"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
ധാർമ്മികശുദ്ധീകരണത്തിലൂടെ പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സഹായിച്ച ഒട്ടേറെ തീരുമാനങ്ങൾ സൂനഹദോസ് കൈക്കൊണ്ടു. എന്നാൽ വിശ്വാസത്തിന്റെ മേഖലയിൽ സൂനഹദോസ് ചെയ്തത്, "പ്രൊട്ടസ്റ്റന്റ് ശീശ്മ" എന്ന് അതു വിശേഷിപ്പിച്ച നിലപാടുകളെ അപലപിക്കുകയും, വിശുദ്ധഗ്രന്ഥം, സഭാ പാരമ്പര്യങ്ങൾ, മൂലപാപം, നീതീകരണം, കൂദാശകൾ, [[കുർബ്ബാന|കുർബ്ബാനയിലെ]] ദിവ്യകാരുണ്യം, വിശുദ്ധന്മാരുടെ വണക്കം എന്നീ വിഷയങ്ങളിൽ കത്തോലിക്കാ പക്ഷം നിർവ്വചിച്ചുറപ്പിക്കുന്ന പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുകയുമാണ്.<ref name ="Jedin"/> നിത്യരക്ഷ, കൂദാശകൾ, വിശുദ്ധലിഖിതസംഹിത എന്നീ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടു വ്യക്തമാക്കുക വഴി സൂനഹദോസ്, പ്രൊട്ടസ്റ്റന്റുകൾ ഉയർത്തിയ തർക്കങ്ങൾക്കു മറുപടി പറയുകയായിരുന്നു.<ref name = "World History"/>
[[ചിത്രം:Pius IV 2.jpg|175px|thumb|left|സമാപനഘട്ടത്തിൽ സൂനഹദോസിനു നേതൃത്വം കൊടുത്ത പീയൂസ് നാലാമൻ മാർപ്പാപ്പ - ബെർത്തലോമ്യോ പാസറോട്ടി വരച്ച ചിത്രം]]
 
===ശുദ്ധീകരണം===
സൂനഹദോസ് കൈക്കൊണ്ട ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിൽ ചിലത് സഭയിൽ പൊതുവേയും പൗരോഹിത്യത്തിൽ പ്രത്യേകിച്ചുമുള്ള ധാർമ്മികശുദ്ധീകരണത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഈ തീരുമാനങ്ങൾ ഉപകരിച്ചു. മാർപ്പാപ്പാമാരും അദ്ദേഹത്തിന്റെ കീഴിലുള്ള സഭയുടെ ഉന്നത ഭരണസമിതിയായ റോമൻ കൂരിയായും ആയി ബന്ധപ്പെട്ട സ്വജനപക്ഷപാതവും മറ്റും ത്രെന്തോസിനു ശേഷം നിയന്ത്രണത്തിലായി. പിൽക്കാലങ്ങളിൽ സഭയുടെ ഭരണത്തിൽ കാര്യക്ഷമതയും നെറിവും ഉണ്ടാകാൻ ഇത് ഇടയാക്കി. പുരോഹിത ബ്രഹ്മചര്യത്തിൽ വിട്ടുവീഴ്ചചെയ്യാതിരുന്ന സൂനഹദോസ് അവരുടെ അവിഹിതബന്ധങ്ങളേയും ഇതര അസന്മാർഗ്ഗികതകളേയും നിയന്ത്രിക്കാൻ വ്യവസ്ഥ ചെയ്തു. അഭ്യസ്തവിദ്യരായി പുരോഹിതരുടെ ദൗർലഭ്യം കണക്കിലെടുത്ത്, പുരോഹിതപരിശീലത്തിനായി കൂടുതൽ സെമിനാരികൾ സ്ഥാപിക്കാൻ സൂനഹദോസ് വ്യവസ്ഥ തീരുമാനിച്ചു.
 
സഭയിലെ അഴിമതിയെ സംബന്ധിച്ച [[മാർട്ടിൻ ലൂഥർ|ലൂഥറിന്റെ]] പ്രചരണത്തെ ഏറെ സഹായിച്ച ദണ്ഡവിമോചനവിപണനം (sale of indulgences) അവസാനിപ്പിക്കാനും സൂനഹദോസ് നടപടിയെടുത്തു. ദണ്ഡവിമോചനങ്ങൾ അനുവദിക്കപ്പെടുന്നത് ഭക്തകൃത്യങ്ങളും പരോപകാരപ്രവൃത്തികളും ചെയ്യുന്നവർക്കു മാത്രമായപ്പോൾ, പ്രായശ്ചിത്തവിമുക്തി വിലയ്ക്കു വാങ്ങാമെന്ന സ്ഥിതി മാറി.
 
===വിശ്വാസസംഹിത===
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്