"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
ഈ പുസ്തകത്തിന്റെ അരമായ, എബ്രായ ഭാഷകളിലുള്ള ശകലങ്ങൾ, ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ [[ചാവുകടൽ|ചാവുകടൽ]] തീരത്തെ കുമ്രാനിൽ [[ചാവുകടൽ ചുരുളുകൾ|വിശുദ്ധലിഖിതശേഖരത്തിൽ]] ഉൾപ്പെട്ടിരുന്നു. അതോടെ ഇതിന്റെ മൂലഭാഷ ഗ്രീക്കോ, സെമറ്റിക് ഭാഷകളിൽ ഏതെങ്കിലുമോ എന്ന തർക്കത്തിന് മിക്കവാറും അവസാനമായി. ലഭ്യമായ ശകലങ്ങളുടെ ജീർണ്ണാവസ്ഥ പരിഗണിക്കുമ്പോൾ ഉറപ്പു പറയുക വയ്യെങ്കിലും ഇതിന്റെ മൂലഭാഷ അരമായ ആയിരിക്കാനാണിട. ഗ്രീക്ക് ഭാഷ്യത്തിനു പിന്നിൽ ഒരു എബ്രായ പരിഭാഷയും ആകാം. കുമ്രാനിലെ നാലാം ഗുഹയിൽ നിന്ന് 1952-ൽ ആണ് തോബിത്തിന്റെ നാലു അരമായ ശകലങ്ങളും ഒരു എബ്രായ ശകലവും കണ്ടുകിട്ടിയത്.<ref name ="oxford">Tobit, The Book of, Oxford Companion to the Bible(പുറങ്ങൾ 745-47)</ref> അവ പൊതുവേ, മുന്നേ ലഭ്യമായിരുന്ന പുരാതന ഗ്രീക്കു പാഠങ്ങളുമായി ഒത്തുപോകുന്നവയാണ്.
 
ക്രി.മു. 225-നും 175-നും ഇടയ്ക്ക് ഇതിന്റെ രചന നടന്നതായി കരുതപ്പെടുന്നു.<ref name ="oxford"/>
==കഥ==
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്