"കെ.സി. ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരള നിയമസഭ|കേരളാ നിയമസഭയിലെ]] ഒരു മന്ത്രിയാണ് '''കെ.സി. ജോസഫ്'''. കേരളത്തിലെ മുതിർന്ന [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)|കോൺഗ്രസ്(ഐ)]] നേതാക്കളിലൊരാളും കണ്ണൂർ ജില്ലയിലെ [[ഇരിക്കൂർ നിയമസഭാമണ്ഡലം|ഇരിക്കൂറിൽ]] നിന്നുള്ള എം.എൽ.എ.-യും ആണ് '''കെ.സി. ജോസഫ്''' (ജനനം: 1946 ജൂൺ 3). ഇതേ മണ്ഡലത്തെ ഏഴാം പ്രാവശ്യമാണ് നിയമസഭയിൽ ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്. 2011 മേയ് 23 - ന് ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായാണ് ജോസഫ് ഇത്തവണ നിയമസഭയിലെത്തിയത്.
 
==ജീവിതരേഖ==
കെ.എം. ചാക്കോയുടേയും ത്രേസ്യാമ്മയുടെയും മകനായി 1946 ജൂൺ 3-ന് [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] പെട്ട ചങ്ങനാശേരിയിലെ പൂവത്ത് ജനിച്ച കെ.സി. ജോസഫ് കെ.എസ്‌.യു.-വിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കെ.എസ്‌.യു. ജില്ലാ പ്രസിഡന്റ്, യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്, കോട്ടയം ഡി.സി.സി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കോട്ടയം വടവാതൂർ സ്വദേശിയായിരുന്ന കെ.സി. ജോസഫ് യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റായിരുന്ന വേളയിൽ 1982-ലാണു ആദ്യമായി [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] ഉൾപ്പെട്ട ഇരിക്കൂർ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയായത്.<ref name=mangalam>[http://mangalam.com/index.php?page=detail&nid=427487&lang=malayalam കെ.സിക്ക്‌ വൈകിക്കിട്ടിയ അംഗീകാരം, മംഗളം, 2011 മേയ് 22 ]</ref> ജനതാദളിലെ എസ്.കെ. മാധവനെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ കെ.സി. ജോസഫ് തുടർന്നു നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു. എം.എ, എൽ.എൽ.ബി ബിരുദധാരിയാണ് ഇദ്ദേഹം.<ref name=madhyamam>[http://www.madhyamam.com/news/80247/110522 ഏഴാമൂഴത്തിൽ കെ.സിക്ക് മന്ത്രിക്കിരീടം, മാധ്യമം, 2011 മേയ് 22 ]</ref>
"https://ml.wikipedia.org/wiki/കെ.സി._ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്