"ടാക്കോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
'യാന്ത്രികം'(mechanical), 'വൈദ്യുതം'(electrical) എന്നിങ്ങനെ രണ്ടുവിധത്തിലുള്ള ടാക്കോമീറ്ററുകൾ പ്രചാരത്തിലുണ്ട്. അപകേന്ദ്ര ടാക്കോമീറ്റർ, വൈ ബ്രേറ്റിങ് റീഡ് ടാക്കോമീറ്റർ, പ്രവേഗശീർഷ ടാക്കോമീറ്റർ എന്നിവ വിവിധയിനം യാന്ത്രിക ടാക്കോമീറ്ററുകളാണ്.
അപകേന്ദ്ര ടാക്കോമീറ്റർ [[അപകേന്ദ്രക്രിയാതത്ത്വം]] (principle of centrifugal action) അനുസരിച്ചു പ്രവർത്തിക്കുന്നു. യന്ത്രത്തിന്റെ ഷാഫ്റ്റുമായി നേരിട്ടു ബന്ധപ്പെടാൻ പ്രയാസമുള്ള സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് വൈ ബ്രേറ്റിങ് റീഡ് ടാക്കോമീറ്റർ. യന്ത്രത്തിന്റെ ബേറിങ് സപ്പോർട്ടിനോടു ചേർത്തുവയ്ക്കുമ്പോൾ ഇതിലെ ലോഹച്ചീളുകൾ കമ്പനം (vibrate) ചെയ്യുന്നു. ഇവയുടെ കമ്പനതീവ്രത യന്ത്രത്തിന്റെ കോണീയവേഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവേഗശീർഷ ടാക്കോമീറ്ററിൽ അതിന്റെ സ്പിൻഡ്ൽ ഒരു ബ്ളോവറിനെ പ്രവർത്തിപ്പിക്കുന്നു. ബ്ളോവറിൽ നിന്നു നിർഗമിക്കുന്ന വായുപ്രവാഹത്തിന്റെ മർദം കോണീയവേഗത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്നു.
 
[[എഡ്ഡി കറന്റ്]] (ഡ്രാഗ് കപ്) ടാക്കോമീറ്റർ, പ്രത്യാവർത്തിധാരാ വൈദ്യുത ജനറേറ്റർ(ac generator) ടാക്കോമീറ്റർ, നേർധാരാ വൈദ്യുത ജനറേറ്റർ(dc generator) ടാക്കോമീറ്റർ എന്നിവ സാധാരണയായി ഉപയോഗിക്കുന്ന വൈദ്യുത ടാക്കോമീറ്ററുകളാണ്. എഡ്ഡി കറന്റ് ടാക്കോമീറ്ററിലെ പ്രധാന ഭാഗങ്ങൾ സ്പിൻഡ്ലിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ഒരു കാന്തവും അതിനെ വലയം ചെയ്തിരിക്കുന്ന ഒരു കപ്പുമാണ്. കാന്തം സപിൻഡ്ലിനൊപ്പം കപ്പിനുള്ളിൽ കറങ്ങുമ്പോൾ കപ്പിൽ എഡ്ഡി കറന്റ് ഉണ്ടാകുന്നു. എഡ്ഡി കറന്റ് കാന്തികമണ്ഡലവുമായി പ്രവർത്തിക്കുന്നതുമൂലം കപ്പിൽ ഒരു [[കാന്തിക ബലആഘൂർണം]] (magnetic torque) അനുഭവപ്പെടുന്നു. ഈ ബലം കോണീയവേഗത്തിന് ആനുപാതികമാണ്. ആട്ടോമൊബൈൽ സ്പീഡോമീറ്ററുകളിൽ അധികവും ഇത്തരം സംവിധാനമാണുപയോഗിച്ചിരിക്കുന്നത്. പ്രത്യാവർത്തിധാര/നേർധാരാ വൈദ്യുത ജനറേറ്റർ ടാക്കോമീറ്ററുകൾ സ്പിൻഡ്ൽ [[ആർമെച്ചർ]] ആയിട്ടുള്ള ചെറിയ ജനറേറ്ററുകളാണ്. ഈ ടാക്കോമീറ്ററുകൾ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടത സ്പിൻഡ്ലിന്റെ വേഗവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ വോൾട്ടതയുടെ അളവ് കോണീയവേഗത്തെ (angular speed)സൂചിപ്പിക്കാനുപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/ടാക്കോമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്