"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
19-ാം ശ.-ത്തിന്റെ മധ്യത്തിൽ ഇംഗ്ലീഷ് സാമൂഹികചിന്തകനായ [[ഹെർബർട്ട് സ്പെൻസർ]], പരിണാമസിദ്ധാന്തത്തെ മനുഷ്യസമൂഹങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. പ്രകൃതി സാഹചര്യങ്ങൾക്കനുസൃതമായി അനുകൂലനം നടത്തുകയും അതിന് ശേഷിയില്ലാത്തവർ നശിക്കുകയും ചെയ്യുന്ന ജൈവവ്യവസ്ഥയ്ക്കു സമാനമാണ് മനുഷ്യസമൂഹങ്ങൾ എന്ന് ഹെർബർട്ട് സ്പെൻസർ സിദ്ധാന്തിച്ചു. ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നതിനുവേണ്ടി സ്പെൻസർ 'അർഹതയുള്ളവന്റെ [[അതിജീവനം]]' (Survival of the fittest) എന്ന സിദ്ധാന്തം ആവിഷ്കരിച്ചു. ജൈവശാസ്ത്രനിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് മനുഷ്യസമൂഹത്തിന്റെ വികാസ-പരിണാമ പ്രക്രിയയെ അപഗ്രഥിക്കാനാണ് സ്പെൻസർ ശ്രമിച്ചത്. സാമൂഹികശാസ്ത്രത്തിന്റെ രംഗത്ത് പരിണാമസിദ്ധാന്ത നിയമങ്ങൾ പ്രയോഗിക്കാൻ ശ്രമിച്ചത് സ്പെൻസറാണ്. ഈ സമീപനം സാമൂഹിക പരിണാമസിദ്ധാന്തം എന്നറിയപ്പെടുന്നു. സാംസ്കാരികമായ താഴ്ന്ന നിലവാരത്തിൽനിന്ന് മനുഷ്യസമൂഹം ഉയർന്ന തലത്തിലേക്ക് അനുക്രമമായി വികസിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് സ്പെൻസറുടെ സിദ്ധാന്തം. ഈ സിദ്ധാന്തം ഫലത്തിൽ യൂറോപ്യൻ കൊളോണിയലിസത്തെയും യൂറോപ്പിന്റെ സംസ്കാരികമേന്മവാദത്തെയും സാധൂകരിക്കുന്ന ഒരു യൂറോകേന്ദ്രിത വീക്ഷണമായി മാറുകയാണുണ്ടായത്.
 
19-ാം ശ.-ത്തിന്റെ അവസാനമായപ്പോഴേക്കും ജൈവശാസ്ത്രപരവും സാമൂഹികവുമായ പരിണാമമാതൃകയ്ക്ക് നരവംശശാസ്ത്രമേഖലയിൽ ഗണ്യമായ സ്വാധീനം ലഭിച്ചുതുടങ്ങി. യൂറോപ്യൻ വംശജർ സാംസ്കാരികമായി മാത്രമല്ല, ജീവശാസ്ത്രപരമായും മറ്റെല്ലാ ജനവിഭാഗങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് ഈ നരവംശശാസ്ത്ര ഗവേഷകർ വാദിച്ചു. അമേരിക്കൻ നരവംശശാസ്ത്രജ്ഞനായിരുന്ന [[ലൂയി ഹെന്റി മോർഗൻ]] 1877-ൽ ഏൻഷ്യന്റ് സൊസൈറ്റി എന്ന പ്രസിദ്ധീകരണത്തിൽ എഴുതിയ ഒരു പഠനത്തിലാണ് യൂറോപ്പിന്റെ വംശീയ ശ്രേഷ്ഠതാ വാദം സമഗ്രമായി അവതരിപ്പിക്കുന്നത്. മനുഷ്യന്റെ പരിണാമമുന്നേറ്റത്തിന്റെ ഉച്ചസ്ഥായിയാണ് യൂറോപ്യൻ സംസ്കാരമെന്ന് മോർഗൻ വാദിച്ചു. മനുഷ്യവംശത്തിന്റെ ഏറ്റവും ഉന്നതമായ ജീവശാസ്ത്രപരവും ധാർമികവും സാങ്കേതികവുമായ നേട്ടങ്ങളെയാണ് യൂറോപ്യൻ സംസ്കാരം പ്രതിനിധീകരിക്കുന്നത്. പ്രാകൃതാവസ്ഥ പോലെയുള്ള അനവധി ഘട്ടങ്ങൾ പിന്നിട്ടിട്ടാണ് മനുഷ്യവംശം സംസ്കാരത്തിലേക്ക് പരിണമിച്ചതെന്നാണ് മോർഗന്റെ നിരീക്ഷണം. ഇത്തരം പ്രാകൃതയുഗങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്ന് വാദിച്ച മോർഗൻ, അവയെ ഭൂമിശാസ്ത്രയുഗങ്ങളോടാണ് തുലനം ചെയ്തത്. എങ്കിലും മനുഷ്യന്റെ സാംസ്കാരിക പരിണാമത്തിന്റെ പ്രധാന പ്രേരകഘടകങ്ങൾ ധാർമികവും മാനസികവുമായ ഉയർച്ചയാണെന്ന് മോർഗൻ വിശ്വസിച്ചു. ആഹാരോത്പാദനരീതിയിലെ പുരോഗതിയും മസ്തിഷ്കത്തിന്റെ അളവിലുണ്ടാകുന്ന വലുപ്പവുമാണ് ധാർമികവും മാനസികവുമായ പുരോഗതിക്കാധാരമെന്നും മോർഗൻ സിദ്ധാന്തിച്ചു. സാംസ്കാരികവികാസത്തിന്റെ ഭൗതികാടിത്തറയെക്കുറിച്ച് മോർഗൻ ചർച്ചചെയ്യുന്നുണ്ട്. അതിപ്രാചീനവും പ്രാകൃതവുമായ യുഗങ്ങളിൽ കൂട്ടായ സ്വത്തവകാശമായിരുന്നു നിലനിന്നത്. ക്രമേണ ഭൂമിക്കും വിഭവങ്ങൾക്കുംമേലുള്ള സ്വകാര്യസ്വത്തവകാശം വികസിച്ചു. സംസ്കാരങ്ങളുടെയും ഭരണകൂടങ്ങളുടെയും രൂപീകരണം സ്വകാര്യസ്വത്തവകാശവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് മോർഗന്റെ വാദം. ജനങ്ങളുടെ സ്വത്തവകാശം സംരക്ഷിക്കുകയെന്നതായിരുന്നു, ആദ്യഘട്ടങ്ങളിൽ ഭരണകൂടങ്ങളുടെ മുഖ്യധർമം. ജർമൻ ചിന്തകരായിരുന്ന [[കാറൽമാക്സ്കാൾ മാക്സ്|കാറൽ മാർക്സിനെയും]] [[ഫ്രെഡറിക് ഏംഗൽസ്| ഫ്രെഡറിക് ഏംഗൽസിനെയും ]]മോർഗന്റെ സിദ്ധാന്തങ്ങൾ ഗാഢമായി സ്വാധീനിക്കുകയുണ്ടായി. ഏംഗൽസിന്റെ വിഖ്യാതമായ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ആവിർഭാവം എന്ന കൃതി യഥാർഥത്തിൽ മോർഗന്റെ ആശയങ്ങളെയാണ് ആധാരമാക്കിയിട്ടുള്ളത്. മോർഗന്റെ സിദ്ധാന്തമാതൃകയെ പിൻതുടർന്ന മാർക്സും ഏംഗൽസും ഭരണകൂടാശ്രിതമായ മുതലാളിത്തവ്യവസ്ഥ തകരുമെന്നും സമത്വാധിഷ്ഠിതമായ കമ്യൂണിസത്തിലേക്ക് മനുഷ്യസമൂഹം പരിണമിക്കുമെന്നും പ്രവചിക്കുകയുണ്ടായി. മനുഷ്യവംശത്തിന്റെ വികാസ-പരിണാമ ശൃംഖലയിലെ ഏറ്റവും ഉയർന്ന ഘട്ടമായിട്ടാണ് മാർക്സും ഏംഗൽസും [[കമ്യൂണിസം |കമ്യൂണിസത്തെ]] നിർവചിച്ചത്.
[[File:Edward Burnett Tylor.jpg|thumb|right|[[ഇ . ബി . ടൈലർ ]], പത്തൊൻപതാം നൂറ്റാണ്ടിലെ നരവംശ ശാസ്ത്രഞ്ജൻ .]]
ബ്രിട്ടീഷ് നരവംശശാസ്ത്രശാഖയുടെ സ്ഥാപകനായ [[സർ എഡ്വേർഡ് ടെയ്ലർ]] സാംസ്കാരിക പരിണാമവാദത്തിന്റെ വക്താവാണ്. വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനില്ക്കുന്ന സവിശേഷമായ ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും വികസന ചരിത്രത്തെ വിലയിരുത്താനാണ് ടെയ്ലർ ശ്രമിച്ചത്. മതത്തിന്റെ ചരിത്രത്തെക്കുറിച്ച് ഗൌരവമായി പഠിച്ച ടെയ്ലർ, പ്രകൃതിവാദം, [[ബഹുദൈവവിശ്വാസം]], [[ഏകദൈവവിശ്വാസം]] എന്നിങ്ങനെയുള്ള ഒരു അനുക്രമവികാസത്തിന്റെ ചിത്രമാണ് രേഖപ്പെടുത്തുന്നത്. '[[ജ്ഞാനം]], [[വിശ്വാസം]], [[കല]], [[ധാർമികത]], [[ആചാരം]] എന്നിവയും ഒരു സമൂഹജീവിയെന്ന നിലയ്ക്ക് മനുഷ്യൻ ആർജിക്കുന്ന ശേഷികളും ശീലങ്ങളുമെല്ലാമടങ്ങിയ ഒരു സങ്കീർണ സാകല്യമാണ് സംസ്കാരം' എന്നാണ് ടെയ്ലർ ആവിഷ്കരിച്ച നിർവചനം. ടെയ്ലറുടെ സംക്ഷിപ്തമായ ഈ നിർവചനം ആധുനിക നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുകയുണ്ടായി.
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്