"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
ആദ്യകാലക്രിസ്തീയതയിലെ [[ജ്ഞാനവാദം|ജ്ഞാനവാദികളെപ്പോലെയുള്ള]] ഏതെങ്കിലും ഒരു വിഭാഗത്തിനിടയിൽ ഉത്ഭവിച്ചതാകാം ഈ കൃതി. <ref>Layton, Bentley, ''The Gnostic Scriptures'', 1987, p.361.</ref> തോമായുടെ സുവിശേഷം [[ജ്ഞാനവാദം|ജ്ഞാനവാദരചന]] അല്ലെന്നും [[നാഗ് ഹമ്മദി ഗ്രന്ഥശേഖരം|നാഗ് ഹമ്മദിയിലെ ജ്ഞാനവാദഗ്രന്ഥശേഖരത്തിന്റെ]] ഭാഗമായി കണ്ടെത്തി എന്നതൊഴികെ, ഇതിനെ ജ്ഞാനവാദരചനയായി കണക്കാക്കാൻ മറ്റു കാരണങ്ങളൊന്നുമില്ലെന്നും കരുതുന്നവരുണ്ട്.<ref>Davies, Stevan L., ''The Gospel of Thomas and Christian Wisdom'', 1983, p.23-24.</ref> നാഗ് ഹമ്മദി ശേഖരത്തിന്റെ തന്നെ ഭാഗമായിരുന്ന "തർക്കക്കാരനായ തോമായുടെ പുസ്തകം" എന്ന കൃതിയും "തോമായുടെ നടപടികൾ" എന്നു പേരുള്ള മറ്റൊരു രചനയും ഇതേ അപ്പസ്തോലന്റെ പേരിൽ അറിയപ്പെടുന്നതായുണ്ട്. തോമായുടെ സുവിശേഷം യേശുവിന്റെ ദൈവസ്വഭാവത്തെ തെളിവായി പിന്തുണയ്ക്കുന്നില്ലെങ്കിലും അതിനെ തെളിവായി നിഷേധിക്കുന്നുമില്ല എന്നതും പ്രധാനമാണ്. ആതിനാൽ അത് [[ജ്ഞാനവാദം|ജ്ഞാനവാദത്തെ]] പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല എന്നു പറയുന്നതാവും ശരി. താനാരാണെന്ന ചോദിച്ചവർക്ക് കൃത്യമായ മറുപടി നൽകാതെ, കണ്മുന്നിലുള്ളത് അവർ കാണാത്തതെന്ത് എന്ന മറുചോദ്യം ചോദിക്കുകയാണ് ഈ കൃതിയിൽ [[യേശു]] ചെയ്യുന്നത്. കാനോനിക സുവിശേഷങ്ങളിലെ [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാൻ]] 12:16, [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]] 18:34 എന്നീ ഭാഗങ്ങളുമായി ഒത്തുപോകുന്നതാണ് ഈ പ്രതികരണം.
 
സമാന്തരസുവിശേഷങ്ങളുടെ ആധുനിക വിശകലനത്തിൽ [[മത്തായി എഴുതിയ സുവിശേഷം|മത്തായിയുടേയും]] [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടേയും]] സുവിശേഷങ്ങളുടെ രണ്ടു പൊതുസ്രോതസ്സുകളിൽ ഒന്നായി ഊഹിക്കപ്പെടുന്ന 'Q' (Quelle - സ്രോതസ്) എന്ന രചനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തോമായുടെ സുവിശേഷത്തിന്റെ കണ്ടെത്തൽ ആക്കം കൂട്ടി. ആഖ്യാനം ഇല്ലാതെ വചനങ്ങളുടെ മാത്രം സമാഹാരമായ ഈ രചനയുടെ സ്വഭാവം പങ്കുപറ്റുന്നതായിരുന്നിരിക്കാം 'Q' എന്നു പലരും കരുതുന്നു.<ref>Udo Schnelle, 2007 ''Einleitung in das Neue Testament'' ISBN 978-3-8252-1830-0 page 230</ref>
 
പിൽക്കാലങ്ങളിൽ അറിയപ്പെടാതിരുന്ന ഈ രചന, നാലാം നൂറ്റാണ്ടിൽ ആദ്യകാലസഭയുടെ ചരിത്രമെഴുതിയ [[കേസറിയായിലെ യൂസീബിയസ്|കേസറിയായിലെ യൂസീബിയൂസിന്]] പരിചയമുണ്ടായിരുന്നു. പാഷണ്ഡികൾ കെട്ടിച്ചമച്ച വ്യാജരചനകളെന്ന് അദ്ദേഹം വിശേഷിപ്പിച്ച ഒരുപറ്റം കൃതികളിൽ ഇതും ഉൾപ്പെട്ടിരുന്നു. <ref>[http://www.newadvent.org/fathers/250103.htm Church History (Book III), Chapter 25:7] and [http://books.google.ca/books?id=XeGWjxDpo2wC&pg=PA207&dq=catalogue+apostles++++John++%22Acts+of+Andrew+and+John%22+Thomas+Matthias&client=firefox-a&cd=6#v=onepage&q=catalogue%20apostles%20%20%20%20John%20%20%22Acts%20of%20Andrew%20and%20John%22%20Thomas%20Matthias&f=false Eusebius]</ref>
"https://ml.wikipedia.org/wiki/തോമായുടെ_സുവിശേഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്