"തോമായുടെ സുവിശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

181 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: de:Thomasevangelium)
[[ചിത്രം:Kodeks IV NagHammadi.jpg|thumb|250px|right|[[നാഗ് ഹമ്മദി ഗ്രന്ഥശേഖരം|നാഗ് ഹമ്മദി ശേഖരത്തിലെ]] ഒരു ഗ്രന്ഥം]]
 
1945 ഡിസംബർ മാസം [[ഈജിപ്ത്|ഈജിപ്തിലെ]] [[നാഗ് ഹമ്മദി ഗ്രന്ഥശേഖരം|നാഗ് ഹമ്മദിയിൽ കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരത്തിൽ]] ഉൾപ്പെട്ട ഒരു അപ്രാമാണിക ക്രിസ്തീയ വചന-സുവിശേഷമാണ് '''തോമായുടെ സുവിശേഷം'''. [[പ്ലേറ്റോ|പ്ലേറ്റോയുടെ]] റിപ്പബ്ലിക്കിന്റെ ഭാഗങ്ങളും മറ്റൊരു യേശുശിഷ്യനായ പീലിപ്പോസിന്റേതെന്നു പറയപ്പെടുന്ന ഒരു സുവിശേഷവും ഉൾപ്പെടെ 12 വാല്യങ്ങളിലായി 52 കൃതികൾ അടങ്ങിയ ഒരു ശേഖരത്തിന്റെ ഭാഗമായാണ് ഇതു കണ്ടുകിട്ടിയത്. ക്രിസ്തീയലിഖിതങ്ങൾക്ക് ആദ്യമായി ഒരു അംഗീകൃതസംഹിത നിശ്ചയിച്ചുകൊണ്ടുള്ള സഭാപിതാവ് [[അലക്സാണ്ട്രിയ|അലക്സാണ്ഡ്രിയയിലെ]] [[മെത്രാൻ]] [[അത്തനാസിയൂസ്|അത്തനാസിയൂസിന്റെ]] ഒരു കത്ത് സൃഷ്ടിച്ച അങ്കലാപ്പിൽ കുഴിച്ചുമൂടപ്പെട്ടവയാണ് ഈ കൃതികളെന്ന് പണ്ഡിതന്മാർ ഊഹിക്കുന്നു.{{സൂചിക|൧}}
 
[[ചിത്രം:Caravaggio - The Incredulity of Saint Thomas.jpg|thumb|250px|right|ഉയിർത്തെഴുന്നേറ്റ [[യേശു|യേശുവിന്റെ]] വക്ഷസിലെ മുറിവ് തൊട്ടറിയുന്ന [[തോമാ ശ്ലീഹാ|തോമസ് അപ്പസ്തോലൻ]] - കരവാജിയോയുടെ ചിത്രം]]
 
ഗ്രന്ഥശേഖരത്തിലെ വാല്യങ്ങളിൽ, ആധുനിക പണ്ഡിതന്മാർ രണ്ടാം വാല്യം(Codex-II) എന്നു വിളിക്കുന്ന വാല്യത്തിലെ ഏഴു കൃതികളിൽ രണ്ടാമത്തേതായ ഈ രചനയിൽ കോപ്റ്റിക് ഭാഷയിൽ, [[യേശുക്രിസ്തു|യേശുവിന്റേതായി]] പറയപ്പെടുന്ന 114 വചനങ്ങളാണുള്ളത്.{{സൂചിക|൨}} ഈ വചനങ്ങളിൽ ഏതാണ്ട് പകുതിയോളം, കാനോനിക സുവിശേഷങ്ങളിൽ ഉള്ളവയും അവശേഷിക്കുന്നവ അവയിൽ കാണപ്പെടാത്തവയുമാണ്. യേശുശിഷ്യനായ [[തോമാശ്ലീഹാ|തോമായുമായി]] ബന്ധപ്പെട്ട പാരമ്പര്യം ശക്തമായിരുന്ന സിറിയയിൽ ഉൽഭവിച്ചതാകാം ഈ രചന.<ref>''Eerdmans Commentary on the Bible'' by James D. G. Dunn, John William Rogerson, 2003, ISBN 0-8028-3711-5 page 1574</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/973158" എന്ന താളിൽനിന്ന് ശേഖരിച്ചത്