"താപമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[Image:Galileo Thermometer closeup.jpg|thumb|[[ഗലീലിയൊ രൂപപ്പെടുത്തിയ താപമാപിനി ]]]]
[[Image:Oldthermometers.jpg|thumb|പത്തോന്പതം നൂറ്റാണ്ടിലെ വിവിധതരം താപമാപിനികൾ .]]
[[ഗലീലിയൊ]] രൂപപ്പെടുത്തിയതെന്നു കരുതപ്പെടുന്ന [[വായു തെർമോസ്കോപ്]] ആണ് താപമാപനത്തിന് ഉപയോഗിച്ച ആദ്യത്തെ ഉപകരണം. വ്യാസം കുറഞ്ഞ ഒരു കുഴലിൽ വായു നിറച്ച്, ഒരു പരന്ന പാത്രത്തിലെ ജലത്തിൽ ഭാഗികമായി മുങ്ങത്തക്കവണ്ണം കുഴലിനെ കുത്തനെ ഉറപ്പിച്ചാണ് തെർമോസ്കോപ് നിർമിച്ചിരുന്നത്. [[അന്തരീക്ഷ മർദം]] കുഴലിനുള്ളിലെ വായു മർദത്തെ സ്വാധീനിക്കുന്നതിനാൽ വായു തെർമോസ്കോപ്പുകൾക്ക് കൃത്യത കുറവായിരുന്നു. [[ഗിയൊ അമൊൺടൺഅമൊൺ]]ടൺ ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. ഗ്ലാസ് കുഴലിൽ ദ്രാവകം നിറച്ച് പ്രവർത്തിക്കുന്ന ഫ്ലോറെന്റൈൻ സംവൃത ഗ്ലാസ് - ദ്രാവക തെർമോമീറ്റർ 1654-ൽ കണ്ടുപിടിക്കപ്പെട്ടു. ഇവ 50/100/300 ഡിഗ്രി പരാസങ്ങളിൽ (range) അംശാങ്കനം ചെയ്യപ്പെട്ടിരുന്നു. ഫ്രാൻസിലും ഇംഗ്ലണ്ടിലും വ്യാപകമായി പ്രയോഗത്തിലിരുന്ന ഇവയിൽ ദ്രാവകമായി ആദ്യകാലങ്ങളിൽ നിറം കലർത്തിയ വീഞ്ഞും പിന്നീട് [[രസം]] (mercury), വെള്ളം മുതലായവയും ഉപയോഗിച്ചിരുന്നു. ദ്രാവകങ്ങളുടെ വികാസത്തെ അന്തരീക്ഷ മർദം സ്വാധീനിക്കുന്നില്ല എന്നതാണ് ഫ്ലോറെന്റൈൻ തെർമോമീറ്ററുകളുടെ ഏറ്റവും വലിയ മേന്മ. വികാസ നിരക്ക് കുറവായ ദ്രാവകങ്ങളുപയോഗിക്കുമ്പോൾ (ഉദാ. രസം) [[സംവേദകത]] വർധിപ്പിക്കാനായി, വളരെ കുറഞ്ഞ ആന്തരിക വ്യാസം ഉള്ള കുഴലുകളാണ് തെർമോമീറ്റർ നിർമിക്കാനായി തിരഞ്ഞെടുത്തിരുന്നത്.
 
==ക്രമീകരണം==
"https://ml.wikipedia.org/wiki/താപമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്