"ഡാറ്റാ കമ്യൂണിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
ഏതു രീതിയിൽ ഡേറ്റ വിനിമയം ചെയ്താലും പ്രേഷണ മാധ്യമത്തിലൂടെ അല്പദൂരം സഞ്ചരിക്കുമ്പോൾ ഡേറ്റാ സിഗ്നലിന് രൂപവ്യത്യാസവും തീവ്രതാഭംഗവും നേരിടാം. ഇതിലൂടെ സിഗ്നലിൽ അടങ്ങിയിട്ടുള്ള ഡേറ്റ ഭാഗികമായി നഷ്ടപ്പെടാം. ഇത് ഒഴിവാക്കുവാൻ അനലോഗ് സംവിധാനത്തിൽ സിഗ്നൽ ശക്തി വർധിപ്പിക്കുന്ന പ്രവർധകങ്ങളും(അമ്പ്ലിഫിഎര്) ഡിജിറ്റൽ സംവിധാനത്തിൽ സിഗ്നലിന്റെ ഡിജിറ്റൽ രൂപത്തെ പുനരുജ്ജീവിപ്പിക്കുന്ന റിപ്പീറ്ററുകളും ഉപയോഗിക്കുന്നു.
==I.ഡിജിറ്റൽ ഡേറ്റാ എൻകോഡിങ് മാനദണ്ഡങ്ങൾ==
ഡിജിറ്റൽ ഡേറ്റാ എൻകോഡിങ് മാനദണ്ഡങ്ങൾ. ഡിജിറ്റൽ ഡേറ്റ 'എൻകോഡ്' ചെയ്യുന്നതിന് 0,1 എന്നീ രണ്ട് ബിറ്റുകൾ മാത്രമാണ് ഉപയോഗിക്കാറുള്ളത്. പൊതുവേ എട്ടു ബിറ്റുകളുടെ ഗണത്തെ ഒരു [[ബൈറ്റ്]] എന്നു പറയുന്നു. ഓരോ ക്യാരക് റ്ററേയും (അക്ഷരം, അക്കം, ചിഹ്നം മുതലായവ) സൂചിപ്പിക്കാൻ ബൈറ്റുകളുടെ ഒരു നിശ്ചിത ക്രമീകരണം ഉപയോഗിക്കുന്നു. ക്യാരക് റ്റർ - ബൈറ്റ് മാനനത്തിന് (mapping), വ്യത്യസ്ത ഏജൻസികൾ നിർവചിച്ചിട്ടുള്ള മൂന്നു മാനദണ്ഡങ്ങളാണ് അമേരിക്കൻ നാഷണൽ സ്റ്റാൻഡേഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്കി (അമേരിക്കൻ സ്റ്റാൻഡേഡ് കോഡ് ഫോർ ഇൻഫർമേഷൻ ഇന്റർചെയ്ഞ്ച്), ഇന്റർനാഷണൽ ടെലിക്കമ്യൂണിക്കേഷൻ യൂണിയന്റെ ഐഎ 5 (ഇന്റർനാഷണൽ ആൽഫബെറ്റ് നമ്പർ 5), ഐബിഎം കാരുടെ എബ്സിഡിക് (എക സ്റ്റൻഡെഡ് ബൈനെറി കോഡെഡ് ഡെസിമെൽ ഇന്റർചെയ്ഞ്ച് കോഡ്) എന്നിവ. ഇവയുടെ പ്രധാന സവിശേഷതകൾ പട്ടികയിൽ ചേർത്തിരിക്കുന്നു.
അക്ഷരങ്ങളുടെ എൻകോഡിങ്ങിനായി ഇപ്പോൾ [[യൂണികോഡ്]] എന്ന സംവിധാനം പ്രചാരത്തിലായിട്ടുണ്ട്. 16 ബിറ്റുകൾ ഉപയോഗിച്ചാണ് ഇതിന്റെ കോഡിങ്. 16 ബിറ്റുകൾ ഉപയോഗിക്കുന്നതുമൂലം ലഭ്യമായ 65,536 കോഡുകൾ വഴി ലോകത്തിലെ പ്രധാന ഭാഷകളിലെയെല്ലാം അക്ഷരങ്ങൾ യൂണികോഡ് ഉപയോഗിച്ച് പ്രതിനിധാനം ചെയ്യാൻ കഴിയും.
'''കട്ടികൂട്ടിയ എഴുത്ത്'''
 
==II. പ്രേഷണ മാധ്യമം==
ഡേറ്റാ വിനിമയ ദക്ഷത, ഡേറ്റാ പ്രേഷണ നിരക്ക്(data transmission rate) എന്നിവ പ്രേഷണ മാധ്യമത്തെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. വിവിധയിനം മാധ്യമങ്ങളുടെ നിർമാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്. ഇക്കാരണത്താൽ ആവശ്യമുള്ള ഡേറ്റാ പ്രേഷണ നിരക്ക്, മാധ്യമ നിർമാണത്തിനു വകയിരുത്തിയിട്ടുള്ള തുക എന്നിവയ്ക്ക് അനുയോജ്യമായ ഒരു മാധ്യമമാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിലുള്ള പ്രധാന പ്രേഷണ മാധ്യമങ്ങളും അവയുടെ സവിശേഷതകളും ചുവടെ ചേർക്കുന്നു.
"https://ml.wikipedia.org/wiki/ഡാറ്റാ_കമ്യൂണിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്