"ഭൗമാന്തരീക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
=== ഉപരി മണ്ഡലങ്ങൾ ===
 
സ്ട്രാറ്റോസ്ഫിയറിനു മുകളിൽ സ്ഥിതിചെയ്യുന്ന പാളിയാണു് മീസോസ്ഫിയർ. ഏതാണ്ടു് 50 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ ഉയരം വരെ അതു് പടർന്നു കിടക്കുന്നു. മീസോസ്ഫിയറിൽ ഉയരത്തിന് ആനുപാതികമായി ഊഷ്മാവു കുറയുന്നു. താപക്ഷയമാനം കി.മീ. ന് 3ബ്ബഇ എന്ന തോതിലാണ്. ഉദ്ദേശം 80 കി.മീ. ഉയരത്തിലാവുമ്പോൾ താപനില സ്ഥിരമാകുന്നു. ഈ വിതാനമാണ് മീസോപാസ്. ഈ മേഖലയിൽ സോഡിയം അണുക്കളുടെ ഒരു നേരിയ വീചി ഉടനീളം കാണാം. സാന്ധ്യപ്രകാശ (twilight)ത്തിന്റെ സമവിതരണത്തിനു നിദാനമാവുന്നു എന്നതൊഴിച്ചാൽ ശാസ്ത്രീയമായ കൂടുതലറിവ് ഈ വീചിയെക്കുറിച്ചു ലഭിച്ചിട്ടില്ല.

കൂടുതൽ ഉയരത്തിലേക്കു പോകുന്തോറും അൾട്രാവയലറ്റ് തരംഗങ്ങളുടെ അവശോഷണം അധികമാകുന്നു. താപവർദ്ധനത്തിന്റേതായ ഈ മണ്ഡലമാണ് തെർമോസ്ഫിയർ. ഉദ്ദേശം 400 കി.മീ. ഉയരെ അന്തരീക്ഷ ഊഷ്മാവ് ഉദ്ദേശം 2,000^0C<sup>o</sup> C ആണ്.
 
== രാസിക മേഖലീകരണം ==
"https://ml.wikipedia.org/wiki/ഭൗമാന്തരീക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്