"ഡാറ്റാ കമ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
കോഡ് ചെയ്യപ്പെട്ട ഡേറ്റയെ ഒരു സിസ്റ്റത്തിൽ നിന്ന് മറ്റൊരു സിസ്റ്റത്തിലേക്കു വിനിമയം ചെയ്യുന്ന രീതി. അക്ഷരങ്ങൾ, അക്കങ്ങൾ, ആലേഖിത രൂപങ്ങൾ (ശ്രാവ്യ/ദൃശ്യ ബിംബങ്ങൾ) തുടങ്ങിയവയെ ഇത്തരത്തിലുള്ള വിനിമയത്തിനു വിധേയമാക്കാം. [[കീബോർഡ്]], [[ഡിസ്ക് |ഡിസ്കുകൾ]], [[ടേപ്പ്]], [[ടച്ച് സ്ക്രീൻ]], [[ജോയ്സ്റ്റിക്]], [[മൗസ്]] തുടങ്ങിയ ഉപകരണങ്ങളിലൂടെയോ ഇതര കംപ്യൂട്ടറുകളിൽ നിന്നോ നിവേശിക്കുന്ന ഡേറ്റയെ പ്രത്യേക സമ്പ്രദായങ്ങളിൽ ഏതെങ്കിലുമൊരെണ്ണമുപയോഗിച്ചു കോഡ് ചെയ്ത് ഡേറ്റാ സിഗ്നലുകളാക്കി പരിവർത്തനം ചെയ്തശേഷം പ്രേഷണ മാധ്യമം വഴി നിയതലക്ഷ്യങ്ങളിൽ എത്തിക്കുന്നു. ലഭിക്കുന്ന ഡേറ്റ രണ്ട് വിധത്തിലുള്ളതാകാം: അനലോഗും ഡിജിറ്റലും. നിശ്ചിത പരിധിക്കുള്ളിലെ ഏതു മൂല്യവും സ്വീകരിക്കാവുന്നതും തുടർച്ചയായി മാറുന്നതുമാണ് അനലോഗ് ഡേറ്റ. ഉദാഹരണമായി ഒരു പാട്ട് ആലേഖനം ചെയ്യുമ്പോൾ ശബ്ദത്തിന്റെ തീവ്രത ആരോഹണ-അവരോഹണ രീതിയിൽ മാറിക്കൊണ്ടേയിരിക്കും. ഇതുപോലെ താപനില, ദൃശ്യങ്ങൾ എന്നിവയിലും തുടർച്ചയായ വ്യതിയാനങ്ങൾ ഉണ്ടാകാം. ഇത്തരത്തിലുള്ള അനലോഗ് ഡേറ്റയിൽ നിന്നു തികച്ചും വ്യത്യസ്തമായി പ്രയുക്ത പരിധിക്കുള്ളിൽ നിശ്ചിത മൂല്യങ്ങൾ മാത്രം സ്വീകരിക്കാവുന്നവയാണ് ഡിജിറ്റൽ ഡേറ്റ. പ്രസ്തുത ഡേറ്റയിൽ മാറ്റം വരുന്നതും പടിപടിയായിട്ടായിരിക്കും. ഒരു കുടുംബത്തിലെ കുട്ടികളുടെ എണ്ണം (0, 1, 2, ...), ക്ലാസ്സിലെ വിദ്യാർഥികളുടെ എണ്ണം, രാജ്യത്തെ ജനസംഖ്യ തുടങ്ങിയവയും വിവിക്ത (discrete) സംഖ്യകളായിരിക്കും; അനലോഗ് ഡേറ്റയേയും [[ഡിസ്ക്രീറ്റ് ഡേറ്റ]]യേയും ഡിജിറ്റൽ അക്കങ്ങളായ 0, 1 എന്നിവ ഉപയോഗിച്ച് ഡിജിറ്റലായി മാറ്റാൻ കഴിയും.
 
അനലോഗ്/ഡിജിറ്റൽ ഡേറ്റകളുടെ പ്രേഷണം(transmission) അനലോഗോ ഡിജിറ്റലോ രീതിയിലാകാം. നിവേശ ഡേറ്റ(ഇന്പുട്ട് ടാറ്റഡാറ്റ) ഡിജിറ്റൽ രൂപത്തിലാണെങ്കിൽ അതിനെ [[മോഡം]] ഉപയോഗിച്ച് അനലോഗ് ആക്കി മാറ്റിയശേഷവും അനലോഗ് ഡേറ്റയെ അതേപടിയും അനലോഗ് സംവിധാനത്തിൽ പ്രേഷണം ചെയ്യുന്നു. ലക്ഷ്യസ്ഥാനത്തെത്തിയ അനലോഗ് ഡേറ്റയെ ആവശ്യമെങ്കിൽ വീണ്ടും മോഡം ഉപയോഗിച്ച് ഡിജിറ്റലാക്കുകയുമാവാം. മറിച്ച്, ഡിജിറ്റൽ രീതിയിലാണ് പ്രേഷണം എങ്കിൽ സ്രോതസ്സിനും ലക്ഷ്യത്തിനുമിടയ്ക്ക് '[[ലൈൻ ഇന്റർഫേസുകൾ]]' ഉപയോഗിക്കേണ്ടിവരും
 
ഈ രണ്ട് രീതികളിൽ വച്ച് അഭികാമ്യം ഡിജിറ്റൽ രീതിയിലുള്ള ഡേറ്റാ പ്രേഷണമാണ്. ഇതിന് പല കാരണങ്ങളും ഉണ്ട്. ഡിജിറ്റൽ പ്രേഷണത്തിനാവശ്യമായ ഉപകരണങ്ങൾക്ക് അനലോഗ് രീതിക്കാവശ്യമായവയെ അപേക്ഷിച്ച് വില കുറവാണ്. അന ലോഗ്അനലോഗ് രീതിയിൽ [[മോഡുലേഷൻ]]/[[ഡീമോഡുലേഷൻ]] വഴിയേ 'ഡേറ്റാ [[മൾട്ടിപ്ലക് സിങ്']] (ഒന്നിലധികം ഡേറ്റയെ ഒരുമിപ്പിക്കുന്ന പ്രക്രിയ) നടത്താനാവൂ; എന്നാൽ ഇതുകൂടാതെ തന്നെ ഡിജിറ്റൽ രീതിയിൽ മൾട്ടിപ്ലക് സിങ് സാധ്യമാണ്. ഡേറ്റാ പ്രേഷണം സുരക്ഷിതമാക്കാനായി പൊതുവേ ഡേറ്റയെ രഹസ്യ കോഡുപയോഗിച്ച് പരിവർത്തനം ചെയ്തശേഷമാണ് പ്രേഷണം ചെയ്യുന്നത്. തുടർന്ന് ലക്ഷ്യത്തിൽ എത്തിച്ചേർന്ന ഡേറ്റയെ വീണ്ടും പഴയ രൂപത്തിലേക്കു മാറ്റുന്നു. യഥാക്രമം [[എൻക്രിപ്ഷൻ]]/[[ഡിക്രിപ്ഷൻ]] എന്നറിയപ്പെടുന്ന ഈ പ്രക്രിയകൾ എളുപ്പത്തിൽ നടപ്പാക്കാവുന്നത് ഡിജിറ്റൽ സംവിധാനത്തിലാണ്. ഡേറ്റയുടെ ഭദ്രത കൂടുതൽ ഉറപ്പാക്കപ്പെടുന്നതും ഡിജിറ്റൽ സംവിധാനത്തിലാണ്. സാങ്കേതികവിദ്യ മെച്ചപ്പെടുന്തോറും ഡിജിറ്റൽ രീതിയിൽ കൂടുതൽ സൌകര്യങ്ങൾ ലഭ്യമാകുന്നുവെന്നത് മറ്റൊരു കാരണമാണ്.
 
ഏതു രീതിയിൽ ഡേറ്റ വിനിമയം ചെയ്താലും പ്രേഷണ മാധ്യമത്തിലൂടെ അല്പദൂരം സഞ്ചരിക്കുമ്പോൾ ഡേറ്റാ സിഗ്നലിന് രൂപവ്യത്യാസവും തീവ്രതാഭംഗവും നേരിടാം. ഇതിലൂടെ സിഗ്നലിൽ അടങ്ങിയിട്ടുള്ള ഡേറ്റ ഭാഗികമായി നഷ്ടപ്പെടാം. ഇത് ഒഴിവാക്കുവാൻ അനലോഗ് സംവിധാനത്തിൽ സിഗ്നൽ ശക്തി വർധിപ്പിക്കുന്ന പ്രവർധകങ്ങളും(അമ്പ്ലിഫിഎര്) ഡിജിറ്റൽ സംവിധാനത്തിൽ സിഗ്നലിന്റെ ഡിജിറ്റൽ രൂപത്തെ പുനരുജ്ജീവിപ്പിക്കുന്ന റിപ്പീറ്ററുകളും ഉപയോഗിക്കുന്നു.
വരി 24:
ഇൻസുലേറ്റ് ചെയ്ത രണ്ട് ചാലകങ്ങളെ പരസ്പരം ചുറ്റിപ്പിണ ഞ്ഞുവരുന്ന രീതിയിൽ ഘടിപ്പിച്ചവയാണിവ. ഒരു കേബിളിലൂടെ ഒരു കി.മീ. ദൂരം വരെ (റിപ്പീറ്ററുകൾ ഉപയോഗിക്കാതെ) നേരിട്ട് ഡേറ്റാ പ്രേഷണം ചെയ്യാനാകും. റിപ്പീറ്ററുകൾ ഘടിപ്പിച്ചാൽ ഒരു കി.മീ.-ലേറെ ദൂരത്തേക്കും പ്രേഷണം നടത്താനാകും. ഇവയിലൂടെ സെക്കൻഡിൽ 1-2 മെഗാബിറ്റ് നിരക്കിൽ ഡേറ്റ പ്രേഷണം ചെയ്യാ വുന്നതാണ്. കുറഞ്ഞ അളവിൽ ഡേറ്റാ വിരൂപണവും (distortion) ക്രോസ് ട്രാക്കും (cross track) അനുഭവപ്പെടുന്ന ഇവയെ ആവശ്യാനുസരണം വീണ്ടും ഒരു സുരക്ഷാപാളികൊണ്ടു പൊതിയാറുണ്ട്. ഇപ്രകാരമുള്ളവയെ 'പരിരക്ഷിത കേബിൾ' എന്നു വിശേഷിപ്പിക്കുന്നു.
===സമാക്ഷ കേബിൾ===
[[File:RG-59.jpg|thumb|right|400px|<center>[[RG-59]] '''flexible coaxial cable''' composed of:</center>A: outer plastic sheath<br />B: woven copper shield<br />C: inner dielectric insulator<br />D: copper core]]
ഏതെങ്കിലും ചാലക മെഷ് കൊണ്ട് ഒരു കുഴൽ നിർമിച്ച് അതിന്റെ കേന്ദ്ര അക്ഷത്തിലൂടെ മറ്റൊരു ചാലകക്കമ്പി കടത്തിവിടുന്നു. ഇവയ്ക്കിടയിലുള്ള പൊള്ളയായ ഭാഗത്തിൽ ഏതെങ്കിലുമൊരു ഇൻസുലന പദാർഥം നിറയ്ക്കുന്നതിലൂടെ സമാക്ഷ കേബിൾ ലഭ്യമാക്കാം. ഇതുപയോഗിച്ച് 1 കി.മീ. ദൂരം വരെ സുഗമമായ ഡേറ്റാ പ്രേഷണം നിർവഹിക്കാനാവും. ഡേറ്റാ വിനിമയ നിരക്ക് സെക്കൻഡിൽ 1,000 മെഗാബിറ്റ് വരും. ലാൻ, കേബിൾ ടിവി, ഉയർന്ന ഡേറ്റാ പ്രേഷണ നിരക്ക് ആവശ്യമുള്ള പി-റ്റു-പി (പോയിന്റ്-റ്റു-പോയിന്റ്) ലൈൻ എന്നിവയിലെല്ലാം സമാക്ഷ കേബിളാണ് ഉപയോഗിക്കാറുള്ളത്. ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുതി ഏതു ചാലകത്തിലൂടെ പ്രവഹിക്കുമ്പോഴും പ്രവാഹം ചാലകത്തിന്റെ ഉപരിതലത്തിലൂടെ (surface) ആകാനാണു സാധ്യത എന്നതിനാൽ ഉച്ച ആവൃത്തിയിലുള്ള സിഗ്നൽ പ്രേഷണത്തിന് ഉപയോഗിക്കുന്ന സമാക്ഷ കേബിളിന്റെ വ്യാസം സാധാരണ ഉള്ളതിനെ അപേക്ഷിച്ച് കൂടിയതാകണം. സമാക്ഷ കേബിളിന്റെ ബാഹ്യചാലകത്തെ (outer conductor) എർത്ത് ചെയ്തിരിക്കുന്നതിനാൽ പിരിച്ച ഇരട്ടക്കമ്പി കേബിളിനെ അപേക്ഷിച്ച് സമാക്ഷ കേബിളിൽ ക്രോസ്ടാക്കിനുള്ള സാധ്യത കുറയുന്നു.
 
"https://ml.wikipedia.org/wiki/ഡാറ്റാ_കമ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്