"മക്കബായരുടെ പുസ്തകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
സൈറീൻകാരനായ ജാസൺ എന്നയാൾ അഞ്ചു വാല്യങ്ങളായി എഴുതിയ ചരിത്രത്തിന്റെ സംഗ്രഹം എന്ന നിലയിലാണ് 2 മക്കബായർ എഴുതപ്പെട്ടിരിക്കുന്നത്. ജാസണോ അയാളുടെ കൃതിയോ മറ്റൊരിടത്തും പരാമർശിക്കപ്പെടുന്നില്ല. ഈ സംഗ്രഹത്തിൽ തെളിയുന്ന ചരിത്രം, രാജവാഴ്ചയിൽ കേന്ദ്രീകരിച്ച ഹാസ്മോനിയ ദേശീയതയെ അവഗണിച്ച് യഹൂദധാർമ്മികതയ്ക്ക് പ്രാധാന്യം കല്പിക്കുന്ന തരത്തിലുള്ളതാണ്. മക്കബായ സഹോദരന്മാരിൽ യൂദാസ് ഒഴിച്ചുള്ളവരെ അവഗണിക്കുന്ന ഈ കൃതി, മാലാഖമാർ വഴി ലഭിച്ച ദൈവികസന്ദേശങ്ങളാലും സ്വർഗ്ഗപ്രതീക്ഷയാലും പ്രചോദിതരായ സാധാരണ രക്തസാക്ഷികൾ യഹൂദരുടെ വിജയത്തിൽ വഹിച്ച പങ്ക് എടുത്തു പറയുന്നു. ചരിത്രപരമായ കൃത്യതയേക്കാൾ ദൈവശാസ്ത്രപരമായ വ്യഗ്രതകൾക്ക് പ്രാധാന്യം കല്പിക്കുന്ന ഈ കൃതിയിൽ സംഭവഗതികളുടെ പിന്തുടർച്ച അവയുടെ ചരിത്രപരമായ ക്രമത്തിൽ നിന്നു വ്യത്യസ്ഥമായിരിക്കുന്നു. ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠ അന്തിയോക്കോസ് രാജാവിന്റെ മരണശേഷം നടക്കുന്നതായി പറയുന്നത് ഇതിനുദാഹരണമാണ്. 1 മക്കബായരിൽ അന്തിയോക്കോസിന്റെ മരണത്തിനു മുൻപാണ് ദേവാലയപ്രതിഷ്ഠ.
 
[[പഴയനിയമം|പഴയനിയമത്തിൽ]] മരണാനന്തരജീവിതത്തിലുള്ള വിശ്വാസവും സ്വർഗ്ഗപ്രതീക്ഷയും ഏറ്റവും തെളിവായി പ്രതിഫലിക്കുന്നത് ഈ ഗ്രന്ഥത്തിലാണ്. [[മോശ|മോശെയുടെ]] നിയമം ലംഘിച്ചു പാപം ചെയ്യാതെ സ്വർഗ്ഗപ്രതീക്ഷയിൽ മരിക്കുന്നതിന് ഏഴുമക്കളെ പ്രോത്സാഹിപ്പിച്ച്, അവരുടെ രക്തസാക്ഷിത്വത്തിനു സാക്ഷ്യം വഹിച്ച ശേഷം സ്വയം രക്തസാക്ഷിയാകുന്ന ഒരു യഹൂദമാതാവിന്റെ കഥ ഇതിൽ നാടകീയതോടെ അവതരിപ്പിച്ചിരിക്കുന്നു. "മരണത്തോടെ ഈ ജീവിതത്തിൽ നിന്നു പുറത്താക്കപ്പെടുന്നെങ്കിലും, പ്രപഞ്ചത്തിന്റെ നാഥൻ (തങ്ങളെ) അനശ്വരമായ നവജീവിതത്തിലേയ്ക്ക് ഉയിർപ്പിക്കും"<ref>2 മക്കബായർ 7:9</ref> എന്ന പ്രതീക്ഷയിലാണ് ആ മക്കളും അമ്മയും മരിച്ചത്. ഇതിലെ യഹൂദധാർമ്മികതയിൽ പരേതർക്കു വേണ്ടിയുള്ള പ്രാർത്ഥന പോലും കാണാം. യുദ്ധത്തിൽ മരിച്ച യഹൂദവീരന്മാരിൽ ചിലരുടെ മൃതദേഹങ്ങളിൽ വിഗ്രഹത്തകിടുകൾ കണ്ട യൂദാ മക്കബായസ് അവരുടെ പാപമുക്തിക്കു വേണ്ടി ബലിയർപ്പിക്കാനായി ധനം പിരിച്ചെടുത്ത് [[യെരുശലേം]] ദേവാലയത്തിലേക്കയച്ചു കൊടുക്കുന്നു.<ref>2 മക്കബായർ 12:38-45</ref>
 
===3 മക്കബായർ===
"https://ml.wikipedia.org/wiki/മക്കബായരുടെ_പുസ്തകങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്