"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[പഴയനിയമം|പഴയനിയമത്തിലെ]] [[അപ്പോക്രിഫ]] വിഭാഗത്തിൽ പെടുന്ന ചില ഗ്രന്ഥങ്ങളാണ് '''മക്കബായരുടെ പുസ്തകങ്ങൾ'''. 1 മക്കബായർ, 2 മക്കബായർ, 3 മക്കബായർ, 4 മക്കബായർ എന്നിങ്ങനെ, മക്കബായരുടെ നാലു പുസ്തകങ്ങളാണ് പ്രധാനമായും ഉള്ളത്. എബ്രായബൈബിളായ [[തനക്ക്|തനക്കിൽ]] ഉൾപ്പെടാത്ത ഈ കൃതികളിൽ ആദ്യത്തെ രണ്ടെണ്ണം യഹൂദവിശുദ്ധലിഖിതങ്ങളുടെ പുരാതന ഗ്രീക്ക് പരിഭാഷയായ [[സെപ്ത്വജിന്റ്|സെപ്ത്വജിന്റിന്റെ]] ഭാഗമാണ്. [[കത്തോലിക്കാ സഭ|കത്തോലിക്കരും]] പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഈ രണ്ടു പുസ്തകങ്ങളെ [[പഴയനിയമം|പഴയനിയമത്തിലെ]] ഉത്തരകാനോനിക രചനകളായി അംഗീകരിക്കുന്നു. 3 മക്കബായർ, [[ഗ്രീക്ക് ഓർത്തഡോക്സ് സഭ|ഗ്രീക്ക്]], സ്ലാവോണിക ഓർത്തഡോക്സ് സഭകകളുടെ [[ബൈബിൾ]] സംഹിതകളുടെ ഭാഗമാണ്. 4 മക്കബായരെ [[ബൈബിൾ|ബൈബിളിന്റെ]] ഭാഗമായി അംഗീകരിക്കുന്നത് ജോർജ്ജിയൻ ഓർത്തഡോക്സ് സഭ മാത്രമാണ്. യഹൂദരും പ്രൊട്ടസ്റ്റന്റ് സഭകളും, മക്കബായരുടെ എല്ലാ പുസ്തകങ്ങളേയും അവരുടെ [[ബൈബിൾ]] സംഹിതകളിൽ ഒഴിവാക്കിയിരിക്കുന്നു.
 
ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ഇസ്രായേലിന്റെ മേൽ ആധിപത്യം നേടിയ സിറിയയിലെ [[സെല്യൂക്കിഡ് സാമ്രാജ്യം|സെല്യൂക്കിഡ് ചക്രവർത്തിമാരുടെ]] യവനീകരണ ശ്രമങ്ങളെ [[യഹൂദർ|യഹൂദരിൽ]] വലിയൊരു വിഭാഗം ചെറുത്തു. ആ ചെറുത്തു നിൽപ്പിന്റേയും അതിന്റെ ഫലമായി സ്ഥാപിക്കപ്പെട്ട്, ക്രി.മു. 63-ൽ [[റോമാ സാമ്രാജ്യം|റോമൻ ആധിപത്യം]] നിലവിൽ വരുന്നതുവരെയുള്ള ഒരു നൂറ്റാണ്ടിനടുത്ത കാലം ഉണ്ടായിരുന്ന യഹൂദ സ്വയം ഭരണത്തിന്റേയും പശ്ചാത്തലത്തിൽ എഴുതപ്പെട്ടവയാണ് ഈ കൃതികൾകൃതികളിൽ 3 മക്കബായർ ഒഴിച്ചുള്ളവ. 3 മക്കബായരിൽ കഥയുടെ മുഖ്യപശ്ചാത്തലമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നത് ക്രി.മു. മൂന്നാം നൂറ്റാണ്ടിന്റെ അവസാനകാലത്തെ അലക്സാണ്ഡ്രിയ ആണെങ്കിലും ആ ഗ്രന്ഥം മക്കബായരുടെ പുസ്തകത്തോടു കടപ്പാടുകാട്ടുകയും കഥകൾ സമാനമായിരിക്കുകയും ചെയ്യുന്നതുകൊണ്ടാവാം അതും മക്കബായരുടെ പുസ്തകങ്ങളിൽ ഒന്നായി അറിയപ്പെടാൻ ഇടയായത്. വേദപുസ്തകമെന്ന നിലയിൽ ഇവയെഈ കൃതികളെ മാനിക്കാത്തവർ പോലും ക്രിസ്ത്വബ്ധാരംഭത്തിനടുത്ത കാലത്തെ യഹൂദചരിത്രത്തിന്റേയും സാമൂഹ്യരാജനൈതിക അവസ്ഥകളുടേയും പഠനത്തിൽ ഏറെ പ്രാധാന്യമുള്ള രേഖകളായി ഇവയെ, പ്രത്യേകിച്ച് ഒന്നാം പുസ്തകത്തെ,<ref>യഹൂദവിജ്ഞാനകോശം, [http://www.jewishencyclopedia.com/view.jsp?artid=18&letter=M മക്കബായരുടെ പുസ്തകങ്ങൾ]</ref> അംഗീകരിക്കുന്നു.
 
'മക്കബായർ' എന്ന പേര് സെലൂക്കിയ ഭരണത്തിനെതിരായ യഹൂദരുടെ സമരത്തിന്റെ നായകനും മധത്തിയാസിന്റെ പുത്രനുമായിരുന്ന യൂദാസിന്റെ, "മക്കാബിയസ്" എന്ന മറുനാമത്തിൽ നിന്നുണ്ടായതാണ്. മക്കാബിയസ് എന്ന പേരിന് ചുറ്റികപോലെയുള്ളവൻ എന്നാണർത്ഥം. യൂദാസിന്റെ സമരത്തെ തുടർന്ന് അയാളുടെ കുടുംബപരമ്പരയുമായി ബന്ധപ്പെട്ടു നിലവിൽ വന്ന യഹൂദരാജവംശം മക്കബായർ എന്നും "ഹാസ്മോനിയർ" എന്നും അറിയപ്പെട്ടു. ഹാസ്മോനിയർ എന്ന പേരും യൂദാസിന്റെ കുടുംബത്തിന്റേയോ ഏതോ പൂർവികന്റേയോ പേരുകളിലൊന്നുമായി ബന്ധപ്പെട്ടതാണെന്നു കരുതപ്പെടുന്നു.<ref name ="camb">കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറങ്ങൾ 306-321)</ref>
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്