"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
[[ചിത്രം:Strozzi, Bernardo - The Healing of Tobit - c. 1635.jpg|thumb|175px|left|തോബിത്തിനു കാഴ്ച തിരികെ കിട്ടുന്നു]]
ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ, തോബിയാസും സാറായും നിനവേയിലേക്കു മടങ്ങുന്നു. തോബിത്തിന്റെ അന്ധത മാറ്റാൻ [[മത്സ്യം|മത്സ്യത്തിന്റെ]] പിത്തഗ്രന്ഥി ഉപയോഗിക്കാൻ റഫായേൽ തോബിയാസിനോടു പറയുന്നു. തോബിത്തിനു കാഴ്ച തിരികെ കിട്ടിക്കഴിഞ്ഞപ്പോൾ റഫായേൽ താൻ ആരാണെന്നു വെളിപ്പെടുത്തിയ ശേഷം സ്വർഗ്ഗത്തിലേക്കു മടങ്ങുന്നു. താൻ മരിച്ചു കഴിയുമ്പോൾ, ദൈവകോപത്താൽ വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന നിനവേ നഗരം വിട്ടു മേദ്യാനിലെ എക്ബത്താനയിലേക്കു പോകാൻ തോബിത്ത് മകനെ ഉപദേശിക്കുന്നു. ദീർഘായുസോളം ജീവിച്ച തോബിത്ത് പ്രാർത്ഥനകളോടെ മരിക്കുന്നു.{{സൂചിക|൧}} പിതാവിനെ സംസ്കരിച്ച ശേഷം തോബിയാസ് സകുടുംബം മേദ്യാനിലേക്കു പോകുന്നു. അവിടെ അയാൾ പക്വ വാർദ്ധക്യത്തോളം വരെ ജീവിച്ചിരിക്കുന്നു.
 
==വിലയിരുത്തൽ==
 
ചരിത്രപ്രാധാന്യമുള്ള നിനവേ, എക്ബത്താന തുടങ്ങിയ നഗരങ്ങളും ഷൽമനേസർ, സെന്നാക്കെരിബ് തുടങ്ങിയ ചരിത്രപുരുഷന്മാരും മറ്റും ഈ കഥയിൽ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും ഈ കഥയെ ചരിത്രാഖ്യാനമായി കരുതുക വയ്യ. ഒരു ഹ്രസ്വകഥയെന്നോ (നോവെല്ല), പ്രവാസിക്കഥ (Diaspora Romance) എന്നോ ഉള്ള വിശേഷണമാണ് ഇതിനു ചേരുക. ഒന്നിലേറെ നാടോടിക്കഥകളെ യഹൂദപശ്ചാത്തലത്തിൽ കൂട്ടിയിണക്കി ഉണ്ടാക്കിയ രചനയാണിതെന്നു നിരീക്ഷികപ്പെട്ടിട്ടുണ്ട്. കഥകളുടെ ആദിരൂപം ചിലയിടങ്ങളിൽ, അവയ്ക്കു നൽകപ്പെട്ട യഹൂദപശ്ചാത്തലത്തെ അതിലംഘിച്ചു പ്രകടമാകുന്നതു കാണാം. നായ് യഹൂദർക്ക് അശുദ്ധമൃഗമാണെന്നിരിക്കെയും, കഥയുടെ രണ്ടു സന്ദർഭങ്ങളിൽ<ref>തോബിത്തിന്റെ പുസ്തകം 5:16, 11:4</ref>, തോബിയാസിന്റെ വളർത്തു നായ് പരാമർശിക്കപ്പെടുന്നത് ഇതിനുദാഹരണമാണ്.<ref name = "oxford"/>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/തോബിത്തിന്റെ_പുസ്തകം" എന്ന താളിൽനിന്ന് ശേഖരിച്ചത്