"മാക്ബെത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,685 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
രാജാവ് മക്ബെത്തിന്റെ കൊട്ടാരത്തിൽ താമസിക്കുമ്പോൾ, മാക്ബെത്ത് ഡങ്കനെക്കൊല്ലുന്നു. ഈ പ്രവർത്തി രംഗത്ത് കാണിക്കുന്നില്ല, എങ്കിലും ഈ കൊലപാതകം മക്ബെത്തിനെ മാനസികമായി തകർക്കുന്നു. അതിന് ശേഷം ലേഡി മക്ബെത്ത് ശേഷമുള്ള കാര്യങ്ങൾ ചെയ്യുന്നു.ഡങ്കന്റെ അംഗരക്ഷകരാണ് അദ്ദേഹത്തെ കൊന്നത് എന്ന് വരുത്തിത്തീർക്കാാനായി കൊലക്കുപയോഗിച്ച കത്തി അവരുടെ കൈവശമാക്കുന്നു. അടുത്ത ദിവസം പുലർച്ചക്ക്, മക്ബെത്തിന്റെ കൊട്ടാരത്തിൽ എത്തിച്ചേരുന്ന സ്കോട്ലണ്ടുകാരനായ ലെനോക്സും മക്ഡഫും രാജാവിന്റെ അറയിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ ഡങ്കന്റെ ശവശരീരം കണ്ടെത്തിയ സാഹചര്യത്തിൽ മക്ബെത്ത് രാജാവിന്റെ അംഗരക്ഷകന്മാരെ കൊല്ലുന്നു. മക്ഡഫ് മക്ബെത്തിനെ സംശയിക്കാൻ തുടങ്ങുന്നുവെങ്കിലും അത് പ്രകടമാക്കുന്നില്ല. അതേസമയം ഡങ്കന്റെ മക്കളായ മാൽക്കമും ഡോണൽബെയ്നും പ്രാണരക്ഷാർത്ഥം നാടുവിടുന്നു. എന്നാൽ ഇവരുടെ നാടുവിടൽ ഇവർക്ക് കൊലയിൽ പങ്കുള്ളവാരായി സംശയിക്കുവാൻ ഇടയാക്കുകയും രാജാവിന്റെ ബന്ധു എന്ന നിലയിൽ മക്ബെത് രാജസ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു.
രാജാവാകുവാൻ സാധിച്ചുവെങ്കിലും ബാങ്ക്വോയെക്കുറിച്ചുള്ള പ്രവചനത്തിൽ അസ്വസ്ഥനായ മാക്ബെത്ത് ഒരു രാജകീയ വിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നു. വിരുന്നിലേക്ക് എത്തിച്ചേരുന്ന ബാങ്ക്വോയെയും പുത്രൻ ഫ്ലിയൻസിനെയും കൊല്ലുവാൻ വാടകക്കൊലയാളികളെ ഒരുക്കുകയും ചെയ്യുന്നുണ്ട് മക്ബെത്. ഇവർ ബാങ്ക്വോയെ കൊല്ലുന്നു. അദ്ദേഹത്തിന്റെ പുത്രനായ ഫ്ലിയൻസ് രക്ഷപെടുന്നു. രാജകീയ വിരുന്നിൽ ബാങ്ക്വോയുടെ പ്രേതം പങ്കെടുക്കുകയും മക്ബെത്തിന്റെ കസേരയിൽ ഇരിക്കുകയും ചെയ്യുന്നു. ഇത് പക്ഷെ മക്ബെത്തിനു മാത്രമേ കാണുവാൻ കഴിയൂ. പ്രേതത്തെ കണ്ടിട്ടുല്ല മക്ബെത്തിന്റെ ബഹളം മാത്രം കാണുന്ന മറ്റുള്ളവരെ ലേഡി മക്ബെത് വിരുന്നുമുറിക്ക് പുറത്താക്കുന്നു.
 
{{play-stub}}
 
1,181

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/969953" എന്ന താളിൽനിന്ന് ശേഖരിച്ചത്