"ഡാറ്റാ കമ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
ഏതെങ്കിലും ചാലക മെഷ് കൊണ്ട് ഒരു കുഴൽ നിർമിച്ച് അതിന്റെ കേന്ദ്ര അക്ഷത്തിലൂടെ മറ്റൊരു ചാലകക്കമ്പി കടത്തിവിടുന്നു. ഇവയ്ക്കിടയിലുള്ള പൊള്ളയായ ഭാഗത്തിൽ ഏതെങ്കിലുമൊരു ഇൻസുലന പദാർഥം നിറയ്ക്കുന്നതിലൂടെ സമാക്ഷ കേബിൾ ലഭ്യമാക്കാം. ഇതുപയോഗിച്ച് 1 കി.മീ. ദൂരം വരെ സുഗമമായ ഡേറ്റാ പ്രേഷണം നിർവഹിക്കാനാവും. ഡേറ്റാ വിനിമയ നിരക്ക് സെക്കൻഡിൽ 1,000 മെഗാബിറ്റ് വരും. ലാൻ, കേബിൾ ടിവി, ഉയർന്ന ഡേറ്റാ പ്രേഷണ നിരക്ക് ആവശ്യമുള്ള പി-റ്റു-പി (പോയിന്റ്-റ്റു-പോയിന്റ്) ലൈൻ എന്നിവയിലെല്ലാം സമാക്ഷ കേബിളാണ് ഉപയോഗിക്കാറുള്ളത്. ഉയർന്ന ആവൃത്തിയിലുള്ള വൈദ്യുതി ഏതു ചാലകത്തിലൂടെ പ്രവഹിക്കുമ്പോഴും പ്രവാഹം ചാലകത്തിന്റെ ഉപരിതലത്തിലൂടെ (surface) ആകാനാണു സാധ്യത എന്നതിനാൽ ഉച്ച ആവൃത്തിയിലുള്ള സിഗ്നൽ പ്രേഷണത്തിന് ഉപയോഗിക്കുന്ന സമാക്ഷ കേബിളിന്റെ വ്യാസം സാധാരണ ഉള്ളതിനെ അപേക്ഷിച്ച് കൂടിയതാകണം. സമാക്ഷ കേബിളിന്റെ ബാഹ്യചാലകത്തെ (outer conductor) എർത്ത് ചെയ്തിരിക്കുന്നതിനാൽ പിരിച്ച ഇരട്ടക്കമ്പി കേബിളിനെ അപേക്ഷിച്ച് സമാക്ഷ കേബിളിൽ ക്രോസ്ടാക്കിനുള്ള സാധ്യത കുറയുന്നു.
 
===4. ഫൈബർ ഓപ്റ്റിക് കേബിൾ===
പ്രകാശിക രൂപത്തിലാണ് ഇവയിൽക്കൂടി ഡേറ്റാ സിഗ്നലുകൾ കടത്തിവിടുന്നത്. വൈദ്യുത ഡേറ്റാ സിഗ്നലുകളെ പ്രകാശിക രൂപത്തിലും തിരിച്ചും പരിവർത്തനം ചെയ്യാൻ ഇവയിൽ യഥാക്രമം ഓപ്റ്റിക്കൽ ട്രാൻസ് മിറ്ററും റിസീവറും ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ഡാറ്റാ_കമ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്