"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
ആദ്യത്തെ എട്ടു സമ്മേളനങ്ങൾ മൂന്നാം പൗലോസ് മാർപ്പാപ്പയുടെ കാലത്ത് ത്രെന്തോസിൽ 1545 മുതൽ 1547 വരെ നടന്നു. [[ഇറ്റലി|ഇറ്റലിക്കാരായ]] മെത്രാന്മാരുടെ അഭിലാഷമനുസരിച്ച്, 1547-ൽ 9 മുതൽ 11 വരെ സമ്മേളനങ്ങളുടെ വേദിയായത് മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമയിൽ പെട്ട ബൊളോഞ്ഞാ നഗരമാണ്.<ref name ="Jedin">Hubert Jedin, Konciliengeschichte, Herder Freiburg, 138</ref> ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു 1551-52 വർഷങ്ങളിൽ 12 മുതൽ 16 വരെ സമ്മേളനങ്ങളിൽ സൂനഹദോസ് ത്രെന്തോസിൽ തിരികെയെത്തി. തുടർന്ന് ദീർഘമായ പത്തുവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം പീയൂസ് നാലാമൻ മാർപ്പാപ്പയുടെ കാലത്ത് 1562-63 വർഷങ്ങളിൽ നടന്ന, 17 മുതൽ 25 വരെ സമ്മേളനങ്ങളും ത്രെന്തോസിൽ തന്നെയായിരുന്നു.
==പുരോഗതി==
സഭയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു സാർവലൗകിക സമ്മേളനം, വ്യവസ്ഥാപിത നേതൃത്വത്തിനെതിരെ കലാപമുയർത്തിയ [[മാർട്ടിൻ ലൂഥർ]] ഉൾപ്പെടെയുള്ളവർ ഉന്നയിച്ച ഒരാവശ്യമായിരുന്നു. മുൻനൂറ്റാണ്ടിൽ, കോൺസ്റ്റൻസിലും(1414-18) ബേസലിലും(1431-45) നടന്ന മുൻസൂനഹദോസുകൾസൂനഹദോസുകൾ മാർപ്പാപ്പാമാരുടെ അധികാരത്തിനു കടിഞ്ഞാണിടാൻ ശ്രമിച്ചതും മറ്റും മൂലം, മാർപ്പാപ്പാമാർ ഇതിൽ താത്പര്യം കാട്ടിയില്ല. നവീകർത്താക്കൾ ഉയർത്തിയ വെല്ലുവിളി ഗുരുതരമായതോടെ, രാഷ്ട്രീയ സാഹചര്യങ്ങൾ എല്ലാ വിഭാഗക്കാരും പങ്കെടുക്കുന്ന ഒരു സമ്മേളനത്തിനു പറ്റാത്തതുമായി. ഒടുവിൽ സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിച്ചത് പൗലോസ് മൂന്നാമൻ മാർപ്പാപ്പയാണ്.
 
എല്ലാവരും സ്വന്തം സ്വാധീനമേഖലയിൽ സൂനഹദോസ് നടന്നുകാണാനാണ് ആഗ്രഹിച്ചത്. "വിശുദ്ധറോമാസാമ്രാട്ട്" ചാൾസ് അഞ്ചാമന്റെ സ്വാധീനത്തിലുള്ള ജർമ്മൻ പ്രദേശങ്ങൾ സൂനഹദോസിനു വേദിയാകുന്നത് മാർപ്പാപ്പയ്ക്കും ഫ്രാൻസിലെ രാജാവിനും ഇഷ്ടമായിരുന്നില്ല. ഒടുവിൽ ത്രെന്തോസ് തെരഞ്ഞെടുക്കപ്പെടാൻ കാരണം അത് വിശുദ്ധറോമാസാമ്രാജ്യത്തിൽ പെട്ടതെങ്കിലും [[ഇറ്റലി|ഇറ്റലിയിലെ]] ഒരു നഗരമെന്ന നിലയിൽ മാർപ്പാപ്പയുടെ കൂടി സ്വാധീനമേഖലയിൽ ഉൾപ്പെട്ടതാണ് എന്നതു കൊണ്ടാണ്. ഇടയ്ക്ക്, സഭാഭരണത്തിലെ നവീകരണത്തെ സംബന്ധിച്ച് നടപടികൾ സൂനഹദോസ് ത്വരിതഗതിയിലാക്കണമെന്ന് ചാൾസ് അഞ്ചാമൻ ആവശ്യപ്പെട്ടപ്പോൾ, സൂനഹദോസ് വേദി തന്റെ രാഷ്ട്രീയാധികാര പരിധിയിലുള്ള ബൊളോഞ്ഞയിലേക്കു മാറ്റാൻ മാർപ്പാപ്പ ഉത്തരവിട്ടു. ഇറ്റലിക്കാരല്ലാത്തെ മെത്രാന്മാർ ഇതിനെ എതിർത്തു. ത്രെന്തോസിലുണ്ടായ ഏറെ വ്യാപകമല്ലാത്ത പ്ലേഗു ബാധയിൽ ഒരു മെത്രാൻ മരിച്ചപ്പോൾ, ഇറ്റലിക്കാരായ മെത്രാന്മാർ മാത്രം ത്രെന്തോസു വിട്ടുപോയി ബൊളോഞ്ഞയിൽ സമ്മേളിച്ചു. എന്നാൽ അവിടെ നടന്ന സമ്മേളനങ്ങളെ അംഗീകരിക്കാൻ ചാൾസ് അഞ്ചാമൻ വിസമ്മതിച്ചതിനാൽ വീണ്ടും ത്രെന്തോസ് തന്നെ സൂനഹദോസ് വേദിയായി. ചാൾസ് അഞ്ചാമന്റെ അധികാരത്തിൽ പെട്ട ത്രെന്തോസിനെ സമ്മേളനവേദിയായി അംഗീകരിക്കാൻ ഫ്രാൻസിലെ രാജാവ് വിസമ്മതിച്ചതിനാൽ ഫ്രഞ്ചു സഭാനേതാക്കൾ സൂനഹദോസിന്റെ ആദ്യസമ്മേളനങ്ങളിൽ നിന്നു വിട്ടു നിന്നിരുന്നു. സൂനഹദോസിൽ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ പ്രതിനിധികളെക്കൂടി പങ്കെടുപ്പിച്ച്, വ്യാപകമായ രഞ്ജിപ്പിനു വഴിയൊരുക്കാനും ശ്രമമുണ്ടായി. ചില സമ്മേളനങ്ങളിൽ അവർ പങ്കെടുത്തെങ്കിലും ആ വഴിക്കുള്ള ശ്രമങ്ങൾ വിജയിച്ചില്ല. പ്രൊട്ടസ്റ്റന്റുകാരുമായുള്ള രജ്ഞിപ്പ് ചാൾസ് അഞ്ചാമനെ ജർമ്മനിയിൽ രാഷ്ട്രീയമായി ശക്തിപ്പെടുത്തുമെന്നതിനാൽ, ഫ്രാൻസിനും മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ പക്ഷത്തിനും അതിൽ വലിയ ഉത്സാഹം ഇല്ലായിരുന്നു.<ref name ="durant"/>
"https://ml.wikipedia.org/wiki/ത്രെന്തോസ്_സൂനഹദോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്