"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
===1950-കൾ===
1950-ൽ ആറു മലയാളചിത്രങ്ങൾ പുറത്തുവന്നു. ഉദയായുടെ നല്ലതങ്ക, സ്ത്രീ, ശശിധരൻ, പ്രസന്ന, ചന്ദ്രിക, ചേച്ചി എന്നീ ചിത്രങ്ങളിൽ നല്ലതങ്ക പ്രദർശനവിജയം നേടിയപ്പോൾ മറ്റുചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.<ref>{{cite web|url=http://www.hindu.com/mp/2010/08/30/stories/2010083050520400.htm|title=Nalla Thanka 1950|date=2010-08-30|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> സ്ത്രീ എന്ന ചിത്രത്തിലൂടെ [[തിക്കുറിശ്ശി സുകുമാരൻ നായർ]] രംഗത്തെത്തിയതാണ് ഈ വർഷത്തെ പ്രധാന സംഭവം. 350-ഓളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹമാണ് മലയാളത്തിലെ ആദ്യ സൂപ്പർതാരമായി എന്നറിയപ്പെടുന്നത്.<ref name="Thikkurissy">{{cite web|url=http://www.thikkurissy.com/html/biography_main.html|title=Thikkurissy Sukumaran Nair Biography|date=|publisher=തിക്കുറിശ്ശി.com|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1951-ൽ മലയാളസിനിമയിലെ ആദ്യ സൂപ്പർഹിറ്റ് ജീവിതനൗകയുൾപ്പെടെ ആറു ചിത്രങ്ങൾ പുറത്തുവന്നു. കെ.വി. കോശിയും കുഞ്ചാക്കോയും ഉദയാ സ്റ്റുഡിയോ കേന്ദ്രമാക്കി ആരംഭിച്ച കെ ആൻഡ് കെ കമ്പയിൻസിന്റെ ബാന്നറിൽ നിർമ്മിച്ച ജീവിതനൗക കെ.വെമ്പുവാണ് സംവിധാനം ചെയ്തത്. ഒരു തിയേറ്ററിൽ 284 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ റെക്കോർഡു തിരുത്താൻ ഇന്നും വിരലിലെണ്ണാവുന്ന ചിത്രങ്ങൾക്കേ സാധിച്ചിട്ടുള്ളൂ.<ref>{{cite web|url=http://www.hindu.com/mp/2008/08/16/stories/2008081653751300.htm|title=Jeevitha Nouka 1951|date=2008-08-16|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> കേരളകേസരി, രക്തബന്ധം, പ്രസന്ന, വനമാല, യാചകൻ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. മലയാളസിനിമയെ പതിറ്റാണ്ടുകൾ അടക്കിവാണ [[പ്രേം നസീർ|പ്രേം നസീറിന്റെ]] അരങ്ങേറ്റം കണ്ട വർഷമാണ് 1952. എസ്.കെ. ചാരിയുടെ മരുമകൾ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ആ വർഷം തന്നെയിറങ്ങിയ മോഹൻ റാവുവിന്റെ വിശപ്പിന്റെ വിളിയിലൂടെ നസീർ തന്റെ താരപദവി ഉറപ്പിച്ചു.<ref name="1952 Prem Nazir">{{cite web|url=http://www.janmabhumidaily.com/detailed-story?newsID=136823&page=0&subpage=1|title=അബ്ദുൾ ഖാദർ പ്രേം നസീർ ആയ കഥ|date=|publisher=ജന്മഭൂമി|language=മലയാളം|accessdate=18 മേയ് 2011}}</ref> പിൽക്കാലത്തെ പ്രശസ്തനായ [[സത്യൻ|സത്യന്റെ]] ആത്മസഖിയും 1952-ൽ പുറത്തിറങ്ങി. 11 ചിത്രങ്ങൾ റിലീസ് ചെയ്തതിൽ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങൾ മാത്രമാണ് പ്രദർശനവിജയം നേടിയത്.<ref name="1952 Prem Nazir"/> 1953-ൽ പുറത്തിറങ്ങിയ 7 ചിത്രങ്ങളിൽ തിരമാല, ശരിയോ തെറ്റോ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ശരിയോ തെറ്റോ എന്ന ചിത്രത്തിന്റെ രചന, സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം എന്നിവയെല്ലാം നിർവ്വഹിച്ചത് തിക്കുറിശ്ശി സുകുമാരൻ നായരാണ്. ലോകത്തിൽ തന്നെ ആദ്യമായായിരുന്നു ഒരാൾ ഇങ്ങനെ എല്ല മേഖലകളിലും പ്രവർത്തിച്ച് ഒരു ചിത്രം പുറത്തിറങ്ങുന്നത്.<ref name="Thikkurissy"/>
[[പ്രമാണം:Prem Nazir.jpg|right|thumb|200px160px|നിത്യഹരിത നായകൻ എന്നറിയപ്പെടുന്ന [[പ്രേം നസീർ]]]]
 
മലയാളസിനിമയിലെ നാഴികക്കല്ലായ [[നീലക്കുയിൽ]] പുറത്തിറങ്ങിയത് 1954-ലാണ്. ടി.കെ. പരീക്കുട്ടി സാഹിബ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് [[പി. ഭാസ്കരൻ|പി. ഭാസ്കരനും]] [[രാമു കാര്യാട്ട്|രാമു കാര്യാട്ടും]] ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്.<ref>{{cite web|url=http://www.hindu.com/mp/2008/11/01/stories/2008110150781100.htm|title=Neelakuyil 1954|date=2008-11-01|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://www.madhyamam.com/news/13568|title=മലയാളഗാനങ്ങളെ മാറ്റിമറിച്ച നീലക്കുയിൽ|date=|publisher=മാധ്യമം|language=മലയാളം|accessdate=18 മേയ് 2011}}</ref>
വരി 27:
 
===1960-കൾ===
[[പ്രമാണം:Chemmeen.JPG|right|thumb|200px180px|[[ചെമ്മീൻ (മലയാളചലച്ചിത്രം)|ചെമ്മീന്റെ]] പോസ്റ്റർ: ദക്ഷിണേന്ത്യയിലെ ആദ്യ ശ്രദ്ധേയചിത്രമായി ചെമ്മീൻ വിലയിരുത്തപ്പെടുന്നു]]
സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ. മൂലകൃതിയുടെ രചയിതാക്കൾ തന്നെ പലതിനും തിരക്കഥ ഒരുക്കിയതും ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി വർദ്ധിപ്പിച്ചു. മികച്ച സാങ്കേതികത്തികവൊന്നും അവകാശപ്പെടാനില്ലെങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് 1961-ൽ പുറത്തിറങ്ങി. ബാലന്റെ നിർമ്മാതാവയ ടി.ആർ. സുന്ദരം തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/11/08/stories/2008110853711300.htm|title=Kandam Bacha Coattu 1961|date=2008-11-08|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1961-ൽ തന്നെ കളർ ചിത്രനിർമ്മാണം കേരളത്തിൽ വികസിച്ചെങ്കിലും 1976-ഓടു കൂടിയാണ് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. അതുവരെ ഏകദേശം തുല്യമായി കളർ-ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരുന്നു.
 
വരി 35:
 
===1970-കൾ: സിനിമയുടെ വസന്തം===
[[പ്രമാണം:Adoor gopalakrishnan.jpg|left|thumb|160px|[[അടൂർ ഗോപാലകൃഷ്ണൻ]] തന്റെ ചിത്രത്തിനരികിൽ: ലോകത്തിൽലെ തന്നെ മികച്ച സംവിധായകരിലൊരാളാണ് അടൂർ]]
മലയാളസിനിമ ഇന്ത്യയിലെ മികച്ച ഇൻഡസ്ട്രിയായി മാറിയത് 1970-കളോടെയാണെന്നു പറയാം. നിരവധി കഴിവുറ്റ സംവിധായകരും സാങ്കേതികപ്രവർത്തകരും ഈ കാലയളവിൽ രംഗത്തുവന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫൈനാൻസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം ചലച്ചിത്രപഠനത്തിനും നിർമ്മാണത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-ൽ ആരംഭിച്ചതും ഈ നവോത്ഥാനത്തിനു സഹായകമായി. മലയാളസിനിമയുടെ ഈ പുത്തനുണർവ്വിനു തുടക്കം കുറിച്ചത് 1970-ൽ പുറത്തിറങ്ങിയ [[പി.എൻ. മേനോൻ|പി.എൻ. മേനോന്റെ]] [[ഓളവും തീരവും|ഓളവും തീരവുമാണ്]]. [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായരുടെ]] തിരക്കഥയും മികച്ച സാങ്കേതികതയും ചിത്രത്തെ മികവുറ്റതാക്കി. സമാന്തരസിനിമ എന്നൊരു ശ്രേണിയുടെ തുടക്കത്തിനും ഈ സിനിമ കാരണമായി.<ref>{{cite web|url=http://www.hinduonnet.com/thehindu/thscrip/print.pl?file=2008091053850400.htm&date=2008/09/10/&prd=th&|title=Film-maker P.N. Menon dead |date=2008-09-10|publisher=ദ ഹിന്ദു ഫ്രണ്ട്്ലൈൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ലോകത്തിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയിൽപ്പെടുന്ന [[അടൂർ ഗോപാലകൃഷ്ണൻ]] രംഗത്തുവന്നത് 1972-ലാണ് - [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലൂടെ. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വയംവരം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നായിരുന്നു. സ്റ്റുഡിയോകളിൽ മാത്രം സിനിമ ചിത്രീകരിക്കുന്ന പതിവിനു അപ്പൊഴേക്കും മാറ്റം വന്നിരുന്നു. സാങ്കേതികമായി ഉന്നതനിലവാരം പുലർത്തിയ സ്വയംവരത്തിലൂടെയാണ് യഥാർത്ഥ പശ്ചാത്തലത്തിന്റെ ശബ്ദം നേരിട്ടു സിനിമയിലേക്കു പകർത്തുന്ന സംവിധാനം വികസിച്ചത്.<ref name="Adoor">{{cite web|url=http://www.flonnet.com/fl2220/stories/20051007001508200.htm|title=A constant process of discovery |date=|publisher=ദ ഹിന്ദു ഫ്രണ്ട്്ലൈൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്