"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
മനുഷ്യവംശത്തിന്റെ പൊതുവായ സാമൂഹികവും സാംസ്കാരികവുമായ വികാസപരിണാമങ്ങളാണ് നരവംശശാസ്ത്രത്തിന്റെ അന്വേഷണവിഷയം. എങ്കിലും വിശേഷവത്കരണത്തിന്റെ ഫലമായി നരവംശശാസ്ത്രത്തെ മൂന്ന് പ്രധാന ശാഖകളായി വിഭജിക്കുന്നു. ഒന്ന്, ജൈവനരവംശശാസ്ത്രം അഥവാ ഭൗതികനരവംശശാസ്ത്രം; രണ്ട്, സാംസ്കാരിക നരവംശശാസ്ത്രം; മൂന്ന്, പുരാവസ്തുശാസ്ത്രം എന്നിവയാണ് ഈ മൂന്ന് ഉപശാഖകൾ. ഇതിൽ ഓരോ ശാഖയും അന്വേഷണവിഷയത്തിന്റെ പ്രത്യേകതയനുസരിച്ച് കൂടുതൽ ശാഖകളായി പിരിഞ്ഞിട്ടുണ്ട്. വിശേഷവത്കരണം വർധിക്കുന്തോറും പുതിയപുതിയ വിജ്ഞാനശാഖകൾ ആവിർഭവിക്കുകയും കൂടുതൽ സൂക്ഷ്മമായ ഘടകങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങൾക്ക് ആഴത്തിലുള്ള സ്വഭാവം ലഭിക്കുകയും ചെയ്യുന്നു. സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ ഭാഗമായിട്ടാണ് സാമൂഹിക നരവംശശാസ്ത്രം വികസിച്ചിട്ടുള്ളത്.
 
ചിത്രം ഒന്നിൽ സൂചിപ്പിച്ചിരിക്കുന്നത് നരവംശശാസ്ത്രത്തിന്റെ പ്രധാന ഉൾപ്പിരിവുകളാണ്. ഓരോ ശാഖയ്ക്കും ആന്തരികമായ ഉപശാഖകളുണ്ട്. സാംസ്കാരികനരവംശശാസ്ത്രത്തിന്റെ ഭാഗമായി സാമൂഹിക നരവംശശാസ്ത്രവും നരവംശഭാഷാശാസ്ത്രവും വികസിച്ചിട്ടുണ്ട്. ഭൌതികനരവംശശാസ്ത്രത്തിന്റെ ഭാഗമായി ജന്തുശാസ്ത്രം, [[പാല്യന്റോളജി]], ഭൂവിജ്ഞാനീയം എന്നീ ശാസ്ത്രശാഖകളിലെ സിദ്ധാന്തങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. സാംസ്കാരികവും സാമൂഹികവുമായ നരവംശശാസ്ത്രത്തിന്റെ ഭാഗമായി നിയമനരവംശശാസ്ത്രം, സാമ്പത്തികനരവംശശാസ്ത്രം, രാഷ്ട്രീയനരവംശശാസ്ത്രം, മനോനരവംശശാസ്ത്രം, പ്രതീകാത്മക നരവംശശാസ്ത്രം, ജ്ഞാനസമ്പാദനനരവംശശാസ്ത്രം, പരിസ്ഥിതിനരവംശശാസ്ത്രം തുടങ്ങിയ അസംഖ്യം ശാഖകൾ ആധുനികകാലത്ത് ആവിർഭവിച്ചിട്ടുണ്ട്. രോഗത്തിന്റെയും ആരോഗ്യത്തിന്റെയും നരവംശ സവിശേഷതകൾ പഠിക്കുന്ന വൈദ്യനരവംശശാസ്ത്രമാണ് സമകാലീനമായി വികസിച്ചിട്ടുള്ള മറ്റൊരുധാര.
=== ഭൗതിക നരവംശശാസ്ത്രം ===
'''ജൈവ/ഭൗതിക നരവംശശാസ്ത്രം.''' ഒരു ജീവിവർഗമെന്ന നിലയ്ക്ക് മനുഷ്യവംശത്തിന്റെ ഉത്പത്തി-പരിണാമങ്ങൾ, സ്വഭാവവൈജാത്യങ്ങൾ, ശാരീരികഘടന, പ്രത്യേകതകൾ എന്നിവയാണ് ജൈവനരവംശശാസ്ത്രത്തിന്റെ അന്വേഷണ മേഖലകൾ. സംസ്കാരം, സാമൂഹികജീവിതം, ഭാഷ തുടങ്ങിയവയെക്കുറിച്ച് ജൈവനരവംശശാസ്ത്രം പഠിക്കുന്നില്ല. ഈ വിജ്ഞാനശാഖ ഹ്യുമൻ പാല്യന്റോളജി, പാല്യൻത്രോപോളജി (Human Paleontology/Paleanthropolgy) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇന്നു ഭൂമിയുടെ വിവിധഭാഗങ്ങളിൽ അധിവസിക്കുന്ന മനുഷ്യർക്കിടയ്ക്കുള്ള ശാരീരികവ്യത്യാസങ്ങൾ എങ്ങനെ ആവിർഭവിച്ചു, അവ എങ്ങനെ വികസിച്ചു എന്നത് ഈ മേഖലയുടെ മുഖ്യപ്രമേയമാണ്. ഫോസിലുകൾ, എല്ലുകൾ, പല്ലുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജൈവനരവംശശാസ്ത്രജ്ഞർ ജൈവവ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്നത്. കിഴക്കനാഫ്രിക്കയിൽനിന്നും 30 ലക്ഷം വർഷങ്ങൾക്കുമുമ്പു ജീവിച്ചിരുന്ന മനുഷ്യപൂർവികരുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. ഫോസിൽ പഠനത്തിനുപുറമേ കാലാവസ്ഥ, പരിസ്ഥിതി, ആഹാരലഭ്യത, സസ്തന ജീവികളിൽ കുരങ്ങുകളുടെ പരിണാമത്തെക്കുറിച്ചുള്ള പഠനം എന്നിവയും ജൈവനരവംശശാസ്ത്രജ്ഞർ ഉപയോഗിക്കുന്നുണ്ട്. പ്രൈമേറ്റ്സിനെക്കുറിച്ചും ചിമ്പാൻസിയെക്കുറിച്ചുമുള്ള സവിശേഷപഠനങ്ങളും ഈ വിജ്ഞാനശാഖയുടെ ഭാഗമായി നടക്കുന്നുണ്ട്. [[പ്രൈമേറ്റ് |പ്രൈമേറ്റ്സിനെക്കുറിച്ചുള്ള]] ശാസ്ത്രീയപഠനത്തിലൂടെ മനുഷ്യരുടെ സവിശേഷമായ സ്വഭാവവിശേഷങ്ങൾ അപഗ്രഥിക്കാൻ കഴിയുന്നു. ഇത്തരം വിവരങ്ങളെ ഫോസിൽ റിക്കാർഡുമായി ഒത്തുനോക്കിക്കൊണ്ടാണ് പഠനത്തിന്റെ ശാസ്ത്രീയത തെളിയിക്കുന്നത്. വ്യത്യസ്തപ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യരുടെ നിറം, ഉയരം, പാരിസ്ഥിതിക അനുകൂലനത്തിനുള്ള ശേഷിയിലെ ഭിന്നത എന്നിവ പ്രത്യേകമായ അപഗ്രഥനത്തിനുവിധേയമാക്കുന്നു. ജനിതകശാസ്ത്രം, ജനസംഖ്യാജീവശാസ്ത്രം, പാരിസ്ഥിതികസ്വാധീനം, ഭിന്നസമൂഹങ്ങളിൽ രോഗങ്ങളുടെ സ്വാധീനം ഭിന്നമായിരിക്കുന്നതെന്തുകൊണ്ട് (epidemiology) തുടങ്ങിയ വിവരങ്ങളും ജൈവനരവംശശാസ്ത്ര പഠനങ്ങൾക്കുപയോഗപ്പെടുത്തുന്നു.
 
ആധുനികകാലത്ത് ജൈവനരവംശശാസ്ത്രത്തിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. മനുഷ്യന്റെ ജൈവശാസ്ത്രവും സംസ്കാരവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഇന്ന് ഈ വിജ്ഞാനമേഖലയിൽ വളരെയേറെ പ്രാധാന്യം കൈവന്നിട്ടുണ്ട്. എന്നാൽ സംസ്കാരത്തിന്റെ രൂപീകരണ വികാസത്തെക്കാൾ ഇവർ പ്രാമുഖ്യം നല്കുന്നത് ശരീരശാസ്ത്രത്തിന്റെ മേഖലയ്ക്കാണ്. [മസ്തിഷ്കം |മസ്തിഷ്കത്തിന്റെ]] [[പരിണാമം]], പ്രത്യേകിച്ചും ഭാഷയും ചിന്തയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗങ്ങളുടെ പരിണാമം, നിവർന്നുനില്ക്കുന്ന ഘടനയുടെ വികാസം, ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള കൈകളുടെ കഴിവ് എന്നിവ പ്രധാന അന്വേഷണ വിഷയങ്ങളാണ്. മനുഷ്യർ പ്രൈമേറ്റുകളാണെന്ന വിശ്വാസത്തിൽനിന്നാണ് ജൈവനരവംശശാസ്ത്രം അതിന്റെ അന്വേഷണമാരംഭിക്കുന്നത്. മനുഷ്യേതര പ്രൈമേറ്റുകളുടെ ശരീരശാസ്ത്രം, സ്വഭാവവിശേഷങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുന്ന പ്രൈമറ്റോളജി, ജൈവനരവംശശാസ്ത്രത്തിന്റെ രംഗത്തെ വിശേഷാവഗാഹമേഖലയായി മാറിയിട്ടുണ്ട്. ചില ജൈവനരവംശശാസ്ത്രജ്ഞർ [[ഫോറൻസിക് ശാസ്ത്രം |ഫോറൻസിക് ശാസ്ത്രത്തിൽ]] വിശേഷവിജ്ഞാനം ആർജിക്കുന്നുണ്ട്. മനുഷ്യന്റെ ശാരീരികഘടനയെക്കുറിച്ച് വിശേഷാവഗാഹം നേടിയിട്ടുള്ള ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ സേവനം കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനുപയോഗപ്പെടുത്താറുണ്ട്. വംശഹത്യ, യുദ്ധങ്ങളിലെ കൂട്ടക്കൊലകൾ എന്നിവ നടന്ന സ്ഥലങ്ങളിലെ ശ്മശാനങ്ങൾ ഉത്ഖനനം ചെയ്തു തെളിവുകൾ ശേഖരിക്കുന്നതിനും ഫോറൻസിക് നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം ഉപയോഗിക്കാറുണ്ട്. യുദ്ധക്കുറ്റവാളികളുടെ വിചാരണയിൽ നരവംശശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
 
=== സാംസ്കാരിക നരവംശശാസ്ത്രം ===
'സാംസ്കാരിക നരവംശശാസ്ത്രം.''' സമകാലീന-സമൂഹങ്ങളുടെ ജീവിതരീതികൾ, വിശ്വാസസമ്പ്രദായങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയാണ് സാംസ്കാരിക നരവംശശാസ്ത്രത്തിന്റെ പ്രമേയങ്ങൾ. മനുഷ്യരുടെ ജീവസന്ധാരണ രീതികൾ, പരസ്പരസമ്പർക്കങ്ങൾ, വിശ്വാസസമ്പ്രദായങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലൂടെയാണ് മനുഷ്യസമൂഹത്തിന്റെ സാംസ്കാരിക സവിശേഷതകളെക്കുറിച്ചുള്ള ശാസ്ത്രീയമായ നിഗമനങ്ങളിലെത്തുന്നത്. തങ്ങൾ പഠിക്കുന്ന ജനവിഭാഗങ്ങളോടൊത്ത് സാംസ്കാരിക നരവംശശാസ്ത്രജ്ഞർ മാസങ്ങളോ കൊല്ലങ്ങളോ ചിലപ്പോൾ ഒരുമിച്ച് താമസിക്കാറുണ്ട്. രംഗനിരീക്ഷണത്തിലൂടെ അഥവാ അത്തരം ഫീൽഡ്വർക്കിലൂടെ ചില നരവംശശാസ്ത്രജ്ഞർക്ക് ചില അലിഖിതഭാഷകൾ സ്വായത്തമാക്കാൻ കഴിഞ്ഞേക്കും. അതിനാൽ, നരവംശശാസ്ത്രജ്ഞർ ഭാഷാശാസ്ത്രത്തിൽ അവഗാഹം നേടേണ്ടതാവശ്യമാണ്. ഇങ്ങനെ ഫീൽഡ് വർക്കിലൂടെ സമാഹരിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുന്ന പ്രബന്ധങ്ങൾ 'എത്ത്നോഗ്രാഫി' എന്നാണറിയപ്പെടുന്നത്
===നരവംശ ഭാഷാശാസ്ത്രം===
'''നരവംശ ഭാഷാശാസ്ത്രം.''' ഓരോ സംസ്കാരത്തിലും ജനങ്ങൾ എങ്ങനെ ഭാഷ ഉപയോഗിക്കുന്നു എന്നതാണ് നരവംശ ഭാഷാശാസ്ത്രത്തിന്റെ മുഖ്യപ്രമേയം. ഭാഷാശാസ്ത്രത്തിൽ വിശേഷാവഗാഹവും പരിശീലനവും ഈ വിജ്ഞാനശാഖയിലെ ഗവേഷണ പഠനങ്ങൾക്കാവശ്യമാണ്. വാമൊഴികൾ മാത്രമുപയോഗിക്കുന്ന ജനവിഭാഗങ്ങളുമൊത്ത് താമസിച്ചുകൊണ്ടുമാത്രമേ നരവംശ ഭാഷാശാസ്ത്രപഠനങ്ങൾ നടത്താൻ കഴിയുകയുള്ളു. വാമൊഴി രൂപത്തിൽ പ്രചരിക്കുന്ന ഭാഷകൾക്ക് ലിഖിത രൂപം കൈവരുന്നത് ആർജിതജ്ഞാനം അനന്തര തലമുറയിലേക്ക് സംക്രമിപ്പിക്കുന്നതിനുവേണ്ടിയാണ്. പ്രചാരലുബ്ധമായിത്തീർന്ന ഭാഷകൾ അഥവാ മൃതഭാഷകൾ പുനഃസൃഷ്ടിക്കാനും അവയ്ക്ക് ജൈവഭാഷകളുമായുള്ള ബന്ധം അപഗ്രഥിക്കാനും ചില നരവംശശാസ്ത്രജ്ഞർ ശ്രമിക്കാറുണ്ട്. ഇത്തരം പഠനങ്ങൾ ചരിത്രപരമായ ഭാഷാശാസ്ത്രം എന്നും അറിയപ്പെടുന്നു.
 
=== പുരാവസ്തു ഗവേഷണം ===
''പുരാവസ്തു വിജ്ഞാനീയം.''' ഭൂതകാല സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചാണ് പുരാവസ്തു വിജ്ഞാനീയം പഠിക്കുന്നത്. മൺമറഞ്ഞുപോയ ജനവിഭാഗങ്ങൾ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ, കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയാണ് പ്രധാനമായും പുരാവസ്തുവിദഗ്ധർ പഠനവിധേയമാക്കുന്നത്. കൂടാതെ ഫോസിലുകളെക്കുറിച്ചും പഠിക്കുന്നുണ്ട്. ഭൂതകാലത്തിലെ പരിസ്ഥിതി, കാലാവസ്ഥ, ആഹാരലഭ്യത എന്നിവ സംസ്കാരവികാസത്തെ എങ്ങനെ സ്വാധീനിച്ചു എന്നും അപഗ്രഥിക്കുന്നു. എഴുത്ത് വികസിക്കുന്നതിനുമുമ്പുള്ള കാലഘട്ടത്തെ പ്രാക് ചരിത്രമെന്നാണ് പറയുന്നത്. ചില പുരാവസ്തു വിദഗ്ധർ പ്രാക്ചരിത്രത്തിലാണ് ഗവേഷണം നടത്തുന്നത്. 10,000 കൊല്ലങ്ങൾക്കുമുമ്പ് കൃഷി വികസിക്കുന്നതിനുമുമ്പുള്ള സമൂഹങ്ങളെക്കുറിച്ച് പഠിക്കുന്നശാഖ പാലിയാൻത്രോപോളജി എന്നാണറിയപ്പെടുന്നത്. ലിഖിതരേഖകൾ പരിശോധിക്കുന്ന ശാഖ ചരിത്രപരമായ പുരാവസ്തുവിജ്ഞാനീയം എന്നറിയപ്പെടുന്നു.
 
==സമകാലികസിദ്ധാന്തങ്ങൾ==
1920-കൾക്കും 30-കൾക്കുമിടയിലാണ് നരവംശശാസ്ത്രം ഇന്നത്തെ നിലയിലേക്കു വികസിച്ചത്. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന ഫ്രാൻസ്ബോസ് (Franz Boas) ആണ് ആധുനിക നരവംശശാസ്ത്രത്തിന്റെ വികാസത്തിന് ഏറ്റവുമധികം സംഭാവന നല്കിയത്. അതിനെ ലക്ഷണമൊത്ത ഒരു ശാസ്ത്രശാഖയാക്കാനാണ് ബോസ് ആഗ്രഹിച്ചത്. നരവംശശാസ്ത്രത്തിന്റെ എല്ലാമേഖലകളിലും ബോസിനു താത്പര്യമുണ്ടായിരുന്നു. പുരാവസ്തുവിജ്ഞാനീയമൊഴിച്ചുള്ള എല്ലാമേഖലകളിലും ഇദ്ദേഹം ഫീൽഡ്വർക്ക് നടത്തിയിട്ടുണ്ട്. 1899 മുതൽ 1937 വരെ ബോസ് കൊളംബിയ സർവകലാശാലയിൽ പ്രൊഫസറായിരുന്നു. ആധുനികനരവംശശാസ്ത്രത്തെ നിർവചിച്ചത് ഫ്രാൻസ് ബോസാണെന്നു പറയാം. 20-ാം ശ.-ത്തിലെ പ്രശസ്തമായ മിക്കവാറുമെല്ലാ അമേരിക്കൻ നരവംശശാസ്ത്രജ്ഞരും ഇദ്ദേഹത്തിന്റെ വിദ്യാർഥികളാണ്. ആൽഫ്രഡ് ക്രോബർ (Alfred Kroeber), റൂത്ത് ബെന്ഡിക് (Ruth Bendeict), മാർഗരറ്റ് മീഡ് (Margaret Mead) തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. വംശീയവും പരിണാമവാദപരവുമായ സിദ്ധാന്തങ്ങളെ ബോസ് നിരാകരിച്ചു. മനുഷ്യർക്കിടയിലെ ജനിതകവ്യത്യാസങ്ങളുപയോഗിച്ചുകൊണ്ട് സാംസ്കാരിക വ്യത്യാസങ്ങളെ വിശദീകരിക്കാനാവില്ലെന്ന് ബോസ് സിദ്ധാന്തിച്ചു. മൊത്തം മനുഷ്യർക്കും ബാധകമായ സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുന്നതിനുപകരം സവിശേഷസമൂഹങ്ങളുടെ ചരിത്രവും സംസ്കാരവും അപഗ്രഥിക്കാനാണ് ബോസ് ശ്രമിച്ചത്. ബോസിന്റെ സൈദ്ധാന്തികസമീപനം ചരിത്രപരമായ സവിശേഷവാദം എന്നറിയപ്പെടുന്നു. പില്ക്കാലത്ത് വികസിച്ച സാംസ്കാരിക ആപേക്ഷികതാവാദ(Cultural relativism)ത്തിന് പ്രേരകമായത് ഈ സമീപനമാണ്.
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്