"മലയാളചലച്ചിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
===ആദ്യകാല ശബ്ദചിത്രങ്ങൾ===
1936-ൽ ടി.ആർ. സുന്ദരം സ്ഥാപിച്ച [[സേലം]] മോഡേൺ തിയേറ്റർസുകാരാൽ തയ്യാർ ചെയ്യപ്പെട്ട [[ബാലൻ (മലയാള ചലച്ചിത്രം)|ബാലൻ]] ആണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രം. എ.സുന്ദരം പിള്ള 1929-ൽ എഴുതിയ വിധിയും മിസ്സിസ്സ് നായരും എന്ന കഥയെ അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്തത് എസ്.നൊട്ടാനിയാണ്. മുതുകുളം രാഘവൻ പിള്ള തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി. 1937 ആഗസ്റ്റ് 17-ൻ നിർമ്മാണം തുടങ്ങിയ ചിത്രം 1938 ജനുവരി 10-ന് തിയേറ്ററുകളിലെത്തി. [[കോട്ടക്കൽ]] നാടകസമിതി അംഗമായ കെ. കുഞ്ചു നായർ (കെ.കെ. അരൂർ), [[എം.കെ. കമലം]] എന്നിവർ നായികാ-നായകന്മാരായി വേഷമിട്ടു. ബാലനുവേണ്ടി ആദ്യം റെക്കൊർഡു ചെയ്ത ശബ്ദം മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ആലപ്പി വിൻസന്റിന്റേതാണ്. "ഹലോ മിസ്റ്റർ!" എന്നായിരുന്നു ഡയലോഗ്. മദ്രാസിലെ ശ്യമള പിക്ചേഴ്സ് വിതരണം ചെയ്ത ബാലൻ നല്ല സാമ്പത്തികവിജയം നേടി. മുതുകുളം രാഘവൻ പിള്ള എഴുതി കെ.കെ. അരൂർ, ഇബ്രാഹിം എന്നിവർ ഈണമിട്ട 23 ഗാനങ്ങൾ ബാലനിലുണ്ടായിരുന്നു.<ref>{{cite web|url=http://www.hindu.com/mp/2009/09/07/stories/2009090750600400.htm|title=Balan 1938|date=2009-09-07|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://movies.nytimes.com/movie/253937/Balan/overview|title=Balan (1938)|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
ബാലന്റെ വിജയത്തോടെ തമിഴരായ ചിലർ മലയാളചലച്ചിത്ര നിർമ്മാണത്തിനിറങ്ങി. [[അപ്പൻ തമ്പുരാൻ|അപ്പൻ തമ്പുരാന്റെ]] ഭൂതരായർ ചലച്ചിത്രമാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. എസ്.നൊട്ടാനി തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രം നീണ്ട ഒമ്പതു മാസക്കാലത്തെ റിഹേഴ്സലിനു ശേഷം ചിത്രീകരണം അവസാനിപ്പിക്കുകയായിരുന്നു. 1940 മാർച്ചിൽ എസ്.നൊട്ടാനിയുടെ തന്നെ സംവിധാനത്തിൽ ജ്നാനാംബിക എന്ന നാലാമത്തെ മലായാളചിത്രം പുറത്തിറങ്ങി. സി. മാധവൻ പിള്ളയുടെ നോവലിനെ അടിസ്ഥാനമാക്കി അണ്ണാമലൈ ചെട്ടിയാരാണ് ചിത്രം നിർമ്മിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/05/10/stories/2008051052951300.htm|title=Jnanambika 1940|date=2008-05-10|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> മലയാളത്തിൽ ആദ്യമായി ഒരു [[പുരാണം|പുരാണകഥ]] സിനിമയായത് 1941-ൽ പുറത്തിറങ്ങിയ പ്രഹ്ലാദയിലൂടെയാണ്. മദ്രാസിലെ യുണൈറ്റഡ് ആർട്ടിസ്റ്റ് കോർപ്പറേഷൻ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് കെ.സുബ്രമണ്യമാണ്.<ref>{{cite web|url=http://www.thehindu.com/arts/cinema/article1682503.ece?service=mobile|title=Prahlada 1941|date=|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
വരി 27:
സാഹിത്യകൃതികളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ തന്നെയാണ് 1960-കളിലെയും ശ്രദ്ധേയ ചിത്രങ്ങൾ. മൂലകൃതിയുടെ രചയിതാക്കൾ തന്നെ പലതിനും തിരക്കഥ ഒരുക്കിയതും ചിത്രങ്ങളുടെ നിലവാരത്തെ കാര്യമായി വർദ്ധിപ്പിച്ചു. മികച്ച സാങ്കേതികത്തികവൊന്നും അവകാശപ്പെടാനില്ലെങ്കിലും മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബെച്ച കോട്ട് 1961-ൽ പുറത്തിറങ്ങി. ബാലന്റെ നിർമ്മാതാവയ ടി.ആർ. സുന്ദരം തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ചത്.<ref>{{cite web|url=http://www.hindu.com/mp/2008/11/08/stories/2008110853711300.htm|title=Kandam Bacha Coattu 1961|date=2008-11-08|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1961-ൽ തന്നെ കളർ ചിത്രനിർമ്മാണം കേരളത്തിൽ വികസിച്ചെങ്കിലും 1976-ഓടു കൂടിയാണ് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ അപ്രത്യക്ഷമായത്. അതുവരെ ഏകദേശം തുല്യമായി കളർ-ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിക്കൊണ്ടിരുന്നു.
 
മലയാളസിനിമാ ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി ചിത്രങ്ങൾ അറുപതുകളിൽ പുറത്തിറങ്ങി. ഭാർഗവീനിലയം (1964), ഓടയിൽ നിന്ന്, [[ചെമ്മീൻ]], മുറപ്പെണ്ണ് (1965), [[ഇരുട്ടിന്റെ ആത്മാവ്]] (1967) എന്നീ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. 1965-ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ സുവർണ്ണ ചക്രം ചെമ്മീൻ നേടി. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.<ref>{{cite web|url=http://www.hindu.com/mp/2010/11/22/stories/2010112250310400.htm|title=Chemmeen 1965|date=2010-11-22|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഈ ചലച്ചിത്രം ഇന്റർനാഷണൽ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാള ചിത്രവുമാണ്. കാൻ ചലച്ചിത്രമേളയിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരവും ഷിക്കാഗോ ചലച്ചിത്രമേളയിൽ മെരിറ്റ് സർട്ടിഫിക്കറ്റും ചിത്രം നേടി.<ref>{{cite web|url=http://www.hinduonnet.com/thehindu/fr/2006/08/11/stories/2006081101690200.htm|title=Fifty and still refreshing|date=2006-08-11|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=1 ജൂൺ 2011}}</ref><ref>{{cite web|url=http://pqasb.pqarchiver.com/chicagotribune/access/594856442.html?dids=594856442:594856442&FMT=ABS&FMTS=ABS:AI&type=historic&date=Dec+03%2C+1967&author=&pub=Chicago+Tribune&desc=3d+Chicago+Film+Festival+Quality+and+Attendance+Up&pqatl=google|author=|title=3d Chicago Film Festival Quality and Attendance Up|publisher=ഷിക്കാഗോ ട്രിബ്യൂൺ|date=3 December 1967|language=ഇംഗ്ലീഷ്|accessdate=1 ജൂൺ 2011}}</ref>
 
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്ത ചിത്രങ്ങളായിരുന്നു ഈ കാലയളവിൽ കൂടുതലായും നിർമ്മിക്കപ്പെട്ടത്. സംഗീതത്തിനും ഈ കാലഘട്ടത്തിലെ ചിത്രങ്ങളിൽ വലിയ പ്രാധാന്യം ലഭിച്ചിരുന്നു. [[കെ.എസ്. സേതുമാധവൻ]], [[രാമു കാര്യാട്ട്]], കുഞ്ചാക്കോ, പി. സുബ്രമണ്യം എന്നിവരായിരുന്നു ഇക്കാലത്തെ ചില പ്രധാന സംവിധായകർ.
 
===1970-കൾ: സിനിമയുടെ വസന്തം===
മലയാളസിനിമ ഇന്ത്യയിലെ മികച്ച ഇൻഡസ്ട്രിയായി മാറിയത് 1970-കളോടെയാണെന്നു പറയാം. നിരവധി കഴിവുറ്റ സംവിധായകരും സാങ്കേതികപ്രവർത്തകരും ഈ കാലയളവിൽ രംഗത്തുവന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ഫിലിം ഫൈനാൻസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനം ചലച്ചിത്രപഠനത്തിനും നിർമ്മാണത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ 1969-ൽ ആരംഭിച്ചതും ഈ നവോത്ഥാനത്തിനു സഹായകമായി. മലയാളസിനിമയുടെ ഈ പുത്തനുണർവ്വിനു തുടക്കം കുറിച്ചത് 1970-ൽ പുറത്തിറങ്ങിയ [[പി.എൻ. മേനോൻ|പി.എൻ. മേനോന്റെ]] [[ഓളവും തീരവും|ഓളവും തീരവുമാണ്]]. [[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായരുടെ]] തിരക്കഥയും മികച്ച സാങ്കേതികതയും ചിത്രത്തെ മികവുറ്റതാക്കി. സമാന്തരസിനിമ എന്നൊരു ശ്രേണിയുടെ തുടക്കത്തിനും ഈ സിനിമ കാരണമായി.<ref>{{cite web|url=http://www.hinduonnet.com/thehindu/thscrip/print.pl?file=2008091053850400.htm&date=2008/09/10/&prd=th&|title=Film-maker P.N. Menon dead |date=2008-09-10|publisher=ദ ഹിന്ദു ഫ്രണ്ട്്ലൈൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ലോകത്തിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയിൽപ്പെടുന്ന [[അടൂർ ഗോപാലകൃഷ്ണൻ]] രംഗത്തുവന്നത് 1972-ലാണ് - [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലൂടെ. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ സ്വയംവരം അന്തർദേശീയതലത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചിത്രങ്ങളിലൊന്നായിരുന്നു. ഈ ചലച്ചിത്രം ഇന്റർനാഷണൽ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ആദ്യ മലയാള ചിത്രവുമാണ്. സ്റ്റുഡിയോകളിൽ മാത്രം സിനിമ ചിത്രീകരിക്കുന്ന പതിവിനു അപ്പൊഴേക്കും മാറ്റം വന്നിരുന്നു. സാങ്കേതികമായി ഉന്നതനിലവാരം പുലർത്തിയ സ്വയംവരത്തിലൂടെയാണ് യഥാർത്ഥ പശ്ചാത്തലത്തിന്റെ ശബ്ദം നേരിട്ടു സിനിമയിലേക്കു പകർത്തുന്ന സംവിധാനം വികസിച്ചത്.<ref name="Adoor">{{cite web|url=http://www.flonnet.com/fl2220/stories/20051007001508200.htm|title=A constant process of discovery |date=|publisher=ദ ഹിന്ദു ഫ്രണ്ട്്ലൈൻ|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref>
 
വിശ്വപ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ സംവിധാനനിർവ്വഹണത്തിൽ [[നിർമ്മാല്യം (മലയാളചലച്ചിത്രം)|നിർമ്മാല്യം]] 1973-ൽ പുറത്തിറങ്ങി. മികച്ച ചിത്രത്തിനും അഭിനേതാവിനും ([[പി.ജെ. ആന്റണി]]) ഉള്ള ദേശീയപുരസ്ക്കാരങ്ങൾ ചിത്രം നേടി.<ref>{{cite web|url=http://movies.nytimes.com/movie/143869/Nirmalyam/overview|title=Nirmalyam (1973)|date=|publisher=ദ ന്യൂയോർക്ക് ടൈംസ്|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref><ref>{{cite web|url=http://www.hindu.com/2005/03/15/stories/2005031514720300.htm|title=P.J. Antony remembered|date=2005-03-15|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> 1974-ലാണ് [[ജി. അരവിന്ദൻ]] രംഗപ്രവേശം നടത്തിയത് - [[ഉത്തരായനം]] എന്ന വിഖ്യാത ചിത്രത്തിലൂടെ.<ref name="Aravindan">{{cite web|url=http://www.hinduonnet.com/fline/fl2701/stories/20100115270116000.htm|title=Aravindan's art |date=2010-01-02|publisher=ദ ഹിന്ദു|language=ഇംഗ്ലീഷ്|accessdate=18 മേയ് 2011}}</ref> ഇന്ത്യൻ സമാന്തരചലച്ചിത്രരംഗത്ത് ഏറ്റവുമധികം സംഭാവനകൾ നൽകിയ സംവിധായകരായിരുന്നു അരവിന്ദനും അടൂരും. 1975-ൽ പുറത്തിറങ്ങിയ [[കെ.ജി. ജോർജ്|കെ.ജി. ജോർജിന്റെ]] സ്വപ്നാടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയൊരു ആഖ്യാനശൈലി അദ്ദേഹം ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചു. മലയാള മധ്യവർത്തിസിനിമയുടെ നെടുംതൂണുകളായൊരുന്ന [[ഭരതൻ|ഭരതനും]] [[പത്മരാജൻ|പത്മരാജനും]] രംഗത്തെത്തിയതും 1975-ലാണ്, പ്രയാണം എന്ന ചിത്രത്തിലൂടെ. കെട്ടുറപ്പുള്ള തിരക്കഥകളിലൂടെ പത്മരാജനും കലാകരന്റെ കരവിരുതു മുറ്റിനിൽക്കുന്ന സംവിധാനമികവിലൂടെ ഭരതനും മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചു. 1975-ൽ തനെ പുറത്തിറങ്ങിയ [[പുനർജന്മം]] ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ആയിരുന്നു.<ref>{{cite news|author=കെ എൻ ഷാജികുമാർ|date=2010-4-5|url=http://janayugomonline.com/php/newsDetails.php?nid=6562|title=മനസ്സിന്റെ കാണാപ്പുറങ്ങൾ|language=മലയാളം|publisher=ജനയുഗം|accessdate=18 മേയ് 2011}}</ref>
"https://ml.wikipedia.org/wiki/മലയാളചലച്ചിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്