"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
[[പഴയനിയമം|പഴയനിയമത്തിൽ]] മരണാനന്തരജീവിതത്തിലുള്ള വിശ്വാസവും സ്വർഗ്ഗപ്രതീക്ഷയും ഏറ്റവും തെളിവായി പ്രതിഫലിക്കുന്നത് ഈ ഗ്രന്ഥത്തിലാണ്. രാജശാസനത്തിനു വഴങ്ങി നിഷിദ്ധഭക്ഷണം കഴിക്കാൻ വിസമ്മതിച്ച വയോവൃദ്ധനായ ഏലെയാസർ പറഞ്ഞത് തെറ്റു ചെയ്ത് തൽകാലത്തേക്ക് ജീവൻ രക്ഷിച്ചാലും, "സർവശക്തന്റെ കരങ്ങളിൽ നിന്ന് ജീവിച്ചാലും മരിച്ചാലും രക്ഷപെടാനാവുകയില്ല"<ref>2 മക്കബായർ 6:26</ref> എന്നാണ്. [[മോശ|മോശെയുടെ]] നിയമം ലംഘിച്ചു പാപം ചെയ്യാതെ സ്വർഗ്ഗപ്രതീക്ഷയിൽ മരിക്കുന്നതിന് ഏഴുമക്കളെ പ്രോത്സാഹിപ്പിച്ച്, അവരുടെ രക്തസാക്ഷിത്വത്തിനു സാക്ഷ്യം വഹിച്ച ശേഷം സ്വയം [[രക്തസാക്ഷി|രക്തസാക്ഷിയാകുന്ന]] ഒരു യഹൂദമാതാവിന്റെ കഥ ഇതിൽ നാടകീയതോടെ അവതരിപ്പിച്ചിരിക്കുന്നു. "മരണത്തോടെ ഈ ജീവിതത്തിൽ നിന്നു പുറത്താക്കപ്പെടുന്നെങ്കിലും, [[പ്രപഞ്ചം|പ്രപഞ്ചത്തിന്റെ]] നാഥൻ (തങ്ങളെ) അനശ്വരമായ നവജീവിതത്തിലേയ്ക്ക് ഉയിർപ്പിക്കും"<ref>2 മക്കബായർ 7:9</ref> എന്ന പ്രതീക്ഷയിലാണ് ആ മക്കളും അമ്മയും മരിച്ചത്. ഇതിലെ യഹൂദധാർമ്മികതയിൽ പരേതർക്കു വേണ്ടിയുള്ള പ്രാർത്ഥന പോലും കാണാം. യുദ്ധത്തിൽ മരിച്ച യഹൂദവീരന്മാരിൽ ചിലരുടെ മൃതദേഹങ്ങളിൽ വിഗ്രഹത്തകിടുകൾ കണ്ട യൂദാ മക്കബായസ് അവരുടെ പാപമുക്തിക്കു വേണ്ടി ബലിയർപ്പിക്കാനായി ധനം പിരിച്ചെടുത്ത് [[യെരുശലേം]] ദേവാലയത്തിലേക്കയച്ചു കൊടുക്കുന്നു.<ref>2 മക്കബായർ 12:38-45</ref>
 
ഹാസ്മോനിയരുടെ പങ്കിനെ കുറച്ചു കാട്ടുന്നതായി തോന്നിക്കുന്ന 2 മക്കബായർ, ഹാസ്മോനിയ ഭരണത്തിനെതിരായി ബോധപൂർവം എഴുതപ്പെട്ട പ്രചാരണരചനയാണെന്നു കരുതുന്നവരുണ്ട്. എന്നാൽ, ദേവാലയകേന്ദ്രീകൃതമായ യഹൂദതയുടേയും അതിന്റെ പരിരക്ഷയിൽ ഹാസ്മോനിയരുടെ പങ്കിന്റേയും പ്രചരണാർത്ഥം, ഹാസ്മോനിയരുടെ തന്നെ നിർദ്ദേശാനുസരണം ക്രി.വ. 70-നടുത്ത്, എഴുതപ്പെട്ടതാണ് ഇതെന്ന വാദവും പ്രബലമാണ്.<ref>ഹെർഷൽ ഷാങ്ക്സ് (പുറം 196) "....a book produced under Hasmonean auspices for political and religious purposes....to impress the Jews of Alexandria with early Hasmonean military and religious achievements'".</ref>
 
===3 മക്കബായർ===
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്