"ത്രെന്തോസ് സൂനഹദോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 7:
ആദ്യത്തെ എട്ടു സമ്മേളനങ്ങൾ മൂന്നാം പൗലോസ് മാർപ്പാപ്പയുടെ കാലത്ത് ത്രെന്തോസിൽ 1545 മുതൽ 1547 വരെ നടന്നു. [[ഇറ്റലി|ഇറ്റലിക്കാരായ]] മെത്രാന്മാരുടെ അഭിലാഷമനുസരിച്ച്, 1547-ൽ 9 മുതൽ 11 വരെ സമ്മേളനങ്ങളുടെ വേദിയായത് മാർപ്പാപ്പായുടെ രാഷ്ട്രീയാധികാര സീമയിൽ പെട്ട ബൊളോഞ്ഞാ നഗരമാണ്.<ref name ="Jedin">Hubert Jedin, Konciliengeschichte, Herder Freiburg, 138</ref> ജൂലിയസ് മൂന്നാമൻ മാർപ്പാപ്പയുടെ കാലത്തു 1551-52 വർഷങ്ങളിൽ 12 മുതൽ 16 വരെ സമ്മേളനങ്ങളിൽ സൂനഹദോസ് ത്രെന്തോസിൽ തിരികെയെത്തി. തുടർന്ന് ദീർഘമായ പത്തുവർഷക്കാലത്തെ ഇടവേളയ്ക്കു ശേഷം പീയൂസ് നാലാമൻ മാർപ്പാപ്പയുടെ കാലത്ത് 1562-63 വർഷങ്ങളിൽ നടന്ന, 17 മുതൽ 25 വരെ സമ്മേളനങ്ങളും ത്രെന്തോസിൽ തന്നെയായിരുന്നു.
==പ്രശ്നങ്ങൾ==
എല്ലാവരും സ്വന്തം സ്വാധീനമേഖലയിൽ സൂനഹദോസ് നടന്നുകാണാനാണ് ആഗ്രഹിച്ചത്. വിശുദ്ധറോമാസാമ്രാട്ട് ചാൾസ് അഞ്ചാമന്റെ സ്വാധീനത്തിലുള്ള ജർമ്മൻ പ്രദേശങ്ങൾ സൂനഹദോസിനു വേദിയാകുന്നത് മാർപ്പാപ്പയ്ക്കും ഫ്രാൻസിലെ രാജാവിനും ഇഷ്ടമായിരുന്നില്ല. ഒടുവിൽ ത്രെന്തോസ് തെരഞ്ഞെടുക്കപ്പെടാൻ കാരണം അത് വിശുദ്ധറോമാസാമ്രാജ്യത്തിൽ പെട്ടതെങ്കിലും [[ഇറ്റലി|ഇറ്റലിയിലെ]] ഒരു നഗരമെന്ന നിലയിൽ മാർപ്പാപ്പയുടെ കൂടി സ്വാധീനമേഖലയിൽ ഉൾപ്പെട്ടതാണ് എന്നതു കൊണ്ടാണ്.
ആദ്യാവസാനം, സൂനഹദോസിൽ പങ്കെടുത്തവരിൽ അധികവും ഇറ്റലിക്കാരായിരുന്നു. സമ്മേളനസ്ഥലത്തെ അസൗകര്യങ്ങൾ, പൊതുവേ വൃദ്ധരും സുഖകരമായി ജീവിതം ശീലിച്ചിരുന്നവരുമായ പ്രതിനിധികളെ വിഷമിപ്പിച്ചു. സൂനഹദോസിന്റെ ദൈർഘ്യവും വലിയ ഇടവേളകളും മൂലം, ഒരേ കൂട്ടം പ്രതിനിധികളല്ല അതിൽ ആദ്യാവസാനം ഉണ്ടായിരുന്നത്.<ref name = "scott"/>
|