"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
"പ്രൊട്ടസ്റ്റന്റ് ശീശ്മ" എന്ന് അതു വിശേഷിപ്പിച്ച നിലപാടുകളെ അപലപിച്ച സൂനഹദോസ്, വിശുദ്ധഗ്രന്ഥം, സഭാ പാരമ്പര്യങ്ങൾ, മൂലപാപം, നീതീകരണം, കൂദാശകൾ, [[കുർബ്ബാന|കുർബ്ബാനയിലെ]] ദിവ്യകാരുണ്യം, വിശുദ്ധന്മാരുടെ വണക്കം എന്നീ വിഷയങ്ങളിൽ കത്തോലിക്കാ പക്ഷം നിർവ്വചിച്ചുറപ്പിക്കുന്ന ഒട്ടേറെ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു.<ref name ="Jedin"/> നിത്യരക്ഷ, കൂദാശകൾ, വിശുദ്ധലിഖിതസംഹിത എന്നീ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാടു വ്യക്തമാക്കുക വഴി സൂനഹദോസ്, പ്രൊട്ടസ്റ്റന്റുകൾ ഉയർത്തിയ തർക്കങ്ങൾക്കു മറുപടി പറയുകയായിരുന്നു.<ref name = "World History"/>
[[ചിത്രം:Pius IV 2.jpg|175px|thumb|left|സമാപനഘട്ടത്തിൽ സൂനഹദോസിനു നേതൃത്വം കൊടുത്ത പീയൂസ് നാലാമൻ മാർപ്പാപ്പ - ബെർത്തലോമ്യോ പാസറോട്ടി വരച്ച ചിത്രം]]
ധാർമ്മികശുദ്ധീകരണത്തിലൂടെ പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും മുൻകൈയ്യെടുത്ത സൂനഹദോസ്, വിശ്വാസത്തേയും മാർപ്പാപ്പയുടെ അധികാരത്തേയും സംബന്ധിച്ച് നവീകരണവാദികൾ ഉയർത്തിയ തർക്കങ്ങളിൽ കത്തോലിക്കാ നിലപാട് കൂടുതൽ ശക്തിയോടെ ആവർത്തിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റു വിഭാഗവുമായുള്ള അനുരജ്ഞനത്തിനുള്ള വഴിയടച്ചു. വിശ്വാസത്തിന്റെ സ്രോതസ്സെന്ന നിലയിൽ വേദപുസ്തകത്തിനൊപ്പം സഭാപാരമ്പര്യത്തിനുള്ള പ്രാധാന്യം, വിശുദ്ധന്മാരുടെ വണക്കം, ക്രിസ്തീയജീവിതത്തിൽ കൂദാശകൾക്കുള്ള സ്ഥാനം, വിശുദ്ധകുർബ്ബാനയിൽ യേശുവിന്റെ "യഥാർത്ഥസാന്നിദ്ധ്യം" (real presence) തുടങ്ങിയ വിഷയങ്ങളിൽ സൂനഹദോസ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. വിശുദ്ധകുർബ്ബാനയിൽ ബലിയപ്പത്തിനും വീഞ്ഞിനും സഭവിക്കുന്നതായി പറയപ്പെടുന്ന പദാർത്ഥാന്തരീകരണത്തെ (transubstantiation) സംബന്ധിച്ചുള്ള സൂനഹദോസിന്റെ ഈ പ്രഖ്യാപനം<ref name = "green">A New History of Christianity, Vivian Greene (പുറം 164-67)</ref> ഇതിനുദാഹരണമാണ്:-
 
{{Cquote|ഏറ്റവും പരിശുദ്ധ ദിവ്യകാരുണ്യത്തിൽ നമ്മുടെ കർത്താവിന്റെ ശരീരരക്തങ്ങൾക്കൊപ്പം [[അപ്പം|അപ്പത്തിന്റേയും]] [[വീഞ്ഞ്|വീഞ്ഞിന്റേയും]] പദാർത്ഥങ്ങൾ നിലനിക്കുന്നുവെന്നു പറയുകയും, പൂർവഛായ നിലനിൽക്കെത്തന്നെ അപ്പത്തിന്റേയും വീഞ്ഞിന്റേയും മുഴുവൻ പദാർത്ഥത്തിനും [[യേശു|യേശുവിന്റെ]] ശരീരരക്തങ്ങളായി സംഭവിക്കുന്ന അത്ഭുതകരവും അന്യാദൃശവും [[കത്തോലിക്കാ സഭ]] തികഞ്ഞ ഔചിത്യത്തോടെ "പദാർത്ഥാന്തരീകരണം" (transubstantiation) എന്നു വിളിക്കുന്നതുമായ പരിവർത്തനത്തെ നിഷേധിക്കുകയും ചെയ്യുന്നവൻ ആരായാലും ശപിക്കപ്പെട്ടവനാകട്ടെ.}}
വരി 25:
 
[[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] അധികാരത്തിന്റെ കാര്യത്തിലും സൂനഹദോസ് പ്രൊട്ടസ്റ്റന്റ് നിലപാടുമായി ഒത്തുതീർപ്പിനു തയ്യാറായില്ല. സ്പെയിനിലും ഫ്രാൻസിലും മറ്റും നിന്നുള്ള പ്രമുഖ സഭാനേതാക്കന്മാരിൽ പലരും സൂനഹദോസ് മാർപ്പാപ്പയുടെ നിയന്ത്രണത്തിൽ ആകുന്നതിനെ എതിർക്കുകയും{{സൂചിക|൧}} സഭയുടെ ചട്ടക്കൂടിനുള്ളിൽ മെത്രാന്മാരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്തു. റോമിലെ മെത്രാനായ മാർപ്പാപ്പായെ മെത്രാന്മാരിൽ ഒന്നാമനായി അംഗീകരിക്കാൻ അവർ തയ്യാറായിരുന്നെങ്കിലും അദ്ദേഹം "സമന്മാരിൽ ഒന്നാമൻ" (Primus inter pares - first among equals) മാത്രമാകണമെന്ന് അവർ വാദിച്ചു. മെത്രാന്മാരുടെ അധികാരം മാർപ്പാപ്പയിൽ നിന്നല്ല അപ്പസ്തോലിക പിന്തുടർച്ചയിലൂടെ ക്രിസ്തുവിൽ നിന്നു ലഭിക്കുന്നതാണ് എന്നായിരുന്നു അവരുടെ ന്യായം.<ref name = "scott">A History of Christianity, Kenneth Scott Lattourette (പുറങ്ങൾ 866-72)</ref> ഈ നിലപാട് തിരസ്കരിച്ച സൂനഹദോസ് മാർപ്പാപ്പായുടെ പരമാധികാരത്തെ എല്ലാ സഭാസമ്മേളനങ്ങൾക്കും ഉപരി പ്രതിഷ്ഠിച്ചു. ഒടുവിൽ, അതിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്ന ചുമതല സൂനഹദോസ് ഏല്പിച്ചതും മാർപ്പാപ്പയെ ആണ്; തൽഫലമായി, നാലാം പീയൂസ് മാർപ്പാപ്പ 1565-ൽ ത്രെന്തോസ് വിശ്വാസപ്രമാണം പ്രസിദ്ധീകരിച്ചു; പീയൂസ് അഞ്ചാമൻ മാർപ്പാപ്പ 1566-ൽ റോമൻ വേദോപദേശവും, 1568-ൽ പരിഷ്കരിച്ച റോമൻ യാമപ്രാർത്ഥനകളും, 1570-ൽ പുതിയ കുർബ്ബാനക്രമവും പ്രസിദ്ധീകരിച്ചു. ക്ലെമന്റ് എട്ടാമൻ മാർപ്പാപ്പ 1592-ൽ [[ബൈബിൾ|ബൈബിളിന്റെ]] [[ലത്തീൻ]] പരിഭാഷയായ വുൾഗാത്തയുടെ പരിഷ്കരിച്ച പതിപ്പു പ്രസിദ്ധീകരിച്ചതും സൂനഹദോസ് തുടക്കമിട്ട പരിഷ്കരണങ്ങളുടെ തുടർച്ചയിലായിരുന്നു.<ref name = "ODCC">Cross, F. L., ed. The Oxford Dictionary of the Christian Church (Oxford University Press 2005 ISBN 978-0-19-280290-3), article ''Trent, Council of''</ref>
 
ധാർമ്മികശുദ്ധീകരണത്തിലൂടെ പുരോഹിതന്മാർക്കിടയിലെ ദുർന്നടത്തവും സഭാഭരണത്തിൽ ആരോപിക്കപ്പെട്ട അഴിമതിയും ഇല്ലാതാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും മുൻകൈയ്യെടുത്ത സൂനഹദോസ്,
 
==പ്രാധാന്യം==
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്