"റ്റിറാനോസോറസ് റെക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
ദിനോസർ യുഗത്തിലെ ഭീകരന്മാരായ ടി.റെക്സുകൾ രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. വലിയ ശിരസ്സും കൂർത്ത മൂർച്ചയെറിയ പല്ലുകളും വികസിച്ച കീഴ്ത്താടിയുമെല്ലാം ഇവയുടെ ജീവിതരീതിക്കനുയോജ്യമായ രീതിയിൽ ക്രമീകരിക്കപ്പെട്ടവയാണ്‌. രണ്ട് വിരലുകൾ വീതമുള്ള ചെറിയ കൈകളും പക്ഷികളുടേതിന്‌ സമാനമായ മൂന്ന് വിരലുകൾ വീതമുള്ള ബലിഷ്ട്മായ കാലുകളുമാണ്‌ ടി.റെക്സ് ദിനോസറുകൾക്കുണ്ടായിരുന്നത്. കൈകളിലെയും കാലുകളിലെയും മൂർച്ചയേറിയ നഖങ്ങൾ ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്താനും കീറിമുറിക്കാനുമാണ്‌ ഉപയോഗിച്ചിരുന്നത്. മെലിഞ്ഞ് നീണ്ട് ബലിഷ്ടമായ കൂർത്ത അഗ്രഭാഗത്തോട് കൂടിയ വാലാണ്‌ ഇവയ്കുണ്ടായിരുന്നത്. ഈ വാൽ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഓട്ടത്തിനിടയിൽ പെട്ടെന്ന് ദിശ മാറുമ്പോൾ വീഴാതെ ബാലൻസ് ചെയ്യുക എന്നത്തായിരുന്നു. പേര് പോലെ തന്നെ ദിനോസരുകൾക് രാജാവ്‌ തന്നെ ആയിരുന്നു ഈ ഭീകരൻ.
 
=== വലിപ്പം ===
റ്റിറാനോസാറസ്‌ റക്സ്‌ ദിനോസറുകൾക്ക് ഏകദേശം നാൽപ്പതടി (12.4 മീറ്റർ)നീളവും പതിനഞ്ചു മുതൽ ഇരുപത് അടി (4.6 - 6 മീറ്റർ) വരെ ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അഞ്ച് ടൺ മുതൽ ഏഴ് ടൺ വരെയാണ്‌ ഇവയുടെ ശരീര ഭാരം കണക്കാക്കിയിരിക്കുന്നത്. അതേസമയം കൈകളുടെ നീളം വെറും മൂന്നടി മാത്രമായിരുന്നു.
 
"https://ml.wikipedia.org/wiki/റ്റിറാനോസോറസ്_റെക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്