"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
===1950-കൾ===
1950-ൽ ആറു മലയാളചിത്രങ്ങൾ പുറത്തുവന്നു. ഉദയായുടെ നല്ലതങ്ക, സ്ത്രീ, ശശിധരൻ, പ്രസന്ന, ചന്ദ്രിക, ചേച്ചി എന്നീ ചിത്രങ്ങളിൽ ഉദയായുടെ നല്ലതങ്ക പ്രദർശനവിജയം നേടിയപ്പോൾ മറ്റുചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.<ref>{{cite web|url=http://www.hindu.com/mp/2010/08/30/stories/2010083050520400.htm|title=Nalla Thanka 1950|date=2010-08-30|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> സ്ത്രീ എന്ന ചിത്രത്തിലൂടെ [[തിക്കുറിശ്ശി സുകുമാരൻ നായർ]] രംഗത്തെത്തിയതാണ് ഈ വർഷത്തെ പ്രധാന സംഭവം. 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹമാണ് മലയാളത്തിലെ ആദ്യ സൂപ്പർതാരമായി എന്നറിയപ്പെടുന്നത്.<ref name="Thikkurissy">{{cite web|url=http://www.thikkurissy.com/html/biography_main.html|title=Thikkurissy Sukumaran Nair Biography|date=|publisher=തിക്കുറിശ്ശി.com|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1951-ൽ മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ് ജീവിതനൗകയുൾപ്പെടെ ആറു ചിത്രങ്ങൾ പുറത്തുവന്നു. കെ.വി. കോശിയും കുഞ്ചാക്കോയും ഉദയാ സ്റ്റുഡിയോ കേന്ദ്രമാക്കി ആരംഭിച്ച കെ ആൻഡ് കെ കമ്പയിൻസിന്റെ ബാന്നറിൽ നിർമ്മിച്ച ജീവിതനൗക കെ.വെമ്പുവാണ് സംവിധാനം ചെയ്തത്. ഒരു തിയേറ്ററിൽ 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ റെക്കോർഡു തിരുത്താൻ ഇന്നും വിരലിലെണ്ണാവുന്ന ചിത്രങ്ങൾക്കേ സാധിച്ചിട്ടുള്ളൂ.<ref>{{cite web|url=http://www.hindu.com/mp/2008/08/16/stories/2008081653751300.htm|title=Jeevitha Nouka 1951|date=2008-08-16|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> കേരളകേസരി, രക്തബന്ധം, പ്രസന്ന, വനമാല, യാചകൻ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. മലയാളസിനിമയെ പതിറ്റാണ്ടുകൾ അടക്കിവാണ [[പ്രേം നസീർ|പ്രേം നസീറിന്റെ]] അരങ്ങേറ്റം കണ്ട വർഷമാണ് 1952. എസ്.കെ. ചാരിയുടെ മരുമകൾ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആ വർഷം തന്നെയിറങ്ങിയ മോഹൻ റാവുവിന്റെ വിശപ്പിന്റെ വിളിയിലൂടെ നസീർ തന്റെ താരപദവി ഉറപ്പിച്ചു.<ref name="1952 Prem Nazir">{{cite web|url=http://www.janmabhumidaily.com/detailed-story?newsID=136823&page=0&subpage=1|title=അബ്ദുൾ ഖാദർ പ്രേം നസീർ ആയ കഥ|date=|publisher=ജന്മഭൂമി|language=മലയാളം|accessdate=18 മേയ് 2011}}</ref> പിൽക്കാലത്തെ പ്രശസ്തനായ [[സത്യൻ|സത്യന്റെ]] ആത്മസഖിയും 1952-ൽ പുറത്തിറങ്ങി. 11 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രദർശനവിജയം നേടിയത്.<ref name="1952 Prem Nazir"/> 1953-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങളിൽ തിരമാല, ശരിയോ തെറ്റോ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശരിയോ തെറ്റോ എന്ന ചിത്രത്തിന്റെ രചന, സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം എന്നിവയെല്ലാം നിർവ്വഹിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. ലോകത്തിൽ തന്നെ ആദ്യമായായിരുന്നു ഒരാൾ ഇങ്ങനെ എല്ല മേഖലകളിലും പ്രവർത്തിച്ച് ഒരു ചിത്രം പുറത്തിറങ്ങുന്നത്.<ref name="Thikkurissy"/>
[[പ്രമാണം:Prem Nazir.jpg|right|thumb|160px|നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന [[പ്രേം നസീർ]]]]
 
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്