"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 37:
മക്കബായരുടെ വിമോചനകഥയോടു കടപ്പാടും സമാനതകളും കാട്ടുന്നതെങ്കിലും 3 മക്കബായരുടെ കഥയ്ക്ക് മക്കബായരുടെ കഥയുമായി നേരിട്ടു ബന്ധമൊന്നുമില്ല. അതിലെ കഥയുടെ മുഖ്യസ്ഥല-കാലങ്ങളായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത്, ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ [[അലക്സാണ്ട്രിയ]] ആണ്.
ക്രി.മു. 217-ൽ സെല്യൂക്കസ് രാജാവായ അന്തിയോക്കോസ് മൂന്നാമനെ റാഫിയയിലെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ [[ഈജിപ്ത്|ഈജിപ്തിലെ]] ടോളമി നാലാമൻ ഫിലോപ്പാത്തർ, തന്റെ പ്രജകളെ അവരുടെ ദേവന്മാർക്കുള്ള കാഴ്ചകളുമായി സന്ദർശിക്കാൻ തീരുമാനിച്ചു. അക്കാലത്ത് യൂദയായും ടോളമിമാരുടെ ആധിപത്യത്തിൽ ആയിരുന്നതിനാൽ രാജാവ് [[യെരുശലേം]] ദേവാലയവും സന്ദർശിച്ചു. എന്നാൽ ദേവാലയത്തിൽ അതിവിശിഷ്ഠസ്ഥലത്തു പ്രവേശിക്കാൻ തുനിഞ്ഞ രാജാവിനെ ഒരു [[മാലാഖ]] തടഞ്ഞു. [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിൽ]] മടങ്ങിയെത്തിയ രാജാവ്, യെരുശലേമിൽ തനിക്കു നേരിട്ട ഈ അപമാനത്തിനുള്ള പ്രതികാരം അലക്സാണ്ട്രിയയിലെ യഹൂദരോടു തീർക്കാൻ തീരുമാനിച്ചു. യഹൂദവിശ്വാസം ഉപേക്ഷിച്ച് ഡയോനിഷ്യസ് ദേവനെ ആരാധിക്കാൻ തയ്യാറാകാത്തവരുടെ കണക്കെടുത്ത് കഠിനനികുതികൾക്കും ഇതര ശിക്ഷകൾക്കും വിധേയനാക്കാൻ രാജാവ് ഉത്തരവായി. യഹൂദധർമ്മം ഉപേക്ഷിക്കാൻ വിരലിലെണ്ണാവുന്നവർ മാത്രം
===4 മക്കബായർ===
|