"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
[[ചിത്രം:Raphael and Tobias.jpg|thumb|300px|left|തോബിയാസും ദൈവദൂതനും, 17-ആം നൂറ്റാണ്ടിലെ ചിത്രം]]
===തുടക്കം===
ഉത്തര ഇസ്രായേൽ രാഷ്ട്രം ക്രി.മു.721-ൽ സാർഗൺ രണ്ടാമന്റെ നേതൃത്വത്തിലുള്ള അസീറിയൻ സാമ്രാജ്യത്തിനു കീഴ്പെട്ടതിനെ തുടർന്ന് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനവേയിലേയ്ക്കു കൊണ്ടുവരപ്പെട്ട ഇസ്രായേൽക്കാരിൽ ഒരുവനായിരുന്ന നഫ്താലി ഗോത്രജനും നീതിമാനുമായ ഒരു തോബിത്തിന്റേയും അയാളുടെ മകൻ തോബിയാസിന്റേയും കഥയാണ് ഈ കൃതിയിലുള്ളത്. ആദ്യത്തെ രണ്ടര അദ്ധ്യായങ്ങൾ തോബിത്ത് നേരിട്ടു കഥ പറയുന്ന രൂപത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. അസീറിയൻ സേനാധിപനായ സെന്നാക്കെരിബിന്റെ ആക്രമണത്തിൽ മരിച്ചുവീണ ഇസ്രായേൽക്കാർക്ക് വിധിപ്രകാരമുള്ള സംസ്കാരക്രിയകൾ നൽകുന്നതിൽ കാണിച്ച ശുഷ്കാന്തിയുടെ പേരിലാണ് തോബിത്ത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടത്. അതിൽ കുപിതനായ രാജാവ് അയാളുടെ വസ്തുവകകളെല്ലാം പിടിച്ചെടുത്ത് അയാളെ നിനവേയിൽ നിന്നും നാടുകടത്തി. സെന്നാക്കെരിബിന്റെ മരണശേഷം നഗരത്തിൽ തിരികെ വരാൻ അനുവാദം കിട്ടിയ തോബിത്ത്, വീണ്ടുംമടങ്ങിവന്ന രാത്രിയിൽ തെരുവീഥിയിൽ കൊല്ലപ്പെട്ട ഒരാളെ സംസ്കരിച്ചു. തിരികെ വന്ന് രാത്രിയിൽ തുറന്ന സ്ഥലത്ത് കിടന്നുറങ്ങിയ തോബിത്തിന്റെ കണ്ണിൽ ഒരു മീവൽ പക്ഷിയുടെ കാഷ്ഠംചുടുകാഷ്ഠം പതിച്ചതോടെ അയാൾക്ക് കാഴ്ച നഷ്ടപ്പെട്ടു. അതോടെ ജോലിയൊന്നും ചെയ്യാൻ കഴിയാതെ ദാരിദ്ര്യത്തിലായ അയാളുടെ കുടുംബജീവിതം ദുസ്സഹമാവുകയും അയാൾ മരണത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.
 
===മേദ്യാനിലേക്കുള്ള യാത്ര===
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്