"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
മക്കബായരുടെ വിമോചനകഥയോടു കടപ്പാടും സമാനതകളും കാട്ടുന്നതെങ്കിലും 3 മക്കബായരുടെ കഥയ്ക്ക് മക്കബായരുടെ കഥയുമായി നേരിട്ടു ബന്ധമൊന്നുമില്ല. അതിലെ കഥയുടെ മുഖ്യസ്ഥല-കാലങ്ങളായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത്, ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ [[അലക്സാണ്ട്രിയ]] ആണ്.
 
ക്രി.മു. 217-ൽ സെല്യൂക്കസ് രാജാവായ അന്തിയോക്കോസ് മൂന്നാമനെ റാഫിയയിലെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ [[ഈജിപ്ത്|ഈജിപ്തിലെ]] ടോളമി നാലാമൻ ഫിലോപ്പാത്തർ, തന്റെ പ്രജകളെ അവരുടെ ദേവന്മാർക്കുള്ള കാഴ്ചകളുമായി സന്ദർശിക്കാൻ തീരുമാനിച്ചു. അക്കാലത്ത് യൂദയായും ടോളമിമാരുടെ ആധിപത്യത്തിൽ ആയിരുന്നതിനാൽ രാജാവ് [[യെരുശലേം]] ദേവാലയവും സന്ദർശിച്ചു. എന്നാൽ ദേവാലയത്തിൽ അതിവിശിഷ്ഠസ്ഥലത്തു പ്രവേശിക്കാൻ തുനിഞ്ഞ രാജാവിനെ ഒരു [[മാലാഖ]] തടഞ്ഞു. [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിൽ]] മടങ്ങിയെത്തിയ രാജാവ്, യെരുശലേമിൽ തനിക്കു നേരിട്ട ഈ അപമാനത്തിനുള്ള പ്രതികാരം അലക്സാണ്ട്രിയയിലെ യഹൂദരോടു തീർക്കാൻ തീരുമാനിച്ചു. യഹൂദവിശ്വാസം ഉപേക്ഷിച്ച് ഡയോനിഷ്യസ് ദേവനെ ആരാധിക്കാൻ തയ്യാറാകാത്തവരുടെ കണക്കെടുത്ത് കഠിനനികുതികൾക്കും ഇതര ശിക്ഷകൾക്കും വിധേയനാക്കാൻ രാജാവ് ഉത്തരവായി. യഹൂദധർമ്മം ഉപേക്ഷിക്കാൻ വിരലിലെണ്ണാവുന്നവർ മാത്രം തയ്യാറയതിനാൽ ശിക്ഷിക്കപ്പെടേണ്ടവരുടെ എണ്ണം അധികമായിരിക്കുകയും അവരുടെ കണക്കെഴുതി 40 ദിവസം കൊണ്ട് എഴുത്തുപകരണങ്ങൾ തീർന്നു പോവുകയും ചെയ്തു. ഇതിൽ ക്രൂദ്ധനായ രാജാവ് വഴങ്ങാത്തവർക്ക് വധശിക്ഷ വിധിച്ചു. മദ്യം കുടിപ്പിച്ച [[ആന|ആനകളെക്കൊണ്ട്]] അവരെ ചവിട്ടിച്ചു കൊല്ലാനായിരുന്നു തീരുമാനം. രാജാവിന്റെ ഉറക്കത്തിന്റേയും മറ്റു സ്വകാര്യസൗകര്യങ്ങളുടേയും പരിഗണനയിൽ പലവട്ടം മാറ്റിവച്ച ശിക്ഷാനടപടി ഒടുവിൽ നടപ്പിലാക്കിയപ്പോൾ പരിഭ്രമിച്ച ആനകൾ യഹൂദരെ ഉപദ്രവിക്കാതെ തിരിഞ്ഞോടി രാജാവിന്റെ സൈനികരെ അപായപ്പെടുത്തി. അതു കണ്ട് മനസ്തപിച്ച് രാജാവ് [[യഹൂദർ|യഹൂദരെ]] മോചിപ്പിക്കുന്നു.<ref> Early Jewish Writings, [http://www.earlyjewishwritings.com/3maccabees.html 3 മക്കബായർ]</ref>
 
===4 മക്കബായർ===
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്