ്യരുടെ മതപ്രമായ വിവേചനയ്ക്ക് ആവേഗങ്ങളുടെ മേൽ ആധിപത്യം കൈവരിക്കാനാകുമോ എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ രൂപത്തിലാണ് 4 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ഗ്രീക്കു ചിന്തയുടെ സത്തയും ശൈലിയും സ്വാംശീകരിച്ച ഒരു യഹൂദൻ അവയുടെ സഹായത്തോടെ യഹൂദധാർമ്മികതയുടെ പക്ഷം വാദിക്കുകയാണിതിൽ. ധാർമ്മികയുക്തിയുടെ സഹായത്താൽ ആവേഗങ്ങളെ ജയിക്കാനാകുമെന്ന വാദത്തിനു പിൻബലമായി യഹൂദചരിത്രത്തിൽ നിന്ന് ഉദാഹരണങ്ങൾ നിരത്തുന്ന ഗ്രന്ഥകാരൻ 2 മക്കബായരുടെ കഥയിലെ വീരാത്മാക്കളെ അനുസ്മരിക്കുന്നു. വാർദ്ധക്യത്തിൽ നിഷിദ്ധഭക്ഷണം കഴിച്ച് മലിനീകൃതനാകുന്നതിനു പകരം [[മരണം]] തെരഞ്ഞെടുത്ത എലെയാസറും, 7 മക്കളെ ദൈവകല്പന ലംഘിക്കുന്നതിനു പകരം മരിക്കാൻ പ്രോത്സാഹിപ്പിച്ച ശേഷം സ്വയം രക്തസാക്ഷിയായ യഹൂദമാതാവും എല്ലാം, ധാർമ്മികയുക്തിയ്ക്ക് വികാരങ്ങളെ ജയിക്കാനാകുമെന്നതിന്റെ ഉദാഹരണങ്ങളായി ഈ കൃതിയിൽ പ്രത്യക്ഷപ്പെടുന്നു.
 
സ്റ്റോയിക് ദാർശനികശൈലിയിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യവനസംസ്കാരത്തിന്റെ പശ്ചാത്തലമുള്ള സിറിയയിലെ അന്ത്യോഖ്യായിലോ മറ്റോ ക്രിസ്തുവർഷാരംഭത്തിനു ശേഷം എഴുതപ്പെട്ടതാകാം. യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടതിന്റെ സൂചനകൾ ഒന്നും ഇതിൽ ഇല്ലാത്തതിനാൽ, ആ സംഭവം നടന്ന ക്രി.വ. 70-നു മുൻപായിരിക്കണം രചന.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്