"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ചിത്രം:Council of Trent.JPG|thumb|left|250px|ത്രെന്ത്രോസിലെ വിശുദ്ധമറിയത്തിന്റെ മുഖ്യദേവാലയത്തിലെ (സാന്താ മരിയ മഗിയോരെ) സൂനഹദോസ് സമ്മേളനം]]
 
[[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രൊട്ടസ്റ്റന്റ് കലാപത്തെ]] തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ [[റോമൻ കത്തോലിക്കാ സഭ]] വിളിച്ചുകൂട്ടിയ ഒരു സഭാസമ്മേളനമാണ് '''ത്രെന്തോസ് സൂനഹദോസ്''' (Council of Trent). [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ചരിത്രത്തിലെ എറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.<ref name = "World History">Wetterau, Bruce. World history. New York: Henry Holt and company. 1994.</ref> വടക്കൻ ഇറ്റലിയിൽ, 1545 ഡിസംബർ 13-നും 1563 ഡിസംബർ 4-നും ഇടയ്ക്ക് മൂന്നു മാർപ്പാപ്പാമാരുടെ ഭരണകാലങ്ങളിലായി നടന്ന 25 സമ്മേളനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. വടക്കൻ ഇറ്റലിയിൽ, [[ആൽപ്സ്]] അടിവാരത്തിലെഅടിവാരത്തിലുള്ള ത്രെന്തോസ് നഗരത്തിലാണ് മിക്കവാറും സമ്മേളനങ്ങൾ നടന്നത്. അക്കാലത്ത് ത്രെന്തോസ് നഗരം [[മാർപ്പാപ്പ|മാർപ്പാപ്പായുടെ]] രാഷ്ട്രീയാധികാര സീമക്കു പുറത്ത്, [[വിശുദ്ധ റോമാസാമ്രാജ്യം|വിശുദ്ധറോമാസാമ്രാജ്യത്തിന്റെ]] ഭാഗമായിരുന്നു.
 
ആദ്യത്തെ എട്ടു സമ്മേളനങ്ങൾ മൂന്നാം പൗലോസ് മാർപ്പാപ്പയുടെ കാലത്ത് ത്രെന്തോസിൽ 1545 മുതൽ 1547 വരെ നടന്നു. [[ഇറ്റലി|ഇറ്റലിക്കാരായ]] മെത്രാന്മാരുടെ അഭിലാഷമനുസരിച്ച്, 1547-ൽ 9 മുതൽ 11 വരെ സമ്മേളനങ്ങളുടെ വേദിയായത് മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമയിൽ പെട്ട ബൊളോഞ്ഞാ നഗരമാണ്.<ref name ="Jedin">Hubert Jedin, Konciliengeschichte, Herder Freiburg, 138</ref> ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു 1551-52 വർഷങ്ങളിൽ 12 മുതൽ 16 വരെ സമ്മേളനങ്ങളിൽ സൂനഹദോസ് ത്രെന്തോസിൽ തിരികെയെത്തി. തുടർന്ന് ദീർഘമായ പത്തുവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം പീയൂസ് നാലാമൻ മാർപ്പാപ്പയുടെ കാലത്ത് 1562-63 വർഷങ്ങളിൽ നടന്ന, 17 മുതൽ 25 വരെ സമ്മേളനങ്ങളും ത്രെന്തോസിൽ തന്നെയായിരുന്നു.
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്