"ഊർജസ്രോതസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added Category:ഊർജം using HotCat
No edit summary
വരി 9:
ഊർജത്തിന്റെ ഉറവിടങ്ങളേ പാരമ്പര്യ ഊർജസ്രോതസ്സുകൾ എന്നും പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ എന്നും വകതിരിക്കാറുണ്ട്.വളരെക്കാലമായി ഉപയോഗത്തിലിരിയ്ക്കുന്ന ഊർജൗറവിടങ്ങളാണ് പാരമ്പര്യ ഊർജ സ്രോതസ്സുകൾ.ഖനിജ ഇന്ധനങ്ങളും വങ്കിട വൈദ്യുത പദ്ധതികളും അണുശക്തിയും ഇക്കൂട്ടത്തിൽ പെടും.പാരമ്പര്യേതര സ്രോതസ്സുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മുഖ്യമായും പുതുക്കപ്പെടാവുന്ന ചില ഊറ്റ്ജസ്രോതസ്സുകളെയും ഊർജോല്പാദനത്തിനായി പുതിയ സാങ്കേതികവിദ്യയുടെ പ്രയോഗങ്ങളെയുമാണ്.
==ഖനിജ ഇന്ധനങ്ങൾ==
കൽക്കരിയും ഇന്ധനയെണ്ണയും പ്രകൃതിവാതകവുമാണ് ഖനനം നടത്തിക്കിട്ടുന്ന മുഖ്യമായ ഇന്ധനങ്ങൾ.കോടിക്കണക്കിനു വർഷങ്ങൾക്കു മുൻപ് ഭൂമിയുടെ ഉപരിതലത്തിൽ പല മാറ്റങ്ങളും സംഭവിച്ചിരുന്നു.കടൽ കരയായും കര കടലായും കുന്ന് കുഴിയായും മറിച്ചും മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി വന്മരങ്ങളും സസ്യജന്റ്ഹുജാലങ്ങളും മണ്ണിനടിയിലായി.വായുവിന്റെ അഭാവത്തിൽ അവ ഉയർന്ന മർദത്തിനും ചൂടിനും വിധേയമായി വളരെക്കാലം ഭൂമിക്കുള്ളിൽ കിടന്ന് രാസമാറ്റം സംഭവിച്ച് കൽക്കരിയും ഇന്ധനയെണ്ണയും പ്രകൃതിവാതകവുമൊക്കെയായി മാറി.ഈ ഇന്ധനങ്ങളെ ഹൈഡ്രോകാർബൺ ഇന്ധനങ്ങൾ എന്നും പറയാറുണ്ട്.കാരണം ഇവയിൽ അടങ്ങിയിരിയ്ക്കുന്ന ഹൈഡ്രജന്റെയും കാർബണിന്റെയും ഘടകങ്ങലാണ് കത്തുമ്പോൾ താപോർജം പുരത്ത് വിടുകയും കാർബൺ ഡയോക്സൈഡ് ,കാർബൺ മോണോക്സൈഡ്,ജലതന്മാത്രകൾ എന്നിവയായി അന്തരീക്ഷത്തിൽ കലരുകയും ചെയ്യുന്നത്.കാർബണീകരണം സംഭവിച്ചു മരം ശുദ്ധമായ കൽക്കരിയായി മാറുന്നതിനിടയ്ക്കുള്ള ഘട്ടങ്ങളാണ് പീറ്റ്,ലിഗ്നൈറ്റ്,ഇളം കൽക്കരി എന്നിവ
===പ്രകൃതിവാതകങ്ങൾ===
 
"https://ml.wikipedia.org/wiki/ഊർജസ്രോതസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്