"വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
തുടർച്ചയായി കൂടുതൽ സമയത്തേക്ക് വെളിച്ചം ഉണ്ടാക്കാനായി മനുഷ്യർ കണ്ടുപിടിച്ച ഉപാധിയാണു '''വിളക്ക്'''. വിവിധതരം എണ്ണകളിൽ നിമജ്ജനം ചെയ്ത തിരികളുടെ തലക്കൽ തീ കൊളുത്തിയാണു ഇവ തയാറാക്കുന്നത്. തീനാളം കഴിയുന്നത്ര അചഞ്ചലവും സ്ഥിരവുമായി കെടാതെ നിർത്താൻ വിളക്കുകൾക്ക് കഴിയുന്നു. ദീപനാളത്തിന്റെ ശോഭ കാരണം വിളങ്ങുന്നത് എന്ന അർത്ഥത്തിലാകണം വിളക്ക് എന്ന വാക്കുണ്ടായത്.
[[വർഗ്ഗം:വിളക്കുകൾ]]
 
കേരളത്തിൽ ആദ്യകാലത്ത് സസ്യഎണ്ണകൾ ഉപയോഗിച്ചാണു വിളക്കുകൾ കത്തിച്ചിരുന്നത്. തേങ്ങ, നിലക്കടല, എള്ള്, പരുത്തിക്കുരു എന്നിവയിൽ നിന്നൊക്കെ ലഭ്യമായ എണ്ണകളാണു അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പശുവിൻ നെയ്യും ചിലപ്പോൽ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. .പിൽക്കാലത്ത് മണ്ണെണ്ണയുടെ വരവോടെ മണ്ണെണ്ണവിളക്കുകൾ വ്യാപകമായി.
 
സസ്യ എണ്ണകൾ ധാരാളമായി ലഭ്യമല്ലാതിരുന്ന യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകൃതിദത്തമയ മെഴുക്, മൃഗക്കൊഴുപ്പുകൾ, തിമിംഗലങ്ങളിൽ നിന്നെടുത്തിരുന്ന നെയ്യ് തുടങ്ങിയവ ഉപയോഗിച്ചുപോന്നു.
 
വീടുകളിൽ നിത്യോപയോഗത്തിനും, ആചാരാനുഷ്ഠാനങ്ങൾക്കും, അലങ്കാരത്തിനും മറ്റുമായി വിവിധതരം വിളക്കുകൾ കേരളത്തിൽ ഉപയോഗത്തിലുണ്ട്. കൽവിളക്കുകളും മൺവിളക്കുകളും ലോഹവിളക്കുകളും പ്രചാരത്തിലുണ്ട് . മുൻ കാലങ്ങളിൽ പ്രധാനമായും ഉപയോഗിച്ചിരുന്ന ലോഹം ഓട് ആണു. ഓട് കൊണ്ട് വിവിധരൂപഭാവങ്ങളിലുള്ള നിലവിളക്ക്, കുത്തുവിളക്ക്, കോൽവിളക്ക്, ചങ്ങലവട്ട വിളക്കുകൾ ഉണ്ടാക്കിവന്നു. എന്നിവകൂടാതെ ഓടിൽ വാർത്തും കരിങ്കല്ലിൽ കൊത്തിയെടുത്തും കൂറ്റൻ ദീപസ്തംഭങ്ങളും ഉണ്ടാക്കി വരുന്നു.
 
==മണ്ണെണ്ണവിളക്കുകൾ==
മണ്ണെണ്ണ തിരിയുപയോഗിച്ചും വാതകമാക്കി പമ്പുചെയ്തും (പെട്രോമാക്സ്) കത്തിക്കുന്ന വിളക്കുകൾ പ്രചാരത്തിലുണ്ട്. ആധുനികകാൽത്ത് എൽ.പി.ജി., എൽ.എൻ.ജി തുടങ്ങിയവയും അവക്കായുള്ള പ്രത്യേകതരം വിളക്കുകളിൽ ഉപയോഗിക്കുന്നുണ്ട്.
 
==വൈദ്യുതവിളക്കുകൾ==
വൈദ്യുതി ഉപയോഗിച്ച് വെളിച്ചമുണ്ടാക്കുന്നതിനുള്ള സാദ്ധ്യത ഇൻകാൻഡസെന്റ് ബൾബിന്റെ കണ്ടുപിടുത്തത്തോടെ പത്തൊമ്പതാം നൂറ്റാണ്ടിൽ നിലവിൽ വന്നു. ആധുനികകാലത്ത് വൈദ്യുതി വിവിധമാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന ഫ്ലൂറസെന്റ് ട്യൂബുകൾ, സി.എഫ്.എല്ലുകൾ, എൽ.ഈ.ഡി ലാമ്പുകൾ തുടങ്ങിയവ ലഭ്യമാണു.
"https://ml.wikipedia.org/wiki/വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്