"തോബിത്തിന്റെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 23:
===കഥാന്ത്യം===
[[ചിത്രം:Strozzi, Bernardo - The Healing of Tobit - c. 1635.jpg|thumb|175px|left|തോബിത്തിനു കാഴ്ച തിരികെ കിട്ടുന്നു]]
ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ, തോബിയാസും സാറായും നിനവേയിലേക്കു മടങ്ങുന്നു. തോബിത്തിന്റെ അന്ധത മാറ്റാൻ [[മത്സ്യം|മത്സ്യത്തിന്റെ]] പിത്തഗ്രന്ഥി ഉപയോഗിക്കാൻ റഫായേൽ തോബിയാസിനോടു പറയുന്നു. തോബിത്തിനു കാഴ്ച തിരികെ കിട്ടിക്കഴിഞ്ഞപ്പോൾ റഫായേൽ താൻ ആരാണെന്നു വെളിപ്പെടുത്തിയ ശേഷം സ്വർഗ്ഗത്തിലേക്കു മടങ്ങുന്നു. താൻ മരിച്ചു കഴിയുമ്പോൾ, ദൈവകോപത്താൽ വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന നിനവേ നഗരം വിട്ടു മേദ്യാനിലെ എക്ബത്താനയിലേക്കു പോകാൻ തോബിത്ത് മകനെ ഉപദേശിക്കുന്നു. ദീർഘായുസോളം ജീവിച്ച തോബിത്ത് പ്രാർത്ഥനകളോടെ മരിക്കുന്നു.{{സൂചിക|൧}} പിതാവിനെ സംസ്കരിച്ച ശേഷം തോബിയാസ് സകുടുംബം മേദ്യാനിലേക്കു പോകുന്നു. അവിടെ അയാൾ പക്വ വാർദ്ധക്യത്തോളം വരെ ജീവിച്ചിരിക്കുന്നു.
|