"ത്രിദോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ആയുര്‍വേദം|ആയുര്‍വ്വേദത്തില്‍]] രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.
 
വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങള്‍.(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് [[ശുശ്രുതന്‍]] അഭിപ്രായപ്പെട്ടിരുന്നു)<sup>1p27</sup>
 
 
 
 
===ത്രിദോഷ [[സിദ്ധാന്തം]]===
 
ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ [[ജനനം]] മുതല്‍ [[മരണം]] വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുര്‍വ്വേദത്തിന്റെ വിഷയം.
 
മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ ആണുവും[[ആണു]]വും - [[ഭ്രൂണം|ഭ്രൂണാവസ്ഥ]] മുതല്‍ [[മരണം]] വരെ<sup>1p30</sup> [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളാല്‍]] നിര്‍മ്മിതമാണ്‌.
ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ വൃദ്ധിയും[[വൃദ്ധി]]യും(പുഷ്ടി) [[പരിണാമം|പരിണാമവും]] ക്ഷയവുമാകുന്നു.<sup>1p31,2p67</sup>, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു.
ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.
 
 
പോഷകമായ ദോഷത്തെ '''കഫമെന്നും''', പാചകമായ ദോഷത്തെ '''പിത്തമെന്നും''' ചാലകമായ ദോഷത്തെ '''വാതമെന്നും''' പറയുന്നു.
 
ചലിപ്പിക്കുക, ഉത്സാഹിപ്പിക്കുക, നശിപ്പിക്കുക എന്നെല്ലാമര്‍ത്ഥമുള്ള ''"വാ"'' എന്ന ധാതുവില്‍ നിന്നാണ്‌ വാതം എന്ന ശബ്ദം ഉരുത്തിരിഞ്ഞത്‌.
 
 
ജ്വലിപ്പിക്കുക, പ്രകാശിപ്പിക്കുക എന്നര്‍ത്ഥമുള്ള ''"തപ്‌"'' എന്ന ധാതുവില്‍ നിന്ന് പിത്തമെന്ന ശബ്ദം.
 
 
കൂട്ടിച്ചേര്‍ക്കുക എന്നര്‍ത്ഥമുള്ള ''"ശ്ലിഷ്മ"'' എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവര്‍ത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അര്‍ത്ഥമുണ്ട്‌.)<sup>2p71</sup>
 
| വാതം
| ആകാശം, വായു
| [[രജസ്സ്‌]]
|-
| പിത്തം
| അഗ്നി
| [[സത്ത്വം]],[[രജസ്സ്‌]]
|-
| കഫം
| അപ്‌, പ്രിഥ്വി
| [[തമസ്സ്‌]]
 
|}
===പിത്തം===
 
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസര്‍ഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവന്‍ നിലനിര്‍ത്തുവാന്‍ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. ''അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌''.<sup>1p90</sup>
 
''തപ്‌'' എന്ന സംസ്കൃത ധാതുവില്‍ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അര്‍ത്ഥങ്ങളാണ്‌ വിശദീകരിച്ചിരിക്കുന്നത്‌.
 
പിത്തത്തിന്റെ പ്രധാന കൃത്യങ്ങള്‍ ''തപ്‌ ദഹെഃ'' ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത്‌ സ്വാംശീകരിക്കുക), ''തപ്‌ സന്തപെഃ'' അതില്‍ നിന്ന് താപം ഉത്പാദിപ്പിക്കുക, ''തപ്‌ ഐശ്വര്യെഃ'' അതില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുക (?)<sup>1p91</sup>
 
===കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ)===
 
കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. ''കേന ജലാദി ഫലാതി ഇതിഃ കഫഃ'' <sup>1p135</sup> കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ''സ്ലിഷ്‌ ആലിംഗനേ'' എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ''ബല'' എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന ''മലം''(ദുഷിച്ചത്‌) ആണ്‌.
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/97417" എന്ന താളിൽനിന്ന് ശേഖരിച്ചത്