"താപമാപിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
ഇതിന്റെ തുടക്കം 0.65 [[കെൽവിൻ|K]] (−272.5 °C; −458.5 °F)ഉം ഒടുക്കം 1,358[[കെൽവിൻ|K]] (1,085 °C; 1,985 °F).ഉം ആണു.
==ചരിത്രം==
[[Image:Galileo Thermometer closeup.jpg|thumb|[[ഗലീലിയൊ രൂപപ്പെടുത്തിയ താപമാപിനി ]]]]
ഗലീലിയൊ രൂപപ്പെടുത്തിയതെന്നു കരുതപ്പെടുന്ന വായു തെർമോസ്കോപ് ആണ് താപമാപനത്തിന് ഉപയോഗിച്ച ആദ്യത്തെ ഉപകരണം. വ്യാസം കുറഞ്ഞ ഒരു കുഴലിൽ വായു നിറച്ച്, ഒരു പരന്ന പാത്രത്തിലെ ജലത്തിൽ ഭാഗികമായി മുങ്ങത്തക്കവണ്ണം കുഴലിനെ കുത്തനെ ഉറപ്പിച്ചാണ് തെർമോസ്കോപ് നിർമിച്ചിരുന്നത്. അന്തരീക്ഷ മർദം കുഴലിനുള്ളിലെ വായു മർദത്തെ സ്വാധീനിക്കുന്നതിനാൽ വായു തെർമോസ്കോപ്പുകൾക്ക് കൃത്യത കുറവായിരുന്നു. ഗിയൊ അമൊൺടൺ ഇതിനൊരു പരിഹാരം കണ്ടുപിടിച്ചു. ഗ്ലാസ് കുഴലിൽ ദ്രാവകം നിറച്ച് പ്രവർത്തിക്കുന്ന ഫ്ലോറെന്റൈൻ സംവൃത ഗ്ലാസ് - ദ്രാവക തെർമോമീറ്റർ 1654-ൽ കണ്ടുപിടിക്കപ്പെട്ടു. ഇവ 50/100/300 ഡിഗ്രി പരാസങ്ങളിൽ (range) അംശാങ്കനം ചെയ്യപ്പെട്ടിരുന്നു. ഫ്രാൻസിലും ഇംഗ്ലണ്ടിലും വ്യാപകമായി പ്രയോഗത്തിലിരുന്ന ഇവയിൽ ദ്രാവകമായി ആദ്യകാലങ്ങളിൽ നിറം കലർത്തിയ വീഞ്ഞും പിന്നീട് രസം (mercury), വെള്ളം മുതലായവയും ഉപയോഗിച്ചിരുന്നു. ദ്രാവകങ്ങളുടെ വികാസത്തെ അന്തരീക്ഷ മർദം സ്വാധീനിക്കുന്നില്ല എന്നതാണ് ഫ്ലോറെന്റൈൻ തെർമോമീറ്ററുകളുടെ ഏറ്റവും വലിയ മേന്മ. വികാസ നിരക്ക് കുറവായ ദ്രാവകങ്ങളുപയോഗിക്കുമ്പോൾ (ഉദാ. രസം) സംവേദകത വർധിപ്പിക്കാനായി, വളരെ കുറഞ്ഞ ആന്തരിക വ്യാസം ഉള്ള കുഴലുകളാണ് തെർമോമീറ്റർ നിർമിക്കാനായി തിരഞ്ഞെടുത്തിരുന്നത്.
 
==ക്രമീകരണം==
സംവൃത ഗ്ളാസ് - രസ തെർമോമീറ്ററുകൾ പ്രചാരത്തിലായതോടെ ഇവയിലെ അംശാങ്കനത്തിനും സൂചിത താപനിലകൾക്കും പൊതു മാനദണ്ഡം സ്വീകരിക്കേണ്ട അവസ്ഥ സംജാതമായി. ഫാരെൻഹൈറ്റ് (നിർദേശിത താപനിലകൾ വെള്ളത്തിന്റെ ഖരാങ്കമായ 32<sup>o</sup>-ഉം ആരോഗ്യമുള്ള മനുഷ്യന്റെ ശരീരോഷ്മാവായ 98.6<sup>o</sup>), റെയ്മർ സ്കെയിൽ (വെള്ളത്തിന്റെ ഖരാങ്കം/തിളനില യഥാക്രമം 0<sup>o</sup>/80<sup>o</sup>), ജോസഫ് നിക്കോൾ ഡെലിസ്ലെ സ്കെയിൽ (വെള്ളത്തിന്റെ ഖരാങ്കം/തിളനില 0<sup>o</sup>150<sup>o</sup>), സെൽസിയസ് (ആദ്യകാലത്ത് സെന്റിഗ്രേഡ്) സ്കെയിൽ (ജലത്തിന്റെ ഖരാങ്കം/തിളനില 0<sup>o</sup>/100<sup>o</sup>) എന്നിങ്ങനെ നാല് വ്യത്യസ്ത അംശാങ്കന രീതികൾ നിലവിൽവന്നു. സെൽസിയസ് സ്കെയിലിൽ ജലത്തിന്റെ ഉറയൽ/തിളനിലകൾ ആദ്യകാലത്ത് യഥാക്രമം 100<sup>o</sup>C ആയി നിജപ്പെടുത്തിയിരുന്നെങ്കിലും അതിനു വിപരീതമായി ഇന്നത്തെ രീതി സ്വീകരിച്ചത് ലിനെയു ആണ്. 1910-കളിൽ വീൻ-പ്ലാങ്ക് പ്രമാണം കണ്ടുപിടിക്കപ്പെട്ടതോടെ അതിനെ അടിസ്ഥാനമാക്കി തെർമോമീറ്ററുകൾ പുനഃഅംശാങ്കനം ചെയ്യപ്പെട്ടു.
"https://ml.wikipedia.org/wiki/താപമാപിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്