"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
===ആദ്യകാല ശബ്ദചിത്രങ്ങൾ===
[[പ്രമാണം:Balan-malayalam.jpg|right|thumb|200px|[[ബാലൻ (മലയാള ചലച്ചിത്രം)|ബാലനിലെ]] ഒരു രംഗം]]
1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച [[സേലം]] മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പെട്ട [[ബാലൻ (മലയാള ചലച്ചിത്രം)|ബാലൻ]] ആണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രം. എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് എസ്.നൊട്ടാനിയാണ്. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. 1937 ആഗസ്റ്റ് 17-ൻ നിർമ്മാണം തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. [[കോട്ടക്കൽ]] നാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ), [[എം.കെ. കമലം]] എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി. മുതുകുളം രാഘവൻ പിള്ള എഴുതി കെ.കെ. അരൂർ, ഇബ്രാഹിം എന്നിവർ ഈണമിട്ട 23 ഗാനങ്ങൾ ബാലനിലുണ്ടായിരുന്നു.<ref>{{cite web|url=http://www.hindu.com/mp/2009/09/07/stories/2009090750600400.htm|title=Balan 1938|date=2009-09-07|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://movies.nytimes.com/movie/253937/Balan/overview|title=Balan (1938)|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
ബാലന്റെ വിജയത്തോടെ തമിഴരായ ചിലർ മലയാളചലച്ചിത്ര നിർമ്മാണത്തിനിറങ്ങി. [[അപ്പൻ തമ്പുരാൻ|അപ്പൻ തമ്പുരാന്റെ]] ഭൂതരായർ ചലച്ചിത്രമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എസ്.നൊട്ടാനി തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രം നീണ്ട ഒമ്പതു മാസക്കാലത്തെ റിഹേഴ്സലിനു ശേഷം ചിത്രീകരണം അവസാനിപ്പിക്കുകയായിരുന്നു. 1940 മാർച്ചിൽ എസ്.നൊട്ടാനിയുടെ തന്നെ സംവിധാനത്തിൽ ജ്നാനാംബിക എന്ന നാലാമത്തെ മലായാളചിത്രം പുറത്തിറങ്ങി. സി. മാധവൻ പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം നിർമ്മിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/05/10/stories/2008051052951300.htm|title=Jnanambika 1940|date=2008-05-10|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> മലയാളത്തിൽ ആദ്യമായി ഒരു [[പുരാണം|പുരാണകഥ]] സിനിമയായത് 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.<ref>{{cite web|url=http://www.thehindu.com/arts/cinema/article1682503.ece?service=mobile|title=Prahlada 1941|date=|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
വരി 49:
 
===1990-കൾ===
[[പ്രമാണം:Njangandharvan.jpg|right|thumb|170px|[[പത്മരാജൻ|പത്മരാജന്റെ]] അവസാന ചിത്രമായ ഞാൻ ഗന്ധർവ്വനിലെ ഒരു രംഗം]]
പതിറ്റാണ്ടുകൾ മലയാളസിനിമയിലെ ഒന്നാം നിരക്കാരനായിരുന്ന പ്രേം നസീറിന്റെ മരണത്തിനുശേഷമാണ് 90-കൾ കടന്നുവന്നത്.<ref>{{cite web|url=http://www.cscsarchive.org:8081/MediaArchive/art.nsf/94ff8a4a35a9b8876525698d002642a9/9f435eb794024266652572bb003d3623/$FILE/A0190033.pdf |title=A stalwart on the Malayalam screen|publisher=ദ ഹിന്ദു|date=1989-02-05|accessdate=18 മേയ് 2011|language=ഇംഗ്ലീഷ്}}</ref> പത്മരാജൻ, അരവിന്ദൻ, പി.എ. ബക്കർ, [[അടൂർ ഭാസി]] എന്നിവരെയും 90-കളുടെ തുടക്കത്തിൽ മലയാളസിനിമയ്ക്ക് നഷ്ടമായി. 1990-ൽ ഇറങ്ങിയ [[പെരുന്തച്ചൻ (മലയാളചലച്ചിത്രം)|പെരുന്തച്ചൻ]] ഛായാഗ്രഹണത്തിൽ വളരെ മികച്ച നിലവാരം പുലർത്തിയ സിനിമയായിരുന്നു. [[സന്തോഷ് ശിവൻ]] എന്ന ലോകപ്രശസ്ത ഛായാഗ്രാഹകന്റെ കഴിവുകൾ മലയാളിക്ക് മനസ്സിലാക്കി കൊടുക്കുവാൻ ആ ഒറ്റ സിനിമയ്ക്ക് കഴിഞ്ഞു. 1993-ൽ പുറത്തിറങ്ങിയ ഫാസിലിന്റെ [[മണിച്ചിത്രത്താഴ്]] മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഏറ്റവുധികം ഭാഷകളിൽ റീമേക്ക് ചെയ്ത മലയാളചിത്രം മണിച്ചിത്രത്താഴാണ്. 1996-മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം [[കാലാപാനി]] പുറത്തിറങ്ങി. 1997-ൽ പുറത്തിറങ്ങിയ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലിന്റെ]] [[ഗുരു (മലയാള ചലച്ചിത്രം)|ഗുരു]] ആ വർഷത്തെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള [[ഓസ്കാർ അവാർഡ്|ഓസ്കാർ]] പുരസ്കാരത്തിലേക്കു മത്സരിക്കാനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ചിത്രമായിരുന്നു.<ref>{{cite web|url=http://www.cscsarchive.org:8081/MediaArchive/art.nsf/(docid)/D4EE2CFD30370A2E652569420028A184|title=Guru goes in search of the Oscar|language=ഇംഗ്ലീഷ്|publisher=ദ ഹിന്ദു|date=1997-11-2|accessdate=18 മേയ് 2011}}</ref>
 
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്